പ്രണയം നഷ്ടപ്പെട്ടാല്‍ പിന്നെന്ത് ഓര്‍മകള്‍! പ്രണയലേഖനങ്ങളും പ്രണയസമ്മാനങ്ങളും ഇവിടെ വില്‍ക്കപ്പെടും 

ഡിന്‍ താംഗ് എന്ന വിയറ്റ്‌നാമിയാണ് ഈ ആശയത്തിന്റെ സ്ഥാപകന്‍. സ്വന്തം ജീവിതത്തിലെ കയ്‌പ്പേറിയ പ്രണതകര്‍ച്ചകളാണ് ഡിന്നിനെ ഇത്തരത്തിലൊരു പ്രവര്‍ത്തിയിലേക്ക് എത്തിച്ചത്.
പ്രണയം നഷ്ടപ്പെട്ടാല്‍ പിന്നെന്ത് ഓര്‍മകള്‍! പ്രണയലേഖനങ്ങളും പ്രണയസമ്മാനങ്ങളും ഇവിടെ വില്‍ക്കപ്പെടും 

പ്രണയവും പ്രണയനഷ്ടങ്ങളും ഇന്ന് പുതുമയല്ല. പ്രണയനാളുകള്‍ രസകരമാണെങ്കില്‍ അതിലേറെ വേദന നല്‍കുന്നതാണ് തകര്‍ന്ന പ്രണയത്തിന്റെ ഓര്‍മകള്‍. ഒന്നിച്ച് ചിലവഴിച്ച സ്ഥലങ്ങളും കൈമാറിയ സന്ദേശങ്ങളും പരസ്പരം നല്‍കിയ സമ്മാനങ്ങളും എന്നും പ്രണയത്തിന്റെ നൊമ്പരപ്പെടുത്തുന്ന ഓര്‍മകളാണ്. കണ്‍മുന്നില്‍ പ്രണയകാലത്തെ അനുസ്മരിപ്പിക്കുന്നവ ഒരിക്കലും ആ ഓര്‍മകളെ മറക്കാന്‍ അനുവദിക്കില്ല. പുതിയ മാറ്റങ്ങളോട് മനസ്സിനെ പാകപ്പെടുത്താന്‍ ശ്രമിക്കുമ്പോഴും ഭൗതികവസ്തുക്കള്‍ വില്ലനാകും. എന്നാല്‍ ഇത്തരം വസ്തുക്കള്‍ ജീവിതത്തില്‍ നിന്ന് എന്നന്നേക്കുമായി ഇല്ലാതാക്കാന്‍ കഴിയുന്ന ഒരു സ്ഥലത്തേകുറിച്ച് കേട്ടിട്ടുണ്ടോ? വിയറ്റ്‌നാമിലെ ഹനോയിലുള്ള ഓള്‍ഡ് ഫ്‌ളേംസ് മാര്‍ക്കറ്റാണ് സ്ഥലം. പ്രണയലേഖനങ്ങള്‍ മുതല്‍ ടൂത്ത്‌പേസ്റ്റ് വരെ മാര്‍ക്കറ്റില്‍ കാണാം. പെര്‍ഫ്യൂം, തിരികള്‍, വസ്ത്രങ്ങള്‍, ബാഗുകള്‍ തുടങ്ങിയ നഷ്ടപ്രണയം അവശേഷിപ്പിച്ചവയൊക്കെ വില്‍ക്കാന്‍ ഇവിടേക്കെത്തുന്നത് നഷ്ട പ്രണയികളാണ്. 

