മകള്‍ അച്ഛനെ സെല്‍ഫിയെടുക്കാന്‍ പഠിപ്പിച്ചു, പക്ഷേ ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല

അച്ഛനൊപ്പം തകര്‍ത്ത് സെല്‍ഫിക്ക് പോസ് ചെയ്ത രണ്ട് നായകളും ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ താരമാണ്
മകള്‍ അച്ഛനെ സെല്‍ഫിയെടുക്കാന്‍ പഠിപ്പിച്ചു, പക്ഷേ ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല

പ്രായം കുറച്ചങ്ങ് പിന്നിട്ടവര്‍ ടെക്‌നോളജിയെ ഉപയോഗിക്കുന്നത് നമുക്കെന്നും  കൗതുകമുള്ള കാര്യമാണ്. ടെക്‌നോളജി അവര്‍ക്ക് ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിച്ചാല്‍ കൗതുകം ഇരട്ടിക്കും. ഇവിടെ മകള്‍ അച്ഛനെ സെല്‍ഫി എടുക്കാന്‍ പഠിപ്പിക്കുകയായിരുന്നു. പക്ഷേ സെല്‍ഫി എടുത്ത് അച്ഛന്‍ ഇന്റര്‍നെറ്റില്‍ താരമാകുമെന്ന് അവള്‍ സ്വപ്‌നത്തില്‍ പോലും കരതിക്കാണില്ല. 

പക്ഷേ അത് സംഭവിച്ചു. അച്ഛന്‍ മാത്രമല്ല ഇന്റര്‍നെറ്റ് സെന്‍സേഷന്‍ ആയത്. അച്ഛനൊപ്പം തകര്‍ത്ത് സെല്‍ഫിക്ക് പോസ് ചെയ്ത രണ്ട് നായകളും ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ താരമാണ്. നായകള്‍ക്കൊപ്പം ഒരു ആടുമുണ്ട്. 

കൂള്‍ ഡോഗ് ഗ്രൂപ്പിലായിരുന്നു ഇവരുടെ  ഫോട്ടോ ആദ്യം ഷെയര്‍ ചെയ്തത്. പിന്നീടത്  ഇന്റര്‍നെറ്റില്‍ വൈറലാവുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com