ഇതൊരു കിടിലന്‍ റോബോട്ടിക് പെര്‍ഫോര്‍മന്‍സ് (വീഡിയോ) 

'ഡോബി' റോബോട്ടുകളാണ് നൃത്തം ചെയ്യുന്നത്. ഏറ്റവും കൂടുതല്‍ റോബോട്ടുകള്‍ ഒന്നിച്ച് നൃത്തം ചെയ്യുന്ന ഗിന്നസ് ലോക റെക്കോര്‍ഡ് ഇവര്‍ക്ക് സ്വന്തം.
ഇതൊരു കിടിലന്‍ റോബോട്ടിക് പെര്‍ഫോര്‍മന്‍സ് (വീഡിയോ) 

നൃത്ത റിയാലിറ്റി ഷോകളിലെ വിധികര്‍ത്താക്കളുടെ സ്ഥിരം വാദമാണ് മല്‍സരാര്‍ത്ഥികള്‍ക്ക് സിങ്ക്രനൈസേഷന്‍ ഇല്ല എന്ന കണ്ടെത്തല്‍. എന്നാല്‍ കൈയുടെയോ കാലിന്റെയോ ഉടലുന്റെയോ ചലനത്തില്‍ ഒരു വ്യത്യാസവും കണ്ടെത്താന്‍ കഴിയാതത്ര കൃത്യമായി നൃത്തചുവടുകള്‍ വെച്ച് റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ ഇറങ്ങിയിരിക്കുകയാണ് ഒരു സംഘം. ചൈനയിലാണ് സംഭവം നടക്കുന്നത്. പക്ഷെ ഈ സംഘത്തിലെ ആരും മനുഷ്യരല്ല... റോബോട്ടുകളുടെ ഒരു സേനയാണ് നൃത്തം ചെയ്ത് തകര്‍ത്തിരിക്കുന്നത്. 

ഡബ്ലിയു എല്‍ (WL) ഇന്റലിജന്റ് ടെക്‌നോളജി എന്ന കമ്പനിയുടെ 1,069 'ഡോബി' റോബോട്ടുകളാണ് നൃത്തം ചെയ്യുന്നത്. ഏറ്റവും കൂടുതല്‍ റോബോട്ടുകള്‍ ഒന്നിച്ച് നൃത്തം ചെയ്യുന്ന ഗിന്നസ് ലോക റെക്കോര്‍ഡ് ഇവര്‍ക്ക് സ്വന്തം. നൃത്തം ചെയ്യുന്ന റോബോട്ടുകളുടെ എണ്ണം മുന്‍ റെക്കോര്‍ഡിനേക്കാള്‍ നേരിയ തോതില്‍ കൂടുതലായിരുന്നെങ്കിലും ചിലര്‍ കളിക്കിടെ കമിഴ്ന്ന് വീഴുകയുണ്ടായി. ഇവരെ അയോഗ്യരാക്കിയിട്ടും റെക്കോര്‍ഡ് സ്വന്തമാക്കാന്‍ കഴിഞ്ഞു. 

1,007 റോബോട്ടുകള്‍ നൃത്തം ചെയ്യുന്ന മുന്‍ റെക്കോര്‍ഡും ഒരു ചൈനീസ് കമ്പനി തന്നെയാണ് നേടിയിരുന്നത്. ഡോബി റോബോട്ടുകള്‍ക്ക് സംസാരിക്കാനും മറ്റ് പല മനുഷ്യ സമാനമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യാനും കഴിയുമെന്ന് ഗിന്നസ് അധികൃതര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com