മലയാളികളെ ഞെട്ടിച്ച് കുഞ്ഞ് സിവ:  ധോണിയുടെ മകളുടെ 'അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് നീ' വമ്പന്‍ ഹിറ്റ്

ഹിന്ദിയും ഇംഗ്ലീഷും മാത്രം അറിയാവുന്ന സിയ എങ്ങനെയാണ് മലയാളം പാട്ടു പാടിയതെന്ന ചോദ്യമാണ് എല്ലാവരും ചോദിക്കുന്നത്
മലയാളികളെ ഞെട്ടിച്ച് കുഞ്ഞ് സിവ:  ധോണിയുടെ മകളുടെ 'അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് നീ' വമ്പന്‍ ഹിറ്റ്

മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എം. എസ് ധോണിയുടെ രണ്ട് വയസുകാരിയായ മകളുടെ പാട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാരവിഷയം. നല്ല പച്ച മലയാളത്തിലുള്ള 'അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് നീ' എന്ന പാട്ടുപാടുന്ന കുഞ്ഞ് സിയയുടെ വീഡിയോ കണ്ട് ശരിക്കും കണ്ണുതള്ളിയിരിക്കുന്നത് മലയാളികള്‍ക്കാണ്. ഹിന്ദിയും ഇംഗ്ലീഷും മാത്രം അറിയാവുന്ന സിയ എങ്ങനെയാണ് മലയാളം പാട്ടു പാടിയതെന്ന ചോദ്യമാണ് എല്ലാവരും ചോദിക്കുന്നത്. 

 

@mahi7781 @sakshisingh_r ❤️❤️

A post shared by ZIVA SINGH DHONI (@zivasinghdhoni006) on

പാട്ടിന്റെ ഈണത്തിനൊപ്പിച്ച് വളരെ മനോഹരമായാണ് കുഞ്ഞ് സിവ പാട്ടുപാടുന്നത്. പാട്ടിലെ കഠികട്ടി വാക്കുകള്‍ പോലും വളരെ എളുപ്പത്തില്‍ ഉച്ഛരിക്കുന്ന ധോണിയുടെ പൊന്നോമനയുടെ പാട്ട് മലയാളി കുട്ടികളെ പോലും കടത്തിവെട്ടുന്നതാണ്. എന്തായാലും സിവയുടെ മലയാളം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. സിവധോണി006 എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ കഴിഞ്ഞ ദിവസം അപ്ലോഡ് ചെയ്തത്. ഇതിനോടകം ലക്ഷക്കണക്കിന് പേരാണ് ഇന്‍സ്റ്റഗ്രാമിലൂടെ വീഡിയോ കണ്ടത്. യൂട്യൂബിലും സിവ സ്‌പെഷ്യല്‍ അമ്പലപ്പുഴെ വന്‍ ഹിറ്റാണ്. 

സിവയുടെ മലയാളം പാട്ടിന് താഴെ അഭിനന്ദനങ്ങളുമായി നിരവധി മലയാളികളാണ് എത്തിയിരിക്കുന്നത്. മലയാളം പഠിച്ചത് എങ്ങനെയാണ് എന്നറിയാനാണ് കൂടുതല്‍ പേര്‍ക്കും താല്‍പ്പര്യം. ജനിച്ചതു മുതല്‍ സിവ വാര്‍ത്ത താരമാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയുമായി സംസാരിക്കുന്ന സിവയുടെ വീഡിയോയും വന്‍ ഹിറ്റായിരുന്നു. എന്നാല്‍ ധോണിയുടെയും ഭാര്യ സാക്ഷിയുടേയും വെരിഫൈഡ് അക്കൗണ്ടില്‍ വീഡിയോ ഇല്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com