കിണറ്റില്‍ വീണ സിംഹത്തിന് മുതല്‍ കറങ്ങിനടന്ന പുള്ളിപുലിക്ക് വരെ റസീല രക്ഷകയാണ്  

ആയിരത്തോളം മൃഗങ്ങളെ രക്ഷിച്ചുകഴിഞ്ഞ റസീല 300ഓളം സിംഹങ്ങള്‍ക്കും 515ഓളം പുള്ളിപുലികള്‍ക്കും ഉള്‍പ്പെടെ ഒട്ടേറെ മുതലകള്‍ക്കും പാമ്പുകള്‍ക്കുമെല്ലാം രക്ഷകയായി.
കിണറ്റില്‍ വീണ സിംഹത്തിന് മുതല്‍ കറങ്ങിനടന്ന പുള്ളിപുലിക്ക് വരെ റസീല രക്ഷകയാണ്  

31കാരിയായ റസീലാ വഥേറിന് ഗീര്‍ നാഷണല്‍ പാര്‍ക്കിലെ ആദ്യ വനിതാ ഗാര്‍ഡായി നിയമനം ലഭിക്കുമ്പോള്‍ അതൊരു സ്വപ്‌നം യാഥാര്‍ത്ഥ്യമായതായിരുന്നു. ആയിരത്തോളം മൃഗങ്ങളെ രക്ഷിച്ചുകഴിഞ്ഞ റസീല 300ഓളം സിംഹങ്ങള്‍ക്കും 515ഓളം പുള്ളിപുലികള്‍ക്കും ഉള്‍പ്പെടെ ഒട്ടേറെ മുതലകള്‍ക്കും പാമ്പുകള്‍ക്കുമെല്ലാം രക്ഷകയായി. ഇന്ന് അടുത്തുള്ള ഗ്രാമങ്ങളില്‍ മൃഗങ്ങളെ സംരക്ഷിക്കാനും രക്ഷിക്കാനുമൊക്കെയുള്ള ബോധവത്കരണം നല്‍കുന്നതിന്റെ തിരക്കിലും കൂടെയാണ് ഇവര്‍. 

ഗുജറാത്തിലെ ജുണാഗാഥ് ജില്ലക്കാരിയാണ് ഈ മൃഗസ്‌നേഹി. 2007 ഗുജറാത് വനം പരിസ്ഥിതി വകുപ്പ് റിക്രൂട്ടിംഗ് തുടങ്ങിയപ്പോഴാണ് റസീല ഭാഗ്യം പരിക്ഷിക്കാമെന്ന് കരുതിയത്. സഹോദരന്‍ ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ടപ്പോള്‍ റസീല സ്വപ്‌നം സ്വന്തമാക്കി. 

'ഭരണനിര്‍വ്വഹണ വകുപ്പും ചെക്ക് പോസ്റ്റ് ഡ്യൂട്ടിയുമൊക്കെ സ്ത്രീകള്‍ സ്ഥിരമായി തിരഞ്ഞെടുക്കുന്നവയാണ്. എന്നാല്‍ ഇതൊന്നും എനിക്ക് താല്‍പര്യമുള്ളവയായിരുന്നില്ല. മൃഗങ്ങളെ രക്ഷിക്കാനുള്ള ടീമിലേക്ക് അവസരം വന്നപ്പോള്‍ എന്തുകൊണ്ട് ശ്രമിച്ചുകൂടാ എന്ന് ചിന്തിക്കുകയായിരുന്നു', റസീല പറയുന്നു.

കിണറ്റില്‍ വീണ സിംഹത്തെ രക്ഷിച്ചതുമുതല്‍ കറങ്ങിനടന്ന പുള്ളിപുലിയെ വരുതിയിലാക്കിയതുവരെ നീളുന്നു റസീലയുടെ സാഹസങ്ങള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com