എന്റെ കവിതാസമാഹാരം വാങ്ങണം; എനിക്ക് കാന്‍സറില്‍നിന്നും തിരിച്ചുവരാനാണ്: കവി ടി ഗോപിയുടെ കുറിപ്പ്

സ്‌കൂളില്‍ സ്റ്റാമ്പിന് കൊടുക്കാന്‍ പണമില്ലാത്ത പട്ടിണിക്കോലക്കുഞ്ഞുങ്ങള്‍ക്കുള്ളതല്ല കവിത
എന്റെ കവിതാസമാഹാരം വാങ്ങണം; എനിക്ക് കാന്‍സറില്‍നിന്നും തിരിച്ചുവരാനാണ്: കവി ടി ഗോപിയുടെ കുറിപ്പ്

കൊച്ചി: വിശക്കുന്നവന്റെ ഗദ്ഗദങ്ങളുള്‍ച്ചേര്‍ന്ന കവിതകളെഴുതിയ കവി ടി. ഗോപി ഇപ്പോള്‍ കാന്‍സര്‍ ബാധിതനാണ്. കവിതയിലൂടെ അതിജീവനം സാധ്യമാക്കിയ കവി ആവശ്യപ്പെടുന്നത്, തന്റെ പുതിയ കവിതാസമാഹാരമായ 'ഹിഗ്വിറ്റയുടെ രണ്ടാം വരവ്' വാങ്ങി വായിക്കണമെന്നാണ്.
കുട്ടിക്കാലംതൊട്ട് കവിത കൈപിടിച്ചു നടത്തിയ തന്റെ ജീവിതത്തെക്കുറിച്ചും ഈ കുറിപ്പില്‍ അദ്ദേഹം പറയുന്നു. സ്‌കൂളില്‍ സ്റ്റാമ്പിന് കൊടുക്കാന്‍ പണമില്ലാത്ത പട്ടിണിക്കോലക്കുഞ്ഞുങ്ങള്‍ക്കുള്ളതല്ല കവിത എന്ന തിരിച്ചറിവില്‍ കവിതയെഴുത്ത് നിര്‍ത്തിയ കുട്ടിക്കാലം. ബാലചന്ദ്രന്‍ ചുള്ളിക്കാടിലൂടെയും വൈലോപ്പിള്ളിയിലൂടെയും തിരികെ കവിതയിലേക്ക് മടങ്ങിവന്ന കൗമാരകാലം. കവിത കൈപിടിച്ച് നടത്തിച്ച യൗവ്വനകാലം. കാന്‍സറിന്റെ രൂപത്തില്‍ രോഗകാലത്തെത്തിയപ്പോഴും അതിജീവനത്തിന്റെ കവിതയെ മുറുകെ പിടിക്കുകയാണ് ടി. ഗോപി.
പുസ്തകപ്രേമികള്‍ക്കുവേണ്ടി ഗോപിയുടെ കുറിപ്പ് സമര്‍പ്പിക്കുന്നു:
 

