'കടലും കാടുമൊന്നും വേണ്ട ഭക്ഷണം മതി', വ്യത്യസ്തമാണ് ഈ പ്രീവെഡ്ഡിംഗ് ഫോട്ടോ ഷൂട്ട്  

ഒന്നച്ച് ഭക്ഷണം കഴിക്കുന്ന ദമ്പനതികള്‍ ഒന്നിച്ച് നില്‍ക്കുമെന്ന് പറയുന്ന ഇവര്‍ ഒരുമിച്ച് ജോലി ചെയ്യുന്നതിലും സന്തോഷം നല്‍കുന്നതാണ് ഒന്നിച്ച് തടിവെക്കുന്നതെന്നാണ് ചിന്തിക്കുന്നത്. 
'കടലും കാടുമൊന്നും വേണ്ട ഭക്ഷണം മതി', വ്യത്യസ്തമാണ് ഈ പ്രീവെഡ്ഡിംഗ് ഫോട്ടോ ഷൂട്ട്  

വിവാഹാഘോഷങ്ങള്‍ എത്രത്തോളം വ്യത്യസ്തമാക്കാമെന്ന ഗവേഷണമാണ് ഇന്ന് പലരുടെയും പ്രധാന വിനോദം. വെഡ്ഡിംഗ് ഫോട്ടോഗ്രഫി, ഇവന്റ് മാനേജ്‌മെന്റ്, ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് തുടങ്ങിയവയൊക്കെ വിവാഹവുമായി ബന്ധപ്പെട്ട് കുറച്ച് നാളായി വളരെയധികം ചര്‍ച്ചചെയ്യപ്പെടുന്നവയാണ്. ഓരോ വിവാഹവും മുമ്പു കണ്ട ആഘോഷങ്ങളേക്കാള്‍ ഒരു പടി മുന്നില്‍ നിര്‍ത്താന്‍ എന്തിനും തയ്യാറാണ് ഇന്ന് ആളുകള്‍. ഇതില്‍തന്നെ ഇന്ന് ഏറ്റവും പ്രചാരത്തിലുള്ളത് ഫോട്ടോ ഷൂട്ടുകള്‍ തന്നെയാണ്. വിവാഹദിനം പ്രഖ്യാപിച്ചുകൊണ്ടുള്ള ചിത്രങ്ങളും വീഡിയോകളും തുടങ്ങി വിവാഹശേഷമുള്ള വിശേഷങ്ങള്‍ ഉള്‍പ്പെടെ ഫുള്‍പ്പാക്കേജാണ് ഇന്ന് വെഡ്ഡിംഗ് ഫോട്ടോഗ്രഫി. ഇത്തരം ഷൂട്ടുകള്‍ക്ക് കടല്‍തീരം മുതല്‍ കാട് വരെ ലൊക്കേഷനായി തിരഞ്ഞെടുക്കപ്പെടാറുണ്ട്. ഇത്തരത്തില്‍ വശ്യമായ ലൊക്കേഷനുകള്‍ അടക്കിവാണിരുന്ന ഫോട്ടോഷൂട്ടിന് ഒരു ട്വിസ്റ്റ് കൊണ്ടുവന്നിരിക്കുകയാണ് റിതികയും ഹരീന്ദറും. അടുത്ത ആഴ്ച്ച വിവാഹിതരാകുന്ന ഇവര്‍ തങ്ങളുടെ ഭക്ഷണപ്രിയമാണ് ഫോട്ടോഷൂട്ടിന് തിരഞ്ഞെടുത്തിട്ടുള്ള തീം. 

വിവാഹത്തിനൊരുങ്ങുന്ന പെണ്‍കുട്ടികള്‍ സാധാരണയായി ശരീരസംരക്ഷണത്തിന് ഏറെ പ്രാധാന്യം നല്‍കാറാണ് പതിവ്. കാര്യമായ വ്യായാമ മുറകളും ഡൈയറ്റ് പ്ലാനുകളുമായി തിരക്കേറിയതായിരിക്കും പെണ്‍കുട്ടികളുടെ വിവാഹത്തിന് മുമ്പുള്ള നാളുകള്‍. ഇവിടെയാണ് ഹരീഷിന്റെയും റിതികയുടെയും പ്രീ വെഡ്ഡിംഗ് ഫോട്ടോകള്‍ അതിശയിപ്പിക്കുന്നത്.

എന്തൊക്കെയാണെന്നുപറഞ്ഞാലും ഭക്ഷണം കണ്ടാല്‍ 'നോ കോംപ്രമൈസ്' . തങ്ങളുടെ പ്രണയകഥയിലെ പ്രധാന റോള്‍ ഭക്ഷണത്തിനുതന്നെയാണെന്നും എല്ലാം നല്ല ഓര്‍മകളും സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുള്ളത് ഒന്നിച്ച് ഭക്ഷണം പങ്കുവച്ചിട്ടുള്ളപ്പോഴാണെന്നും ഹരീന്ദര്‍ പറയുന്നു. 
ഒന്നച്ച് ഭക്ഷണം കഴിക്കുന്ന ദമ്പനതികള്‍ ഒന്നിച്ച് നില്‍ക്കുമെന്ന് പറയുന്ന ഇവര്‍ ഒരുമിച്ച് ജോലി ചെയ്യുന്നതിലും സന്തോഷം നല്‍കുന്നതാണ് ഒന്നിച്ച് തടിവെക്കുന്നതെന്നാണ് ചിന്തിക്കുന്നത്. 

കല്ല്യാണമാണ് വരുന്നത് ഭക്ഷണം കുറച്ച് മെലിയാന്‍ നോക്ക് എന്ന് റിതികയോട് ആരെങ്കിലും പറഞ്ഞാല്‍ ഭക്ഷണത്തിന്റെ സ്വാദ് ആസ്വദിക്കുമ്പോള്‍ ഇത്തരം ഡയലോഗുഗള്‍ എങ്ങനെ കേള്‍ക്കാനാണെന്നാണ് റിതികയുടെ മറുചോദ്യം.

ഇവരുടെ പ്രണയസങ്കല്‍പങ്ങളിലെല്ലാം ഭക്ഷണത്തിന് സ്ഥാനമുണ്ട്. മുന്നോട്ടുള്ള ജീവിതത്തില്‍ എന്നും ഒന്നിച്ചുണ്ടാകുമെന്ന വാക്കുപോലും ഇവര്‍ പരസ്പരം നല്‍കിയിരിക്കുന്നത് വളരെ രസകരമായിട്ടാണ്. ഇനിയുള്ള ഭക്ഷണവേളകള്‍ എല്ലാം ഒന്നിച്ച് പങ്കിടാം. ഇതാണ് ഇവര്‍ക്കിടയിലെ വാക്ക്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com