പ്രസവ ശസ്ത്രക്രീയ വേണമെന്ന് യാചിച്ചു, ബന്ധുക്കള്‍ സമ്മതിക്കാതിരുന്നതോടെ അഞ്ചാം നിലയില്‍ നിന്നും ചാടി
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th September 2017 11:00 AM |
Last Updated: 09th September 2017 11:01 AM | A+A A- |

പ്രസവ ശസ്ത്രക്രീയ വേണമെന്ന് യാചിച്ച അപേക്ഷിച്ചിട്ടും ബന്ധുക്കള്‍ സമ്മതിക്കാതിരുന്നതിനെ തുടര്‍ന്ന യുവതി ആശുപത്രി കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്നും ചാടി ജീവനൊടുക്കി.
കുഞ്ഞിന്റെ തല വലുതായതിനാല്‍ സുഖപ്രസവം ഉണ്ടാകില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. ലേബര്‍ റൂമില്‍ വേദന സഹിക്കാനാകാതെ വന്നപ്പോഴായിരുന്നു യുവതി സിസേറിയന്‍ വേണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ യുവതിയുടെ ബന്ധുക്കള്‍ സിസേറിയന് സമ്മതിച്ചില്ല.
ചൈനയില്‍ ബന്ധുക്കളുടെ സമ്മതമില്ലാതെ സിസേറിയന്‍ നടത്താന്‍ സാധിക്കില്ല. ഇതോടെ യുവതി ആശുപത്രിയുടെ അഞ്ചാം നിലയില്‍ നിന്നും ചാടി ജീവനൊടുക്കുകയായിരുന്നു. നവജാത ശിശുവും യുവതിക്കൊപ്പം മരിച്ചു.
എന്നാല്‍ യുവതി ആത്മഹത്യ ചെയ്ത വാര്‍ത്ത വന്നതോടെ, പ്രസവവുമായി ബന്ധപ്പെട്ട സ്ത്രീകള്‍ക്ക കൂടുതല്‍ അവകാശങ്ങള്‍ നല്‍കണം എന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം ചൈനയില്‍ ശക്തമായി.