പിന്നില്‍ കാട് കത്തി എരിയുമ്പോഴും കളി തുടരണം; കാട്ടുതീ പടരവേ ഗോള്‍ഫ് കളി വൈറലാകുന്നു
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th September 2017 12:47 PM |
Last Updated: 09th September 2017 12:47 PM | A+A A- |

ക്രിക്കറ്റ് ജെന്‍ഡില്‍മാന്‍മാരുടെ കളിയാണെന്നാണ് പറയാറ്. അങ്ങിനെയെങ്കില്‍ ഈ ഫോട്ടോ കണ്ട് കഴിഞ്ഞാല്‍ ഗോള്‍ഫിനെ ധീരന്മാരുടെ കളി എന്ന് പറയേണ്ടി വരും.
പിന്നില്‍ കാട് കത്തി എരിയുമ്പോഴും കളിക്കാന്‍ സാധിക്കുമെങ്കില്‍ പിന്നെ അതിനെ ധീരന്മാരുടെ കളി എന്നല്ലാതെ എന്താണ് പറയുക. അമേരിക്കയില്‍ ഇതുവരെ ഉണ്ടായതില്‍ ഏറ്റവും വലിയ കാട് തീപിടുത്തമായി വിലയിരുത്തുന്ന, കൊളംബിയ നദിയുടെ മലയിടുക്കുകളിലുണ്ടായ തീപിടുത്തതിന് ഇടയിലാണ് ഗോള്‍ഫ് കളി.
പിന്നില്‍ കാട്ട് തീ പടരുമ്പോഴും കളി തുടരുന്ന ചിത്രം ഇതിനോടകം തന്നെ ഇന്റര്‍നെറ്റില്‍ വൈറലായി കഴിഞ്ഞു. 33,400 ഏക്കര്‍ വനഭൂമിയാണ് അഗ്നിക്കിരയായത്. വനം കത്തിയെരിയുന്നതിന് ഇടയിലുള്ള നദിക്ക് ഇക്കരെ നിന്നാണ് ഒരു റൗണ്ട് കൂടി തീര്‍ത്തേക്കാമെന്ന് പറഞ്ഞ് താരങ്ങള്‍ ഗോള്‍ഫ് കളി തുടര്‍ന്നത്. ഞങ്ങളുടെ താരങ്ങള്‍ ആ റൗണ്ട് കൂടി തീര്‍ക്കാന്‍ നിശ്ചയിച്ച് ഉറപ്പിച്ചെന്നായിരുന്നു ബെക്കോണ്‍ റോക്ക് ഗോള്‍ഫ് ഈ ചിത്രം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത് കൊണ്ട് പറഞ്ഞത്.