സ്ത്രീധനത്തിന്റെ ഗുണങ്ങള്‍ പഠിപ്പിച്ച് സോഷ്യോളജി പാഠപുസ്തകം; സ്ത്രീധനം ഭര്‍ത്താവിന് ഭാര്യയോടുള്ള സ്‌നേഹം കൂട്ടും

സ്ത്രീധനം കൂടുന്നത് കല്യാണം കഴിച്ച് ചെല്ലുന്ന വീട്ടിലെ യുവതിയുടെ സ്വാധീനം വര്‍ധിപ്പിക്കും
സ്ത്രീധനത്തിന്റെ ഗുണങ്ങള്‍ പഠിപ്പിച്ച് സോഷ്യോളജി പാഠപുസ്തകം; സ്ത്രീധനം ഭര്‍ത്താവിന് ഭാര്യയോടുള്ള സ്‌നേഹം കൂട്ടും

സ്ത്രീധന സമ്പ്രദായത്തിനെതിരെ വിദ്യാലയങ്ങളില്‍ നിന്ന് തന്നെ കുട്ടികളില്‍ അവബോധം സൃഷ്ടിക്കാനാണ് പൊതുവെ ശ്രമങ്ങള്‍ നടന്നിരുന്നത്. എന്നാല്‍ ബംഗളൂരുവിലെ സെന്റ് ജോസഫ് ആര്‍ട് ആന്‍ഡ് സയന്‍സ് കോളെജിലെ സംഭവങ്ങള്‍ നേരെ വിപരീതമായിരുന്നു. സ്ത്രീധന സമ്പ്രദായത്തിന്റെ ഗുണങ്ങള്‍ കുട്ടികളെ പഠിപ്പിക്കുകയായിരുന്നു ഇവിടെ. 

സോഷ്യോളജി വിഷയത്തിനൊപ്പമാണ് സ്ത്രീധന സമ്പ്രദായത്തിന്റെ ഗുണങ്ങളെ കുറിച്ച് വിദ്യാര്‍ഥികളെ പഠിപ്പിച്ചത്. എന്നാല്‍ സംഭവം വിവാദമായതോടെ ഇതെങ്ങനെ സംഭവിച്ച് എന്നറിയാന്‍ കോളെജ് അധികതര്‍ തന്നെ അന്വേഷണം പ്രഖ്യാപിച്ചു. 

സ്ത്രീധനം നല്‍കിയാല്‍ ഭംഗിയില്ലാത്ത പെണ്‍കുട്ടിയുടെ വിവാഹം നടക്കും. താത്പര്യമില്ലാത്ത യുവാക്കളെ ആകര്‍ശിക്കുന്നതിന് സ്ത്രീധനം സഹായിക്കും. സ്ത്രീധനം കൂടുന്നത് കല്യാണം കഴിച്ച് ചെല്ലുന്ന വീട്ടിലെ യുവതിയുടെ സ്വാധീനം വര്‍ധിപ്പിക്കും. സ്ത്രീധനം ഭര്‍ത്താവിനെ ഭാര്യയോടുള്ള സ്‌നേഹത്തെ നിര്‍ണയിക്കുമെന്നും പാഠപുസ്തകത്തില്‍ പറയുന്നു. 

സ്ത്രീധന സമ്പ്രദായത്തിന്റെ ഗുണങ്ങള്‍ പറഞ്ഞുള്ള സോഷ്യോളജി പഠന സഹായിയിലെ പേജ് വിദ്യാര്‍ഥി ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തതോടെയാണ് സംഭവം വിവാദമായത്. തെറ്റായ സമ്പ്രദായമായാണ് സ്ത്രീധനത്തെ കണക്കാക്കുന്നതെങ്കിലും, സ്ത്രീധനത്തെ പിന്തുണയ്ക്കാനും കാരണമുണ്ടെന്നാണ് പുസ്തകത്തില്‍ പറയുന്നത്. 

എന്നാല്‍ സ്ത്രീധന സമ്പ്രദായത്തെ അനുകൂലിച്ചു കൊണ്ടുള്ള ഒന്ന് തങ്ങളുടെ കോളെജ് സിലബസില്‍ ഉള്‍പ്പെട്ടത് എങ്ങിനെയെന്ന് അറിയില്ലെന്നാണ് കോളെജ് അധികൃതരുടെ നിലപാട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com