സ്‌കൂട്ടിയില്‍ നിന്നും റോഡില്‍ വീണ യുവതിക്ക് മുകളിലൂടെ ഹൈഡ്രോളിക് ക്രെയിന്‍ കയറിയിറങ്ങി(വീഡിയോ)

ബാലന്‍സ് തെറ്റി സ്‌കൂട്ടിയില്‍ നിന്നും റോഡിലേക്ക് വീണ ശില്‍പ്പയുടെ തലയിലൂടെ പിന്നാലെ വരികയായിരുന്നു ഹൈഡ്രോളിക് ക്രെയിന്‍ കയറിയിറങ്ങുകയായിരുന്നു
സ്‌കൂട്ടിയില്‍ നിന്നും റോഡില്‍ വീണ യുവതിക്ക് മുകളിലൂടെ ഹൈഡ്രോളിക് ക്രെയിന്‍ കയറിയിറങ്ങി(വീഡിയോ)

ഞെട്ടിപ്പിക്കുന്ന വാഹനാപകടമായിരുന്നു മുംബൈയിലെ കര്‍ഘാറിലുണ്ടായത്. സ്‌കൂട്ടിയില്‍ നിന്നും ബാലന്‍സ് തെറ്റി വീണ ശില്‍പ്പാ പുരി എന്ന യുവതിയുടെ തലയുടെ മുകളിലൂടെ ഹൈഡ്രോളിക് ക്രെയിന്‍ കയറിയിറങ്ങുകയായിരുന്നു. 

ഈ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്നത്. ബാലന്‍സ് തെറ്റി സ്‌കൂട്ടിയില്‍ നിന്നും റോഡിലേക്ക് വീണ ശില്‍പ്പയുടെ തലയിലൂടെ പിന്നാലെ വരികയായിരുന്നു ഹൈഡ്രോളിക് ക്രെയിന്‍ കയറിയിറങ്ങുകയായിരുന്നു. 

ശില്‍പ്പ സ്‌കൂട്ടിയില്‍ നിന്നും വീഴുന്നത് കണ്ട് ഹൈഡ്രോളിക് ക്രെയിന്‍ നിര്‍ത്താനുള്ള സമയം പോലും ലഭിച്ചിരുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com