അലീസാ മിലാനോയുടെ 'എനിക്കും സംഭവിച്ചിട്ടുണ്ട്' കാംപെയ്ന്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

അലീസാ മിലാനോയുടെ 'എനിക്കും സംഭവിച്ചിട്ടുണ്ട്' കാംപെയ്ന്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

സെലിബ്രിറ്റികളും വീട്ടമ്മമാരും ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥിനികളുമുള്‍പ്പെടെ നിരവധി ആളുകള്‍ കാംപെയിനിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

ഹോളിവുഡ് നടി അലീസ മിലാനോ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ #me too (എനിക്കും സംഭവിച്ചിട്ടുണ്ട്) എന്ന ഹാഷ് ടാഗില്‍ തുടങ്ങിവെച്ച കാംപെയ്ന്‍ സമൂഹമാധ്യമം ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. സെലിബ്രിറ്റികളും വീട്ടമ്മമാരും ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥിനികളുമുള്‍പ്പെടെ നിരവധി ആളുകള്‍ കാംപെയിനിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

അലീസാ മിലാനോയുടെ ട്വീറ്റ്

സ്ത്രീകള്‍ക്കെതിരെ എല്ലായിടത്ത് നിന്നും എപ്പോഴും ലൈംഗിക ആക്രമണങ്ങള്‍ ഏതെങ്കിലും രീതിയില്‍ എപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. വീടുമുതല്‍ ആരാധാനാലയങ്ങള്‍ വരെ സ്ത്രീകള്‍ക്ക് സുരക്ഷിതമല്ല. ലൈംഗികചൂഷണം നേരിട്ടിട്ടില്ലാത്ത സ്ത്രീകള്‍ വളരെ കുറവായിരിക്കും. ഈ വിഷയത്തെക്കുറിച്ച് പൊതുസമൂഹത്തോട് വിളിച്ചുപറയുക എന്ന ലക്ഷ്യത്തോടെയാണ് അലീസ മിലാനോയുടെ കാംപെയ്ന്‍. 

അലീസാ മിലാനോ
അലീസാ മിലാനോ

'ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ട ഓരോ സ്ത്രീയും മീ റ്റൂ എന്ന് സ്വന്തം പ്രൊഫൈലില്‍ എഴുതിയാല്‍ ഈ പ്രശ്‌നത്തിന്റെ വ്യാപ്തി എത്രത്തോളമാണെന്ന് ആളുകളെ മനസിലാക്കിക്കൊടുക്കാന്‍ സാധിക്കും'- ഇങ്ങനെ എഴുതിയാണ് ഹാഷ്ടാഗ് കാംപെയ്ന്‍ നടക്കുന്നത്. ഇതിലൂടെ സ്ത്രീകള്‍ നേരിടേണ്ടി വന്നിട്ടുള്ള ചൂഷണങ്ങളുടെ ഗൗരവവും വ്യാപ്തിയും മറ്റുള്ളവരെക്കൂടി അറിയിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. 

മിലാനോയുടെ ട്വീറ്റ് വളരെപ്പെട്ടെന്നാണ് വൈറലായത്. ഇതിനോടകം 27000 സ്ത്രീകള്‍ ട്വിറ്ററില്‍ മാത്രം മിടൂ എന്ന ഹാഷ്ടാഗില്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെല്ലാം എവിടെ നിന്നെങ്കിലുമൊക്കെ ലൈംഗികാതിക്രമം നേരിടേണ്ടി വന്നിട്ടുണ്ടെന്നുള്ളത് നിരാശാജനകമായ കാര്യവുമാണ്. ട്വിറ്ററിലും ഫേസ്ബുക്കിലും കാംപെയ്ന്‍ സജീവമാകുന്നുണ്ട്. മലയാളികള്‍ അധികമായും ഫേസ്ബുക്കിലൂടെയാണ് ഐക്യദാര്‍ഢ്യം അറിയിച്ചിട്ടുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com