ജീവിതത്തെ ഒറ്റയ്ക്ക് ആഘോഷിക്കാന്‍ പെണ്‍കുട്ടികളെ പ്രേരിപ്പിക്കുന്നതെന്താകും? സെക്‌സും ജോലിയുമെല്ലാം സിംഗിളാകുന്നതിനെ എങ്ങിനെ ബാധിക്കും?

ജീവിത യാത്രയില്‍ തനിച്ചു മതി എന്ന തീരുമാനത്തിലേക്ക് പെണ്‍കുട്ടികളെ എത്തിക്കുന്ന കാരണങ്ങള്‍ വ്യത്യസ്തമായിരിക്കും
ജീവിതത്തെ ഒറ്റയ്ക്ക് ആഘോഷിക്കാന്‍ പെണ്‍കുട്ടികളെ പ്രേരിപ്പിക്കുന്നതെന്താകും? സെക്‌സും ജോലിയുമെല്ലാം സിംഗിളാകുന്നതിനെ എങ്ങിനെ ബാധിക്കും?

കൂട്ടിന് ഒരാള്‍ ഉണ്ടാകണമോ വേണ്ടയോ? പൊതുവില്‍ കോളെജ് പഠന കാലത്തായിരിക്കും ഈ ചോദ്യം പെണ്‍കുട്ടികളുടെ ഉള്ളിലേക്ക് കടന്നുകൂടുക. ഒറ്റയ്ക്ക് ജീവിതം ആഘോഷമാക്കാം എന്ന തീരുമാനത്തിലേക്കെത്തിയതിന് ശേഷം, പോക പോകെ ഒറ്റയ്ക്കായി പോകുമോ എന്ന പേടി ചില പെണ്‍കുട്ടികളെ പിടികൂടും. ഒറ്റയ്ക്ക് തുഴയാം എന്ന തീരുമാനത്തിലേക്ക് എത്തിയതിന് പിന്നിലെ കാരണത്തിന്റെ തീവ്രതയുടെ അടിസ്ഥാനത്തിലായിരിക്കും ഈ പേടിയുടെ ജനനം. 

ജീവിത യാത്രയില്‍ തനിച്ചു മതി എന്ന തീരുമാനത്തിലേക്ക് പെണ്‍കുട്ടികളെ എത്തിക്കുന്ന കാരണങ്ങള്‍ വ്യത്യസ്തമായിരിക്കും. അങ്ങിനെയുള്ള ചില
കാരണങ്ങള്‍ നോക്കാം...

സ്വതന്ത്ര്യം നഷ്ടപ്പെടുമോയെന്ന ഭയം

ഒരാളെ കൂടി ജീവിതത്തില്‍ ഒപ്പം ചേര്‍ക്കുമ്പോള്‍ അതുവരെ നമ്മള്‍ അനുവദിച്ചിരുന്ന സ്വാതന്ത്ര്യം ഇല്ലാതായി പോകുമോ എന്ന ഭയം ഒറ്റയ്ക്കങ്ങ് മുന്നോട്ടു പോകാന്‍ ചിലരെ പ്രേരിപ്പിക്കും. പുരുഷാധിപത്യം കണ്ട് വളരുകയും, എന്ത് തീരുമാനത്തിന്റേയും അവസാന വാക്ക് പുരുഷന്റേതാകുന്ന സാഹചര്യം കണ്ട് വളരുകയും ചെയ്ത പെണ്‍കുട്ടികളില്‍ തങ്ങളുടെ സ്വാതന്ത്ര്യത്തെ സംരക്ഷിക്കാനുള്ള ആഗ്രഹമായിരിക്കും വളരുക. വിദ്യാഭ്യാസം, ജോലി, സാമ്പത്തിക സ്വാതന്ത്ര്യം എന്നിവയെല്ലാം ഒറ്റയ്ക്കുള്ള ജീവിതത്തിന് പ്രേരണയാകും.

ആരും കൊതിക്കുന്ന ഒരാള്‍ക്കായുള്ള കാത്തിരിപ്പ്‌

സ്വന്തം സൗന്ദര്യത്തിലുള്ള വിശ്വാസവും, നല്ല കരിയറും കയ്യിലുണ്ടെങ്കില്‍ ഏറ്റവും മികച്ച ഒരു പ്രൊപ്പോസല്‍ തന്നെ തേടിയെത്തണം എന്ന കാരണത്തിന്റെ പുറത്തും സ്ത്രീകള്‍ സിംഗിളായി തുടരാന്‍ തീരുമാനിക്കും. മുന്നിലെത്തുന്നതിനേക്കാള്‍ വലിയ പ്രതീക്ഷകള്‍ ഉള്ളിലുള്ളതിനാല്‍ ആരു കൊതിക്കുന്ന ഒരാള്‍ക്ക് വേണ്ടിയുള്ള  കാത്തിരിപ്പ് നീണ്ടു പോകുന്നു. 