ഫെബ്രുവരിയില്‍ പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ മുതല്‍ സ്ഥിരതയുള്ള വളര്‍ച്ചയാണ് ഇവിടെ കാണാന്‍ സാധിക്കുന്നത്. ഡിന്‍ താംഗ് എന്ന വിയറ്റ്‌നാമിയാണ് ഈ ആശയത്തിന്റെ സ്ഥാപകന്‍. സ്വന്തം ജീവിതത്തിലെ കയ്‌പ്പേറിയ പ്രണതകര്‍ച്ചകളാണ് ഡിന്നിനെ ഇത്തരത്തിലൊരു പ്രവര്‍ത്തിയിലേക്ക് എത്തിച്ചത്. തന്റെ പക്കലുള്ള പ്രണയലേഖനങ്ങളും ബര്‍ത്‌ഡേ കാര്‍ഡുകളും ഉള്‍പ്പെടെ പൂര്‍വ്വകാമുകിയെ ഓര്‍മ്മപ്പെടുത്തുന്നവയെല്ലാം ഡിന്‍ ഇവിടെ അഭിമാനത്തോടെ പ്രദര്‍ശിപ്പിച്ചു. ഇത്തരം വസ്തുക്കള്‍ കൂടെ സൂക്ഷിക്കുന്നത് എന്നും വേദന മാത്രമേ സമ്മാനിക്കൂ എന്ന തിരിച്ചറിവാണ് അവയ്ക്ക് മറ്റൊരു ഉടമയെ കണ്ടുപിടിക്കാം എന്ന പദ്ധതിയിലേക്ക് ഇയാളെ എത്തിച്ചത്. അടുത്തവര്‍ഷം തന്റെ ഈ ആശയത്തെ വിയറ്റ്‌നാമിന്റെ വാണിജ്യ തലസ്ഥാനമായ ഹോ ചി മിന്‍ സിറ്റിയിലേക്കും എത്തിക്കണമെന്നാണ് ഡിന്നിന്റെ ആഗ്രഹം. 

സുഹൃത്തുക്കളുമായി ചേര്‍ന്നാണ് ഡിന്‍ ഈ ആശയം നടപ്പില്‍ വരുത്തിയിരിക്കുന്നത്. ഇവര്‍ക്കിടയിലെ സൗഹൃദസംഭാഷണങ്ങള്‍ക്കിടയില്‍ കടന്നുവന്ന പൂര്‍വ്വകാമുകിയുടെ കഥയാണ് ഇത്തരത്തിലൊരു തുടക്കത്തിന് കാരണമായത്. തങ്ങളുടെതന്നെ വീട്ടിലുണ്ടായിരുന്ന കാമുകിമാരെ ഓര്‍മ്മിപ്പിക്കുന്നവ ഇനിയൊരിക്കലും കാണാത്ത രീതിയില്‍ ഇല്ലാതാക്കണമെന്ന ആഗ്രഹമാണ് ഇവരെ ഓള്‍ഡ് ഫ്‌ളേംസ് ആരംഭിക്കുന്നതിലേക്കെത്തിച്ചത്. 

മാസത്തിലെ ആദ്യ ഞായറാഴ്ച പ്രവര്‍ത്തിക്കുന്ന ഓള്‍ഡ് ഫ്‌ളേംസിലേക്ക്് തുടങ്ങിയ നാളുകള്‍ മുതല്‍ വലിയ തിരക്ക് തന്നെയാണുളഅളത്. മാര്‍ക്കറ്റിലെ സ്ഥലം തികയാത്തത്ര തിരക്ക് ഉണ്ടായിട്ടുണ്ട്. വില്‍പനക്കാരനായോ വാങ്ങാനായോ വരുന്നവര്‍ക്ക് തികച്ചും സൗചന്യമായി ഇവിടം ഉപയോഗിക്കാന്‍ കഴിയും. എന്നാല്‍ വില്‍ക്കാനായി ഒരു നിശ്ചിത അളവ് നല്‍കിയിട്ടുണ്ട്. ഇതില്‍ അധികം വില്‍ക്കുന്നവര്‍ അവരുടെ ലാഭത്തിന്റെ 30 ശതമാനം സംഘാടകര്‍ക്ക് നല്‍കണമെന്നതാണ് കരാര്‍. ഓള്‍ഡ് ഫ്‌ളേംസില്‍ വില്‍പനയ്ക്കായി എത്തണമെന്നുള്ളവര്‍ ഇതിനായുള്ള പ്രത്യേക ഫേസ്ബുക് പേജില്‍ എത്തുകയും തകര്‍ന്ന പ്രണയത്തെകുറിച്ചും എന്താണ് വില്‍ക്കേണ്ടതെന്നും കുറിക്കുന്നു. ഇവയില്‍ നിന്ന് സംഘാടകര്‍ തിരഞ്ഞെടുക്കുന്നവര്‍ക്കാണ് മാര്‍ക്കറ്റിലേക്ക് എത്താനുള്ള അവകാശം. കൂടുതല്‍ ആളുകള്‍ വിപണിയിലേക്കെത്താന്‍ താല്‍പര്യം കാണിക്കാന്‍ തുടങ്ങിയതോടെ സംഘാടകര്‍ കൂടുതല്‍ സെലക്ടീവായി തുടങ്ങിയിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com