പിറന്നപടിയിരുന്ന് സൊറ പറയാം, ഈ പാര്‍ക്കില്‍ (വിഡിയോ)

നഗന പാര്‍ക്കില്‍ എങ്ങനെ പെരുമാറണം എന്നതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്
പിറന്നപടിയിരുന്ന് സൊറ പറയാം, ഈ പാര്‍ക്കില്‍ (വിഡിയോ)

പാരിസ്: നഗര മധ്യത്തിലെ പാര്‍ക്കില്‍ നഗ്നരായിരുന്ന് കാറ്റു കൊള്ളാനും വര്‍ത്തമാനം പറയാനും ഒരിടം. അങ്ങനെയൊന്നിനു തുടക്കമിട്ടിരിക്കുകയാണ് ഫ്രഞ്ച് തലസ്ഥാനത്തെ അധികൃതര്‍. പാരിസിലെ ബോയിസ് ദെ വിന്‍സെന്നിസ് പാര്‍ക്കിലാണ് നഗ്നര്‍ക്കു വേണ്ടി പ്രത്യേക ഇടം തുറന്നിരിക്കുന്നത്.

പരീക്ഷണാടിസ്ഥാനത്തിലാണ് ന്യൂഡിറ്റി സ്‌പെയ്‌സ് തുറന്നിരിക്കുന്നത് നഗര ഭരണ അധികൃതര്‍ പറയുന്നു. പൊതു ഇടങ്ങള്‍ കൂടുതല്‍ തുറന്ന മനസോടെ ഉപയോഗിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ഒക്ടോബര്‍ 15 വരെ പാര്‍ക്കില്‍ നഗന ഇടമുണ്ടാവും. തുടരുന്ന കാര്യത്തില്‍ അതിനു ശേഷം തീരുമാനമെടുക്കും. 

നഗന പാര്‍ക്കില്‍ എങ്ങനെ പെരുമാറണം എന്നതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എക്‌സിബിഷനിസവും വോയറിസവും ഒരുതരത്തിലും അനുവദിക്കില്ല. പാര്‍ക്കിലെ പക്ഷി സങ്കേതത്തിനു സമീപമായി രാവിലെ എട്ടു മുതല്‍ രാത്രി എഴര വരെയാണ് ന്യൂഡിറ്റി സ്‌പെയ്‌സ് പ്രവര്‍ത്തിക്കുക.

തീരുമാനത്തെ സ്വാഗതം ചെയ്ത് പാരിസ് നാച്വറിസ്റ്റ് അസോസിയേഷന്‍ രംഗത്തുവന്നിട്ടുണ്ട്. പൊതു ഇടങ്ങളില്‍ കൂടതല്‍ സ്വതന്ത്രമായി ഇടപെടാന്‍ അവസരമൊരുക്കുന്നതാണ് തീരുമാനമെന്ന് അവര്‍ പറയുന്നു. എന്നാല്‍ നഗര സഭാധികൃതരുടെ തീരുമാനത്തെ എതിര്‍ക്കുന്നവര്‍ ഒറ്റവാക്കിലാണ് ഇതിനെ വിശേഷിപ്പിക്കുന്നത്, ''വട്ട്''.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com