ഒരു വയസുള്ള കുഞ്ഞിനെ തീക്കനലിന് മുകളില്‍ കിടത്തി മുഹറം ആചരണം

തീക്കനലിന് മുകളില്‍ കിടന്ന് കുഞ്ഞ് കാലിട്ടടിക്കുന്നുണ്ടെങ്കിലും, കുഞ്ഞിന്റെ കാലും, കയ്യും ഒരാള്‍ കൂട്ടിപിടിച്ചിരുന്നു
ഒരു വയസുള്ള കുഞ്ഞിനെ തീക്കനലിന് മുകളില്‍ കിടത്തി മുഹറം ആചരണം

മുഹറം ആചരണത്തിന്റെ ഭാഗമായുള്ള ചടങ്ങില്‍ ഒരു വയസുള്ള കുഞ്ഞിനെ തീക്കനലിന് മുകളില്‍ കിടത്തി ക്രൂരത. കര്‍ണാടകയിലെ ധര്‍വാദ് ജില്ലയിലാണ് സംഭവം. 

തീക്കനലിന് മുകളില്‍ വാഴയിലയില്‍ പൊതിഞ്ഞാണ് കുഞ്ഞിനെ കിടത്തിയതെന്നാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. തീക്കനലിന് മുകളില്‍ കിടന്ന് കുഞ്ഞ് കാലിട്ടടിക്കുന്നുണ്ടെങ്കിലും, കുഞ്ഞിന്റെ കാലും, കയ്യും ഒരാള്‍ കൂട്ടിപിടിച്ചിരുന്നു. 

വലിയ ജനക്കൂട്ടം ഇത് കണ്ട് നില്‍ക്കുന്നുണ്ടെങ്കിലും ആരും പ്രതികരിക്കാന്‍ തയ്യാറായില്ല. ദുര്‍നിമിത്തങ്ങളില്‍ നിന്നും കുഞ്ഞിനെ രക്ഷിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് ഇവരുടെ വാദം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com