സ്ത്രീ ലൈംഗികത എന്ന് കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കുന്നവര്‍ നോക്കേണ്ടതില്ല; സ്ത്രീയുടെ മനോഹര നിമിഷങ്ങള്‍ ലെന്‍സില്‍ പതിയുമ്പോള്‍

സമൂഹം സ്ത്രീ ലൈംഗീകതയ്ക്ക് മേല്‍ കുരുക്കിയിട്ടിരിക്കുന്ന ചങ്ങലകള്‍ പൊട്ടിക്കുക ലക്ഷ്യമിട്ടാണ് ബ്രസീലിയന്‍ ഫോട്ടോഗ്രാഫറായ മാര്‍കോസ് അല്‍ബര്‍ട്ടി തന്റെ ക്യാമറ കയ്യിലെടുത്തത്
സ്ത്രീ ലൈംഗികത എന്ന് കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കുന്നവര്‍ നോക്കേണ്ടതില്ല; സ്ത്രീയുടെ മനോഹര നിമിഷങ്ങള്‍ ലെന്‍സില്‍ പതിയുമ്പോള്‍

ലൈംഗീകത എന്ന് ഉറക്കെ പറയാന്‍ മടിക്കുന്നവരാണ് പലരും. സ്ത്രീകളുടെ ലൈംഗീകത എന്നാണെങ്കില്‍ പിന്നെ പറയേണ്ട കാര്യമില്ലല്ലോ. എന്നാലിവിടെ സ്ത്രീ ലൈംഗീകതയെല്ലാം ഏത് പൊതുമധ്യത്തില്‍ വെച്ചും ഉറച്ച ശബ്ദത്തോടെ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്ന് പറഞ്ഞുള്ള ഫോട്ടോ ക്യാംപെയിനാണ് ഇന്റര്‍നെറ്റില്‍ വൈറലാവുന്നത്. 

സമൂഹം സ്ത്രീ ലൈംഗീകതയ്ക്ക് മേല്‍ കുരുക്കിയിട്ടിരിക്കുന്ന ചങ്ങലകള്‍ പൊട്ടിക്കുക ലക്ഷ്യമിട്ടാണ് ബ്രസീലിയന്‍ ഫോട്ടോഗ്രാഫറായ മാര്‍കോസ് അല്‍ബര്‍ട്ടി തന്റെ ക്യാമറ കയ്യിലെടുത്തത്. 

ലോകം മുഴുവന്‍ നടന്ന മാര്‍കോസ്, രതി മൂര്‍ച്ഛയ്ക്ക് മുന്‍പ്, രതി മൂര്‍ച്ഛയില്‍, അതിന് ശേഷം എന്നിങ്ങനെയുള്ള സ്ത്രീകളുടെ ഭാവങ്ങള്‍ ക്യാമറയ്ക്കുള്ളിലാക്കി. എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള മോഡലുകളേയും മാര്‍കോസ് സമീപിച്ചു. സമ്മതം മൂളിയവരില്‍ യഥാസ്ഥിതിക നിലപാടുകള്‍ പിന്തുടരുന്ന ചൈനയിലേയും സിംഗപ്പൂരിലേയും മോഡലുകളും ഉള്‍പ്പെടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com