മാറിടത്തില്‍ സ്പര്‍ശിക്കാനുള്ള വിമുഖത; പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് സിപിആര്‍ ലഭിക്കാനുള്ള സാധ്യത കുറവ്  

പൊതു ഇടങ്ങളില്‍ ഹൃദയാഘാതമുണ്ടാകുന്ന സ്ത്രീകളില്‍ 39ശതമാനം പേര്‍ക്ക് മാത്രമാണ് സിപിആര്‍ ലഭിച്ചിട്ടുള്ളത്. പുരുഷന്‍മാരുടെ കാര്യത്തില്‍ ഇത് 45 ശതമാനമാണ്.
മാറിടത്തില്‍ സ്പര്‍ശിക്കാനുള്ള വിമുഖത; പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് സിപിആര്‍ ലഭിക്കാനുള്ള സാധ്യത കുറവ്  

പുരുഷന്‍മാരെ അപേക്ഷിച്ച് ബൈസ്റ്റാന്‍ഡര്‍മാരില്‍ നിന്ന് സിപിആര്‍ ലഭിക്കാനുള്ള സാധ്യത സ്ത്രീകള്‍ക്ക് കുറവാണെന്നും മരണസാധ്യത കൂടുതലാണെന്നും പുതിയ പഠനം. സ്ത്രീകളുടെ നെഞ്ചില്‍ സ്പര്‍ശിക്കാനുള്ള വിമുഖതയാകാം ഇതിന് കാരണമെന്നാണ് ഗവേഷകരുടെ നിഗമനം. 

പൊതു ഇടങ്ങളില്‍ ഹൃദയാഘാതമുണ്ടാകുന്ന സ്ത്രീകളില്‍ 39ശതമാനം പേര്‍ക്ക് മാത്രമാണ് സിപിആര്‍ ലഭിച്ചിട്ടുള്ളത്. പുരുഷന്‍മാരുടെ കാര്യത്തില്‍ ഇത് 45 ശതമാനമാണ്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്‍മാര്‍ക്ക് 23ശതമാനം അധികം അതിജീവന സാധ്യതയും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 

സ്ത്രീകളുടെ മാറിടത്തില്‍ ശക്തമായി വളരെ വേഗം അമര്‍ത്തുന്നതിനോടുള്ള ഭയം തോന്നുന്നതുകൊണ്ടാണ് പലരും മടിച്ചുനില്‍ക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ ഗവേഷകന്‍ ഓഡ്രെ ബ്ലിവര്‍ പറഞ്ഞു. സിപിആര്‍ പരിശീലനം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയാണ് പഠനം ചൂണ്ടികാട്ടിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com