കാപ്പി കുടിക്കാം, ഇനി കടലിനടിയില്‍ 

വെള്ളത്തിലേക്ക് ചാഞ്ഞുകിടക്കുന്ന തരത്തില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന കെട്ടിടത്തില്‍ ഏകദേശം 100ഓളം അത്ഥികളെ വഹിക്കാന്‍ ശേഷിയുള്ള റെസ്‌റ്റോറന്റായിരിക്കും പ്രവര്‍ത്തിക്കുക.
കാപ്പി കുടിക്കാം, ഇനി കടലിനടിയില്‍ 


യൂറോപ്പിലെ ആദ്യ അണ്ടര്‍വാട്ടര്‍ റെസ്റ്റോറന്റ് നോര്‍വെയിലെ 'അണ്ടര്‍' ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാവുന്ന രീതിയില്‍ ഡിസൈന്‍ ചെയ്തിട്ടുള്ള കെട്ടിടത്തില്‍ റെസ്‌റ്റോറന്റ്, മറൈന്‍ റിസേര്‍ച്ച് സെന്റര്‍, കൃത്രിമ മുസ്സല്‍ റീഫ് എന്നിവയായിരിക്കും ക്രമീകരിക്കുക. നോര്‍വേയുടെ തെക്കേ അറ്റത്താണ് റെസ്റ്റോറന്റിനായി സ്ഥലം നിശ്ചയിച്ചിട്ടുള്ളത്. യൂറോപ്പിലെ ആദ്യ അണ്ടര്‍ വാട്ടര്‍ റെസ്റ്റോറന്റായിരിക്കും ഇതെന്നാണ് കെട്ടിടം രൂപകല്‍പന ചെയ്ത സ്‌നോഹെട്ടയുടെ വാദം. വെള്ളത്തിലേക്ക് ചാഞ്ഞുകിടക്കുന്ന തരത്തില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന കെട്ടിടത്തില്‍ ഏകദേശം 100ഓളം അത്ഥികളെ വഹിക്കാന്‍ ശേഷിയുള്ള റെസ്‌റ്റോറന്റായിരിക്കും പ്രവര്‍ത്തിക്കുക. വെള്ളത്തിലേക്ക് അഭിമുഖീകരിക്കുന്ന ഭാഗം ഗ്ലാസ് പാനല്‍ കൊണ്ടുള്ളതായിരിക്കും. അതിലൂടെ വെള്ളത്തിന്റെ ആഴമുള്ള ഭാഗത്തേ കാഴ്ചകള്‍ അത്ഥികള്‍ക്ക് ആസ്വദിക്കാനാവും. അണ്ടര്‍ എന്ന വാക്കിന്റെ നോര്‍വീജിയന്‍ അര്‍ത്ഥം 'വണ്ടര്‍'  എന്ന പദത്തോട് അടുത്തുനില്‍ക്കുന്നതാണ്. 

പകല്‍ സമയങ്ങളില്‍ റെസ്റ്റോറന്റിന്റെ ഒരു ഭാഗം ബയോളജി റിസേരര്‍ച്ച് സെന്ററായായിരിക്കും പ്രവര്‍ത്തിക്കുക. പ്രകൃതിയില്‍ നിന്ന് പ്രചോദനമുള്‍കൊണ്ടാണ് ഇന്റീരിയര്‍ പദ്ധതിയിടുന്നത്. കടും നീല, പച്ച എന്നീ നിറങ്ങളായിരിക്കും നല്‍കുക.

നോര്‍വീജിയന്‍ ഒപേറയും ബാലറ്റുമെല്ലാം ഡിസൈന്‍ ചെയ്ത സ്‌നോഹെട്ട തന്നെയാണ് അണ്ടറും ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഓസ്ലോയും ന്യൂയോര്‍ക്കും ആസ്ഥാനമായാണ് സ്‌നോഹെട്ട പ്രവര്‍ത്തിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com