നിരാശ പോസ്റ്റിടുന്നവര്‍ സൂക്ഷിച്ചോളു; ആത്മഹത്യ സൂചന നല്‍കുന്നവരെ കുടുക്കാന്‍ ഫേസ്ബുക്ക്‌

പ്രശ്‌നം ഗുരുതരമാണെന്ന് കണ്ടെത്തിയാല്‍ ഫേസ്ബുക്ക് തന്നെ എമര്‍ജന്‍സി നമ്പറില്‍ വിളിച്ച് സഹായം ആവശ്യപ്പെടും
നിരാശ പോസ്റ്റിടുന്നവര്‍ സൂക്ഷിച്ചോളു; ആത്മഹത്യ സൂചന നല്‍കുന്നവരെ കുടുക്കാന്‍ ഫേസ്ബുക്ക്‌

ആത്മഹത്യയ്ക്ക് തൊട്ടു മുന്‍പ് മരിക്കാന്‍ പോകുന്നുവെന്ന വെളിപ്പെടുത്തല്‍ നടത്തുകയും, ഫേസ്ബുക്ക് ലൈവിലൂടെ ആത്മഹത്യ ദൃശ്യങ്ങള്‍ ലോകത്തെ കാണിക്കുകയും ചെയ്യുന്ന പ്രവണത സമൂഹത്തില്‍ കൂടി വരികയാണ്. ഇതിനെ തുടര്‍ന്ന് ആത്മഹത്യയില്‍ നിന്നും  വ്യക്തികളെ പിന്തിരിപ്പിക്കുന്നതിനായി ഫേസ്ബുക്ക് പല പദ്ധതികളും ആവിഷ്‌കരിച്ചു. എന്നാല്‍ വലിയ മാറ്റമുണ്ടാക്കാനായില്ല.

ആത്മഹത്യയിലേക്ക് നീങ്ങുന്നുവെന്ന സൂചന നല്‍കുന്ന ഫേസ്ബുക്ക് പോസ്റ്റുകള്‍, അല്ലെങ്കില്‍ ആത്മഹത്യയുമായി ബന്ധപ്പെട്ട എന്തെങ്കിലും സൂചനകള്‍ അക്കൗണ്ട് ഉടമയില്‍ നിന്നും ഉണ്ടാവുന്നുണ്ടെങ്കില്‍ അത് കണ്ടെത്തുന്നതിനായി ഒരു അല്‍ഗോറിതം പരീക്ഷിക്കുകയാണ് ഫേസ്ബുക്ക്. 

ആത്മഹത്യയുമായി ബന്ധപ്പെട്ട്  ഒരു വ്യക്തിയില്‍ നിന്നും വരുന്ന സൂചനകള്‍ ഈ അല്‍ഗോറിതം വേഗത്തില്‍ കണ്ടെത്തുന്നു. ഈ വര്‍ഷം ഇതിന് സമാനമായ അല്‍ഗോറിതം ഫേസ്ബുക്ക് പരീക്ഷിച്ചിരുന്നു എങ്കിലും അന്ന്, ആ വ്യക്തിയോ, അല്ലെങ്കില്‍ ആ വ്യക്തിയുടെ സുഹൃത്തോ റിപ്പോര്‍ട്ട് ചെയ്താല്‍ മാത്രമായിരുന്നു ഫേസ്ബുക്കിന്റെ സഹായം അവര്‍ക്ക് ലഭിച്ചിരുന്നത്. 

എന്നാലിപ്പോള്‍ ആരും റിപ്പോര്‍ട്ട് ചെയ്യാതെ തന്നെ ആത്മഹത്യയ്ക്ക് മുതിരുന്നവരെ കണ്ടെത്തി ഇടപെടാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്നാണ് ഫേസ്ബുക്ക് അവകാശപ്പെടുന്നത്. ആത്മഹത്യ സൂചന നല്‍കുന്ന ലൈവ് വീഡിയോ, പോസ്റ്റ് എന്നിവ ഈ അല്‍ഗോറിതം ഫേസ്ബുക്കിന്റെ റിവ്യൂവേഴ്‌സ് ടീമിന്റെ പക്കലെത്തിക്കും. പ്രശ്‌നം ഗുരുതരമാണെന്ന് കണ്ടെത്തിയാല്‍ ഫേസ്ബുക്ക് തന്നെ എമര്‍ജന്‍സി നമ്പറില്‍ വിളിച്ച് സഹായം ആവശ്യപ്പെടും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com