ഇത് ട്രംപ് അല്ല: ഒരു നായയുടെ ചെവി മാത്രമാണ്

Published: 07th November 2017 05:15 PM  |  

Last Updated: 07th November 2017 05:15 PM  |   A+A-   |  

doghjkjkljk

ജാഡ് റോബിന്‍സണിന്റെ നായയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ താരം. ലോകശ്രദ്ധ പിടിച്ചുപറ്റാന്‍ ചീഫ് എന്ന് പേരുള്ള ഈ വളര്‍ത്തുനായ അറിഞ്ഞുകൊണ്ട് ഒന്നും ചെയ്തിട്ടില്ല എന്നതാണ് കാര്യം. ചീഫിന് കുറച്ച് ദിവസങ്ങളായി ചെവിയ്ക്ക് അലര്‍ജിയാണ്, അത് വെറ്റിനററി ഡോക്ടറെ കാണിക്കാനാണ് ജാഡ് ചെവിയുടെ ഫോട്ടോയെടുത്തത്. ആ ഫോട്ടോയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റിലാകെ വൈറലായിരിക്കുന്നത്.

ജാഡ് എടുത്ത ഫോട്ടോയില്‍ ചീഫിന്റെ ചെവി ശെരിക്കും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ ട്രംപിനെ പോലെയാണിരിക്കുന്നത്. ഇക്കാര്യം സുഹൃത്താണ് ആദ്യം ജാഡിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. പക്ഷേ അവര്‍ക്കങ്ങനെ തോന്നിയിരുന്നില്ല. അങ്ങനെ ജാഡ് ഫോട്ടോ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ സുഹൃത്തുക്കളെല്ലാം സമാന അഭിപ്രായവുമായി മുന്നോട്ടു വരികയായിരുന്നു.

ചീഫ് ഉറങ്ങുമ്പോഴായിരുന്നു ഫോട്ടോയെടുത്തത്. ചെവിയുടെ ഉള്ളില്‍ വീക്കം ഉള്ളതുകൊണ്ട് ജാഡ് ഒരുപാട് തവണ ഫോട്ടോ സൂം ചെയ്ത് നോക്കിയെങ്കിലും അവര്‍ക്കൊന്നും തോന്നിയില്ല. 'എന്റെ സുഹൃത്തിന്റെ കഴുകന്‍ കണ്ണുകളാണ് അത് ഡൊണാള്‍ഡ് ട്രംപിന്റെ മുഖമാണെന്ന് കണ്ടെത്തിയത്' - ജാഡ് പറഞ്ഞു.

തന്റെ പ്രിയപ്പെട്ട നായ ചീഫിന്റെ ചെവി ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ നിരവധി ആളുകളെ ചിരിപ്പിച്ചെങ്കില്‍ താന്‍ അതില്‍ അതിയായി സന്തോഷിക്കുന്നുവെന്ന് ജാഡ് പറഞ്ഞു. ഡോണാള്‍ഡ് ട്രംപിന്റെ മുഖം നായയുടെ ചെവിയില്‍ തെളിഞ്ഞതിന് ട്വിറ്ററിലും മറ്റും വിവിധ തരത്തിലുള്ള പ്രതികരണങ്ങളും അഭിപ്രായ പ്രകടനങ്ങളുമാണുള്ളത്.