പ്രിയ സുഹ്യത്തുക്കളെ,

ഇത് ഞാനാണ്. ''ഹിഗ്ഗ്വറ്റയുടെ രണ്ടാം വരവ് '' എന്ന എന്‍റെ കവിതസമാഹാരത്തിന്‍റെ പുതിയ പതിപ്പ് അച്ചടിച്ച് കിട്ടി .മുമ്പ് ഞാന്‍ തുടങ്ങിയ BOOK PLANET എന്ന സ്ഥാപനമാണ് പ്രസാധകര്‍. സമാഹാരത്തില്‍ 73 കവിതകള്‍ ഉണ്ട് .കവിതയെ പറ്റി പി.കെ. പോക്കര്‍ മാഷുടെ 'മനുഷ്യാവസ്ഥ,പ്രതിരോധം,തത്ത്വചിന്ത' എന്ന പഠനവും . നൂറ് രൂപയാണ് പുസ്തകത്തിന്‍റെ വില.എന്‍റെ കാന്‍സര്‍ ചികില്‍സക്ക് പണം സ്വരൂപിക്കാന്‍ വേണ്ടിയാണ് ഈ പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്.
ഈ അവസരത്തില്‍ കവിതയുമായുളള എന്‍റെ ബന്ധത്തെക്കുറിച്ച് ആലോചിച്ച് പോവുകയാണ് . രണ്ടാം ക്ലാസല്‍ പഠിക്കുമ്പോഴാണ് കവിത പഠിപ്പിക്കുമ്പോള്‍ ടീച്ചര്‍ ഏകാക്ഷര പ്രാസത്തെ കുറിച്ചും ദ്വതിയാക്ഷര പ്രാസത്തെ കുറിച്ചും പറഞ്ഞു .ഏതോ ചില തമ്പുരാക്കന്‍മാര്‍ അപ്പുറവും ഇപ്പുറവും നിന്ന് ഏത് വേണമെന്ന് തർക്കിച്ചെന്നും ആ തര്‍ക്കം 50 കൊല്ലം നീണ്ടു നിന്നു എന്നും പറഞ്ഞു .അതു കഴിഞ്ഞ് ടീച്ചര്‍ എല്ലാവരോടും സ്റ്റാമ്പ് വാങ്ങാന്‍ പറഞ്ഞു .എന്‍റെ അടുത്ത് ഇരിക്കുന്ന സുശീല്‍ കുമാര്‍ ഗദ്ഗദത്തോടെ പറഞ്ഞു .''മഴയുളളത് കൊണ്ട് കൂറേ ദിവസമായി അച്ഛന്‍ കടലില്‍ പോകുന്നില്ല,വീട്ടില്‍ പട്ടിണിയാണ് സ്റ്റാമ്പ് വാങ്ങിക്കാന്‍ ഒന്നും പൈസ ഇല്ല'' .ആ സംഭവത്തിന് ശേഷം കവിതയൊക്കെ തമ്പുരാന്‍മാര്‍ക്ക് ഉളളതാണെന്നും എന്നെയും സുശീല്‍ കുമാറിനെയും പോലുളള പാവങ്ങള്‍ക്ക് ഉളളതല്ലെന്നും പതുക്കെ പതുക്കെ എനിക്ക് തോന്നി തുടങ്ങി.10-ാം ക്ലാസ്സ് വരെ ആ ചിന്ത ശക്തിപ്പെട്ടു. കവിതയെ അകറ്റി നിര്‍ത്തി. സ്ക്കുള്‍ വിട്ട് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് സച്ചിദാനന്ദന്‍റെയും കടമ്മനിട്ടയുടെയും ചുളളിക്കാടിന്‍റെയും അയ്യപ്പ പണിക്കരുടെയും ഒ.എന്‍.വിയുടെയും കക്കാടിന്‍റെയും മറ്റു പലരുടെയും കവിതകള്‍ വായിക്കാന്‍ തുടങ്ങിയത്. Degree കഴിഞ്ഞപ്പോള്‍ ചെറുതായി എഴുതാന്‍ തുടങ്ങി.P.G കഴിഞ്ഞ് ജോലി തേടി കല്‍കട്ടയില്‍ എത്തിയപ്പോള്‍ കവിത ലഹരിയും അഭയവുമായി .നിരന്തരം എഴുതാന്‍ തുടങ്ങി ,കവിയരങ്ങുകളില്‍ പങ്കെടുക്കാന്‍ തുടങ്ങി .തിരിച്ച് നാട്ടിലെത്തി കടക്കെണിയില്‍ പ്പെട്ടപ്പോള്‍ കവിത വിറ്റു കടം വീട്ടാന്‍ തുടങ്ങി .
മൂന്ന് വര്‍ഷം കവിതകള്‍ മാത്രം വിറ്റു ജീവിച്ചു.

ഇപ്പോള്‍ കാന്‍സര്‍ പിടിച്ച് ചികില്‍സയില്‍ കഴിയുമ്പോള്‍ കവിതകള്‍ വിറ്റു അതിനെയും അതിജീവിക്കാന്‍ ശ്രമിക്കുന്നു...
എന്‍റെ എല്ലാ കവിതകളിലും സുശീല്‍ കുമാറിന്‍റെ ഗദ്ഗദവും തമ്പുരാക്കന്‍മാരോടുളള എതിര്‍പ്പും അന്തര്‍ലിനമായിട്ടുണ്ട്.

പ്രിയ സുഹ്യത്തുക്കള്‍ കോപ്പികള്‍ വാങ്ങുമെന്നും ,മറ്റുളളവരെ കൊണ്ട് വാങ്ങിപ്പിക്കുമെന്നും പ്രതീക്ഷിക്കട്ടെ .കൂടുതല്‍ കോപ്പികള്‍ വിറ്റു തരാന്‍ സാഹചര്യമുളളവര്‍ അത് ചെയ്ത് തരും എന്ന് പ്രതീക്ഷിക്കുന്നു..

Address message (ഫോണ്‍ നമ്പര്‍ ഉള്‍പ്പടെ) ചെയ്‌തു തന്നാല്‍ ഞാന്‍ Courier വഴിയോ VPP ആയോ അയച്ചു തരുന്നതാണ്...

കുടലിലും കരളിലും കാന്‍സര്‍ ബാധിച്ച് 4th stage എത്തിയ എന്നെ പ്രത്യാശയും സ്നേഹവും നല്‍കി ഇത് വരെ മുന്നോട്ട് നടത്തിച്ചത് നിങ്ങള്‍ ഒരോരുത്തരുമാണ് .രോഗം പൂര്‍ണ്ണമായും മാറി കിട്ടണമെങ്കില്‍ വലിയ ചിലവാണ് പ്രതീക്ഷിക്കുന്നത് .ഈ കവിതാസമാഹാരം നല്ല രീതിയില്‍ വിറ്റു പോവുകയാണെങ്കില്‍ ആവശ്യമായ സംഖ്യ അതിലൂടെ നേടിയെടുക്കാം എന്നും പ്രതീക്ഷിക്കുന്നു ..ഈ അവസരത്തില്‍ ഈ പോസ്റ്റ് നിങ്ങള്‍ Share ചെയ്യുകയാണെങ്കില്‍ എനിക്ക് വളരെ പ്രയോജനം ചെയ്യും ..
Gopi T
Parvathi
Near Stadium
Thalassery - 670 101
ഫോൺ: 9249714813

Gopi .T
A/c no -67391241624
IFS code-SBIN0070238
SBI GLOBAL VILLAGE BRANCH

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com