'പുരുഷന്‍മാരോട് ഒരേ സമയം കാമാസക്തിയും ഭയവുമാണ് തോന്നിയത്'; ലൈംഗീക പീഡനത്തിന് ഇരയായവള്‍ പറയുന്നു 

ക്രൂരമായ പീഡനത്തിന് ഇരയായതിന് ശേഷം ശേഷം ലൈംഗീക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ ഉണ്ടാകുന്ന വികാരങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണ് എഴുത്തുകാരി കാറ്റി സൈമണ്‍
'പുരുഷന്‍മാരോട് ഒരേ സമയം കാമാസക്തിയും ഭയവുമാണ് തോന്നിയത്'; ലൈംഗീക പീഡനത്തിന് ഇരയായവള്‍ പറയുന്നു 

ലൈംഗീക പീഡനത്തിന് ഇരയായ സ്ത്രീകള്‍ക്ക് പിന്നീട് ലൈംഗീക ബന്ധത്തോട് വല്ലാത്ത അറപ്പായിരിക്കും. മുന്‍പുണ്ടായിരുന്ന ലൈംഗീക ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിച്ചാല്‍ പോലും ലൈംഗീക അതിക്രമം ഏല്‍പ്പിച്ച മുറിവുകള്‍ അവരെ അതില്‍ നിന്ന് നീക്കി നിര്‍ത്തും. ക്രൂരമായ പീഡനത്തിന് ഇരയായതിന് ശേഷം ലൈംഗീക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ ഉണ്ടാകുന്ന വികാരങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണ് എഴുത്തുകാരി കാറ്റി സൈമണ്‍. തന്റെ ജീവിത കഥ പറയുന്ന ഇന്‍ കണ്‍ട്രീസ് എന്ന പുസ്തകത്തിലാണ് ലൈംഗീക അതിക്രമം ഉണ്ടാക്കിയ പ്രശ്‌നങ്ങളെക്കുറിച്ച് അവര്‍ വിവരിക്കുന്നത്. 

ലൈംഗീക പീഡനത്തിന് ഇരയായി 11 മാസത്തിന് ശേഷമാണ് കാറ്റിയില്‍ ആദ്യമായി ലൈംഗീകവികാരമുണ്ടാകുന്നത്. തന്റെ സുഹൃത്തിനൊപ്പം സമയം ചെലവഴിക്കുമ്പോഴായിരുന്നു അത്. അവളുടെ ശരീരം അതിന് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയെങ്കിലും തനിക്കുള്ളില്‍ ഉടലെടുത്ത വികാരങ്ങളെ എല്ലാം അവള്‍ തൂത്തെറിയുകയായിരുന്നു. തനിക്ക് നേരെയുണ്ടായ ദുരനുഭവങ്ങള്‍ മാത്രം മതിയായിരുന്ന അവളിലുണ്ടായ വികാരങ്ങളെ ഇല്ലാതാക്കാന്‍. 

പീഡനം ഏല്‍പ്പിച്ച ഭീതിയായിരുന്നു കാറ്റിയെ മാനസികമായി തളര്‍ത്തിയിരുന്നത്. അവളിലുണ്ടാകുന്ന ലൈംഗീക വികാരങ്ങളെ കടിഞ്ഞാണിടാന്‍ അവളെ പ്രേരിപ്പിച്ചതും ഈ ഭയം തന്നെയായിരുന്നു. എന്നാല്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള മോഹം അധികരിച്ചതോടെ അവള്‍ ഭയത്തെ മറികടക്കാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു. ലൈംഗീക അക്രമണങ്ങളില്‍ നിന്നുണ്ടായ പ്രശ്‌നങ്ങളെ മറികടക്കുന്നതിനെക്കുറിച്ച് വായിക്കുകയും, ഇതില്‍ നിന്ന് രക്ഷപ്പെടാനായി ഡോക്റ്ററെ കാണുകയും കാറ്റി ചെയ്തു. പീഡനത്തിന് ഇരയായവര്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ച് കൂടുതല്‍ മനസിലാക്കിയതില്‍ നിന്ന് ഇത്തരത്തിലുള്ള അധിക്രമങ്ങള്‍ ഇരയുടെ ലൈംഗീക വികാരങ്ങളെ ബാധിക്കില്ലെന്ന് അവള്‍ മനസിലാക്കിയെടുക്കുകയായിരുന്നു. 

പീഡനം നടത്ത് 21 മാസത്തോളമാണ് കാറ്റി ലൈംഗീക ബന്ധത്തില്‍ നിന്ന് അകന്നു നിന്നത്. ലൈംഗീകവികാരങ്ങള്‍ അവളില്‍ ഉടലെടുത്തിരുന്നെങ്കിലും ഭയം ഇതില്‍ നിന്ന് അവളെ പിന്നോട്ടുവലിക്കുകയായിരുന്നു. ലൈംഗീക പീഡനത്തിന് ഇരയായവരില്‍ ചിലര്‍ വളരെ പെട്ടെന്ന് ലൈംഗീക ജിവിത്തതിലേക്ക് തിരികെ വരും. എന്നാല്‍ ഇതോടെ ഇത്തരത്തിലുള്ള വികാരങ്ങളെ പൂര്‍ണമായി വെറുക്കുന്നവരും ഏറെയാണ്. 

പീഡനത്തിന് ഇരയായതിന് ശേഷം ആദ്യമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ തന്നില്‍ രണ്ട് പേരുണ്ടെന്ന ചിന്തയാണ് കാറ്റിയിലുണ്ടായത്. അതില്‍ ഒരാള്‍ പുരുഷന്‍മാരെ ഒന്നടങ്കം ഭയപ്പെട്ടപ്പോള്‍ മറ്റൊരാള്‍ കാമാസക്തയായിരുന്നു. മുന്‍പുണ്ടായിരുന്ന ലൈഗീക ജീവിതത്തിലേക്ക് പൂര്‍ണമായി തിരിച്ചു പോകാന്‍ കാറ്റിക്ക് സാധിക്കില്ലെങ്കില്‍ കൂടി ആത്മവിശ്വാസമുണ്ടെങ്കില്‍ ജീവിതത്തെ ചേര്‍ത്തുപിടിക്കാനാവുമെന്നാണ് കാറ്റി പറയുന്നത്. 

ലൈംഗീക അതിക്രമങ്ങളേറ്റവര്‍ ഒരിക്കലും ഈ ലോകത്ത് ഒറ്റക്കാണെന്ന് ചിന്തിക്കരുത്. ഈ ലോകത്ത് ഇത്തരത്തില്‍ നിരവധി ആളുകളുണ്ടെന്നും ആത്മവിശ്വാസമുണ്ടെങ്കില്‍ പീഡനം ഏല്‍പ്പിച്ച മുറിവുകളെ മറികടക്കാനാവുമെന്നുമാണ് കാറ്റിയുടെ വാക്കുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com