കുടുംബത്തെ മറക്കാന്‍ വയ്യ

തന്റെ വരുമാനത്തിലാണ് കുടുംബം മുന്നോട്ടു പോകുന്നത് എങ്കില്‍ വിവാഹത്തെ കുറിച്ച് ആലോചിക്കാന്‍ തയ്യാറാകാത്തവരാണ് പുതു തലമുറയിലെ പെണ്‍കുട്ടികളില്‍ അധികവും. 

കൊട്ടിഘോഷിക്കപ്പെടുന്ന ഭാര്യ-ഭര്‍തൃ ബന്ധത്തോടുള്ള വിയോജിപ്പ്‌

പരമ്പരാഗത ഭാര്യ ഭര്‍തൃ ബന്ധത്തില്‍ വിശ്വാസമില്ലാത്തതും, താത്പര്യമില്ലാത്തതുമായ പെണ്‍കുട്ടികളും ഒറ്റയ്ക്കുള്ള ജീവിതമായിരിക്കും തിരഞ്ഞെടുക്കുക. മാതൃക ഭാര്യ എന്ന ആശയത്തിലൊന്നും അവര്‍ക്ക് വിശ്വാസമുണ്ടാകില്ല.

തകര്‍ന്ന ബന്ധങ്ങള്‍

ഒരു റിലേഷന്‍ഷിപ്പ് തകര്‍ന്നതിന്റെ വേദനയില്‍ മറ്റൊന്ന് ഈ ജീവിതത്തില്‍ വേണ്ടതില്ല എന്ന തീരുമാനത്തിലേക്കും പെണ്‍കുട്ടികള്‍ എത്തിച്ചേരും. കുടുംബത്തിന്റെ എതിര്‍പ്പു മൂലം പ്രണയ ബന്ധം  വിടേണ്ടി വരികയോ, ചതിക്കപ്പെടുകയോ ചെയ്താലായിരിക്കും സിംഗിളായിരിക്കാനുള്ള തീരുമാനത്തിലേക്ക് അവരെത്തുക. 

ലൈംഗീകതയുടെ മോശം വശങ്ങളിലൂടെ കടന്നുപോകുമ്പോള്‍

ലൈംഗീകാതിക്രമത്തിന് ഇരയായിട്ടുള്ള പെണ്‍കുട്ടികളുടെ മാനസികാവസ്ഥ പ്രവചിക്കാന്‍ സാധിക്കാത്തതാണ്. സമൂഹത്തോട് തന്നെ എതിര്‍പ്പ് രൂപപ്പെടുന്ന അവരുടെ മനസില്‍ സെക്‌സ്, പുരുഷന്‍, ദാമ്പത്യബന്ധം എന്നിവയില്‍ താത്പര്യം ഉണ്ടാകണമെന്നില്ല. വിവാഹം വേണ്ടെന്ന് വയ്ക്കാന്‍ അവര്‍ക്ക് മറ്റൊരു കാരണം വേണ്ട.  

സിംഗിളായ മാതാപിതാക്കള്‍

വിവാഹ മോചതിരായ മാതാപിതാക്കളാണ് വിവാഹത്തില്‍ നിന്നും പെണ്‍കുട്ടികളെ പിന്തിരിപ്പിക്കുന്ന മറ്റൊരു ഘടകം. മകളോടൊപ്പം ജീവിക്കുന്ന അമ്മയോ അച്ഛനോ, അവരെ തനിച്ചാക്കി പോകുന്നതിലൂടെ  ഉണ്ടാകാനിടയുള്ള കുറ്റബോധം ഇല്ലാതാകാന്‍ വിവാഹത്തെ പുറത്ത് നിര്‍ത്തുന്നു. 

സ്വയം കബളിപ്പിക്കാന്‍ മനസില്ലാത്തവര്‍

സെക്ഷ്യൂല്‍ ഐഡന്റിറ്റി തിരിച്ചറിയുന്ന പെണ്‍കുട്ടികള്‍ വിവാഹം മാറ്റി നിര്‍ത്താനായിരിക്കും ശ്രമിക്കുക. ഹെറ്റ്‌റോ ലൈംഗീക ബന്ധത്തിന് വഴങ്ങാനുള്ള അവരുടെ മാനസീകമായ  ബുദ്ധിമുട്ട് സിംഗിളായി മുന്നോട്ടു പോകാന്‍ അവരെ പ്രേരിപ്പിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com