വ്യത്യസ്ത ബാങ്ക് അക്കൗണ്ട് ഉണ്ടോ? ഇല്ലെങ്കില്‍ ദാമ്പത്യജീവിതം സന്തോഷകരമാകില്ല

ജോയിന്റ് ബാങ്ക് അക്കൗണ്ടാണ് രണ്ട് പേര്‍ തമ്മിലുള്ള അടുപ്പം കൂട്ടുന്നതെന്നാണ് പൊതുവെ പറയാറ്
വ്യത്യസ്ത ബാങ്ക് അക്കൗണ്ട് ഉണ്ടോ? ഇല്ലെങ്കില്‍ ദാമ്പത്യജീവിതം സന്തോഷകരമാകില്ല

സന്തോഷകരമായ ദാമ്പത്യ ജീവിതം ലഭിക്കുന്നതിനായി പലര്‍ക്കും പല ഉപദേശങ്ങളും നല്‍കാനുണ്ടാകും. എന്നാല്‍ ദാമ്പത്യം സന്തോഷകരമായി മുന്നോട്ടു പോകാന്‍ റൊമാന്റിക് ട്രിപ്പുകളോ, സ്‌നേഹം തുളുമ്പുന്ന വാക്കുകളോ നിങ്ങളെ സഹായിക്കില്ലെന്നാണ് പുതിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. 

പകരം വേണ്ടത് രണ്ട് വ്യത്യസ്ഥ ബാങ്ക് അക്കൗണ്ടുകളാണ്. ജോയിന്റ് ബാങ്ക് അക്കൗണ്ടാണ് രണ്ട് പേര്‍ തമ്മിലുള്ള അടുപ്പം കൂട്ടുന്നതെന്നാണ് പൊതുവെ പറയാറ്. പക്ഷെ സന്തോഷകരമായ ദാമ്പത്യ ജീവിതം നിലനിര്‍ത്താന്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും രണ്ട് വ്യത്യസ്ഥ ബാങ്ക് അക്കൗണ്ടുകള്‍ വേണമെന്നാണ് moneymagpie.com പുറത്തുവിട്ട പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. 

നവവധു വരന്മാര്‍ വിവാഹം കഴിഞ്ഞ സമയത്ത് തന്നെ, ഒരു പ്രശ്‌നം ഉടലെടുക്കാതിരിക്കാനുള്ള മുന്‍കരുതല്‍ ആയിരിക്കും സ്വീകരിക്കുക എന്നാണ് പഠനത്തില്‍ പറയുന്നത്. രണ്ട് വ്യത്യസ ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിയാല്‍ ഭാവിയിലുണ്ടാകാന്‍ സാധ്യതയുള്ള സാമ്പത്തിക പ്രശ്‌നങ്ങള്‍ ഒഴിവാക്കാം. 

വിവാഹിതരായ വധുവരന്മാര്‍ തങ്ങളുടെ സമ്പാദ്യങ്ങള്‍ വ്യത്യസ്ത അക്കൗണ്ടുകളില്‍ നിക്ഷേപിക്കാനുള്ള പ്രവണതയാണ് ഇപ്പോള്‍ കൂടിവരുന്നത്. വിവാഹത്തിന് ശേഷവും സാമ്പത്തിക സ്വാതന്ത്ര്യം നഷ്ടപ്പെടുത്താന്‍ കൂടുതല്‍ പേരും ഇപ്പോള്‍ തയ്യാറാകുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com