മോദി ഉള്‍പ്പെടെയുള്ള രാഷ്ട്ര തലവന്മാര്‍ക്ക് കൊടുത്തില്ല; അമേരിക്കയേക്കാളും പഴക്കമുള്ള ഭക്ഷണം ട്രംപിന് മുന്നില്‍ വെച്ച് ജപ്പാന്‍

അമേരിക്കയേക്കാള്‍ ഒരു നൂറ്റാണ്ട് പഴക്കക്കൂടുതലുള്ള സോയാ സോസാണ് ട്രംപിന് മുന്നിലെത്തുന്ന മെനുവിലെ ഹൈലൈറ്റ്
മോദി ഉള്‍പ്പെടെയുള്ള രാഷ്ട്ര തലവന്മാര്‍ക്ക് കൊടുത്തില്ല; അമേരിക്കയേക്കാളും പഴക്കമുള്ള ഭക്ഷണം ട്രംപിന് മുന്നില്‍ വെച്ച് ജപ്പാന്‍

ജപ്പാന്‍ സന്ദര്‍ശനത്തിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സൈനീക മേഖലയിലെ സഹകരണം വര്‍ധിപ്പിക്കുക ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ വാര്‍ത്തയാവുന്നുണ്ടെങ്കിലും ജപ്പാനില്‍ ട്രംപിന്റെ മുന്നിലേക്കെത്തുന്ന ഭക്ഷണമാണ് പ്രധാന ചര്‍ച്ചാ വിഷയമാകുന്നത്. 

അമേരിക്കയേക്കാള്‍ ഒരു നൂറ്റാണ്ട് പഴക്കക്കൂടുതലുള്ള സോയാ സോസാണ് ട്രംപിന് മുന്നിലെത്തുന്ന മെനുവിലെ ഹൈലൈറ്റ്. മുന്‍ രാജ കൊട്ടാരത്തിന് സമീപമുള്ള ബ്ലു ഹൗസ് കോംപൗണ്ടില്‍ ഒരുക്കുന്ന അത്താഴ വിരുന്നില്‍ ബീഫ് റിബ് കൊണ്ടുള്ള പ്രത്യേക വിഭവങ്ങളും ഗ്രേവിയും മുതല്‍ 360 വര്‍ഷം പഴക്കമുള്ള സോയാ സോസും നിറയും. 

1657ല്‍ നിര്‍മിച്ച സോയാ സോസാണ് ഇത്. അമേരിക്കയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തില്‍ ഒപ്പുവെച്ച ബെഞ്ചമിന്‍ ഫ്രാങ്ക്‌ലിന്‍ ജനിച്ച വര്‍ഷമാണ് 1657 എന്ന് സിയോള്‍ പ്രസിഡന്‍ഷ്യല്‍ ഓഫീസ് വക്താവ് പറയുന്നു. 

ട്രംപിന്റെ ഇഷ്ട മത്സ്യ ഇനം സോളും ഉള്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റിന്റെ രുചിക്കിണങ്ങുന്ന രീതിയില്‍ ജാപ്പനീസ് പരമ്പരാഗതവും, പ്രാദേശികവുമായ ഭക്ഷണ ഇനങ്ങളാണ് ഡിന്നറിനായി ഒരുക്കിയിരിക്കുന്നത്. 

2012ല്‍ ഒരു ഫുഡ് എക്‌സിബിഷനില്‍ 450 വര്‍ഷം പഴക്കമുള്ള സോയാ സോ എന്ന് അവകാശപ്പെട്ട് എത്തിയ സോയാ സോ 90,000 ഡോളറിനായിരുന്നു വിറ്റു പോയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com