മരിച്ചു കഴിഞ്ഞെന്ന് നമ്മള്‍ അറിയുന്നുണ്ടാകും; മരിച്ചതിന് ശേഷവും അന്തര്‍ബോധം ഇല്ലാതാവുന്നില്ലെന്ന് പഠന റിപ്പോര്‍ട്ട്‌

യൂറോപ്പിലേയും, അമേരിക്കയിലേയും ഹൃദയാഘാതത്തെ അതിജീവിച്ചവരെ പഠന വിധേയമാക്കിയാണ് അവര്‍ ഈ നിഗമനത്തിലേക്ക് എത്തിയത്
മരിച്ചു കഴിഞ്ഞെന്ന് നമ്മള്‍ അറിയുന്നുണ്ടാകും; മരിച്ചതിന് ശേഷവും അന്തര്‍ബോധം ഇല്ലാതാവുന്നില്ലെന്ന് പഠന റിപ്പോര്‍ട്ട്‌

മൃതദേഹം അനങ്ങിയെന്നും ശ്വാസം വലിച്ചുവെന്നുമൊക്കെ പലരും പഞ്ഞ് നമ്മള്‍ കേട്ടിട്ടുണ്ട്. അതങ്ങിനെ സംഭവിക്കാന്‍ ഒരു സാധ്യതയും ഇല്ലെന്ന് പറഞ്ഞ് ചിലരത് തള്ളി കളയും. മറ്റ് ചിലരാകട്ടെ അദൃശ്യ ശക്തിയുടെ കളികളായിരിക്കും അതെല്ലാം എന്നായിരിക്കും വിശ്വസിക്കുക. 

എന്നാലിപ്പോള്‍, മരിച്ച് കഴിഞ്ഞാല്‍ നമ്മള്‍ മരിച്ചിരിക്കുകയാണെന്ന് നമുക്ക് അറിയാനാകുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ശരീരത്തില്‍ നിന്നും ജീവന്‍ പോയതിന് ശേഷവും ഒരാളുടെ അന്തര്‍ബോധം പോവുന്നില്ലെന്നാണ് ന്യൂയോര്‍ക്ക് യൂനിവേഴ്‌സിറ്റി ലാന്‍ങോണ്‍ സ്‌കൂള്‍ ഓഫ് മെഡിസിന്‍ നടത്തിയ പഠനത്തില്‍ അവകാശപ്പെടുന്നത്. 

മരിച്ചതായി ഡോക്ടര്‍മാര്‍ പറയുന്നത് ആ മരിച്ച വ്യക്തിക്ക് തന്നെ കേള്‍ക്കാനാവുന്നു. യൂറോപ്പിലേയും, അമേരിക്കയിലേയും ഹൃദയാഘാതത്തെ അതിജീവിച്ചവരെ പഠന വിധേയമാക്കിയാണ് അവര്‍ ഈ നിഗമനത്തിലേക്ക് എത്തിയത്. 

ഡോക്ടര്‍മാരും, നേഴ്‌സുമാരും എന്താണ് ചെയ്തതെന്നു, അവര്‍ സംസാരിച്ചത് എന്തെല്ലാമായിരുന്നു എന്നും ഹൃദയാഘാതം സംഭവിച്ച സമയം രോഗിക്ക് അറിയാന്‍ സാധിച്ചു. മറ്റൊരവസ്ഥയിലായിരുന്നു എങ്കില്‍ എന്താണ് സംഭവിക്കുന്നതെന്ന് അവര്‍ക്ക് മനസിലാകുമായിരുന്നില്ലെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ഡോക്ടര്‍ സാം പര്‍നിയ പറയുന്നു. 

സാങ്കേതികമായി അവര്‍ ആ സമയം മരിച്ചു കിടക്കുകയായിരുന്നു. എന്നാല്‍ ആ സമയം നടന്ന എല്ലാ സംഭവങ്ങളും ദൃശ്യങ്ങളെന്നത് പോലെ അവര്‍ക്ക് ഓര്‍ത്തെടുത്ത് പറയാന്‍ സാധിച്ചു. ഹൃദയം നിലയ്ക്കുന്ന സമയമാണ് മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ പറയുന്നത്. 

ചിന്തിക്കാന്‍ സഹായിക്കുകയും, അഞ്ച് ഇന്ദ്രീയങ്ങളില്‍ നിന്നുമുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്യുകയും ചെയ്യുന്ന തലച്ചോറിലെ സെറിബല്‍ കോര്‍ടെക്‌സ് നിശ്ചലമാകും. എന്നാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനം നിലയ്ക്കാന്‍ ഹൃദയം നിലച്ചതിന് ശേഷം മണിക്കൂറുകളെടുക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com