തൊലിയില്‍ നിന്നും വിര, മൂത്രത്തില്‍ നിന്നും വണ്ട്, വിശ്വസിച്ചാലും ഇല്ലേലും അസുഖങ്ങളാണ്

ഇന്ത്യയില്‍ തന്നെ പതിമൂന്നുകാരിയായ ഒരു പെണ്‍കുട്ടിയുടെ മൂത്രത്തിലൂടെ ജീവനുള്ള വണ്ട് പുറത്തുവന്നിരുന്നു
തൊലിയില്‍ നിന്നും വിര, മൂത്രത്തില്‍ നിന്നും വണ്ട്, വിശ്വസിച്ചാലും ഇല്ലേലും അസുഖങ്ങളാണ്

ചികിത്സ തേടിയോ മറ്റെന്തെങ്കിലും അപകടത്തില്‍പ്പെട്ടോ എത്തിയതിന് ശേഷം രോഗമെന്തെന്നോ, നമ്മുടെ അവസ്ഥ എന്തെന്നോ ഡോക്ടര്‍ പറയുമ്പോള്‍ ഞെട്ടാത്തവര്‍ അധികമുണ്ടാകില്ല. അവിടെ നമ്മള്‍ മാത്രമാണ് ഞെട്ടിയതെങ്കില്‍ ചില രോഗങ്ങളും അപകടങ്ങളും കേട്ട് ജനങ്ങള്‍ മുഴുവന്‍ ഞെട്ടിയ  സംഭവങ്ങളും കുറവല്ല. 

തൊലിപുറത്തു നിന്നും വരുന്ന വലിയ വിരകള്‍

തൊലിയില്‍ നിന്നും വലിയ വിരകള്‍ പുറത്തേക്കു വരുന്നതാണ് രാജ്യത്തെ ഞെട്ടിച്ച ഒരു രോഗാവസ്ഥ. ഡ്രാകുന്‍കുലിയാസിസ് എന്ന പേരുള്ള ഈ രോഗാവസ്ഥ 1980കളില്‍ രാജസ്ഥാനിലെ ജനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മലിനജലം ഉപയോഗത്തിലൂടെയാണ് ഈ രോഗാവസ്ഥയിലേക്ക് എത്തുന്നത്. 

മൂത്രത്തില്‍ കല്ല്, പഞ്ചസാര മാത്രമല്ല, വണ്ടും വരും

വിശ്വസിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. പക്ഷേ ഇന്ത്യയില്‍ തന്നെ പതിമൂന്നുകാരിയായ ഒരു പെണ്‍കുട്ടിയുടെ മൂത്രത്തിലൂടെ ജീവനുള്ള വണ്ട് പുറത്തുവന്നിരുന്നു. 

കീഴ് വയറിന് സമീപം ഉണ്ടായിരുന്ന നാഡീവ്രണമായിരുന്നു ഇതിലേക്ക് നയിച്ചത്. 

പോര്‍ണോഗ്രാഫി സൃഷ്ടിക്കുന്ന തലവേദന 

പോര്‍ണോഗ്രാഫിയില്‍ താത്പര്യം ഇല്ലാഞ്ഞിട്ടാവില്ല, കാണാന്‍ തുടങ്ങുമ്പോള്‍ ചിലര്‍ക്ക് അസഹ്യമായ തലവേദന അനുഭവപ്പെടും എന്നാണ് മെഡിക്കല്‍ ലോകത്തുള്ളവര്‍ പറയുന്നത്. ലൈംഗീക വികാരം ആരംഭിക്കുന്നതിനൊപ്പം ഇവര്‍ക്ക് തലവേദനയും തുടങ്ങും. 

എപ്പോഴും വിശപ്പാണേല്‍ കാര്യം ഇതാണ്

എപ്പോഴും വിശപ്പ് അനുഭവപ്പെടുന്ന ഒരു ആറു വയസുകാരി ഡോക്ടര്‍മാരുടെ അടുത്തേക്കെത്തിയതോടെയാണ് അന്നുവരെ മെഡിക്കല്‍ ലോകത്തിന് പരിചയമില്ലാതിരുന്ന ഒരു അസുഖം എല്ലാവരുടേയും ശ്രദ്ധയിലേക്ക് എത്തുന്നത്. 

ഭക്ഷണം കഴിച്ച് വയറ് നിറഞ്ഞിരിക്കുന്നു എന്ന ആശയം കൈമാറുന്ന തലച്ചോറിലെ ഭാഗം പ്രവര്‍ത്തിക്കാത്തതാണ് ഇതിന് കാരണം. ഫലമോ എപ്പോഴും വിശപ്പ് മാത്രം. 

കണ്ണില്‍ തറച്ച് മീന്‍ പല്ല്

ചുവപ്പു കടലിലൂടെ നീന്തുന്നതിന് ഇടയിലായിരുന്നു ഒരു അന്‍പത്തിരണ്ടുകാരന്‍ മത്സ്യക്കൂട്ടങ്ങള്‍ക്കിടയില്‍ അകപ്പെടുന്നത്. ഇതിനിടയില്‍ ഒരു മത്സ്യത്തിന്റെ പല്ല് ഇദ്ദേഹത്തിന്റെ കണ്ണില്‍ തറച്ചു. ഇതോടെ കണ്ണ് തുറക്കാനോ അടയ്ക്കാനോ സാധിക്കാത്ത അവസ്ഥയിലായി. 

മത്സ്യത്തിന്റെ പല്ല് കണ്‍പോള അടയ്ക്കാനും തുറക്കാനും സഹായിക്കുന്ന മസിലുകളെ തളര്‍ത്തിയതായിരുന്നു കാരണം.
 

കൃഷ്ണമണിക്കുള്ളില്‍ നിന്നും കണ്‍പീലികള്‍

കൃഷ്ണമണിക്കുള്ളില്‍ നിന്നും കണ്‍പീലികള്‍ വളരുന്നു എന്ന് പറഞ്ഞാലും വിശ്വസിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. പക്ഷെ അതും മെഡിക്കല്‍ ലോകത്ത് ചര്‍ച്ചയായിട്ടുള്ള ഒരു രോഗാവസ്ഥയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com