രണ്ട് കയ്യും കാലുമില്ല, ഇവനെ കണ്ടാല്‍ ജീവിതത്തോട് നമ്മള്‍ പിന്നെ പരാതി പറയില്ല(വീഡിയോ)

നാല് വയസുകാരനായ കാംഡെന്‍ വിഡൊനിനെ കണ്ടാല്‍ ജീവിതം നമുക്ക് തരുന്ന പ്രതിസന്ധികള്‍ ഒന്നുമല്ലെന്ന് മനസിലാകും
രണ്ട് കയ്യും കാലുമില്ല, ഇവനെ കണ്ടാല്‍ ജീവിതത്തോട് നമ്മള്‍ പിന്നെ പരാതി പറയില്ല(വീഡിയോ)

പ്രതിസന്ധികള്‍ നേരിടുമ്പോള്‍ ജീവിതത്തോട് പരാതി പറയുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. ശാരീരിക വൈകല്യങ്ങളും, സാമൂഹികവും സാമ്പത്തീകവുമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരേയും വെച്ച് നോക്കുമ്പോള്‍ നമ്മുടെ ബുദ്ധിമുട്ടുകള്‍ ഒന്നും ഒരു ബുദ്ധിമുട്ടേ അല്ലെന്ന് മനസിലാകുമെന്ന് എല്ലാവരും പറയും. പക്ഷെ ബുദ്ധിമുട്ടുകള്‍ വരുമ്പോള്‍ ഈ ചിന്തയെല്ലാം വിട്ട് നമ്മള്‍ പഴയത് പോലെ തന്നെ ജീവിതത്തെ പഴിക്കും. 

എന്നാല്‍ നാല് വയസുകാരനായ കാംഡെന്‍ വിഡൊനിനെ കണ്ടാല്‍ ജീവിതം നമുക്ക് തരുന്ന പ്രതിസന്ധികള്‍ ഒന്നുമല്ലെന്ന് മനസിലാകും. കാംഡെന് രണ്ട് കയ്യും, കാലുമില്ല. കാലും കയ്യുമില്ലെങ്കിലും, കുട്ടികള്‍ക്ക് കളിക്കാനുള്ള സ്ലൈഡിലേക്ക് അവന്‍ കയറാന്‍ ശ്രമിക്കുന്ന വീഡിയോയാണ് നമ്മുടെ ഹൃദയത്തില്‍ തൊടുന്നത്. 

അവന്റെ പ്രായത്തിലെ മറ്റൊരു കൂട്ടി ഓടിയോടി സ്ലൈഡില്‍ കളിച്ച് വീണ്ടും വീണ്ടും സ്ലൈഡില്‍ കയറാന്‍ വന്നുകൊണ്ടിരിക്കുന്നു. കാംഡെനാകാട്ടെ സ്ലൈഡിന് മുകളിലേക്ക് എത്താനുള്ള സ്‌റ്റെപ്പ് കയറി കിട്ടാന്‍ കഠിന പ്രയത്‌നം നടത്തുന്നു. 

കാലും കയ്യും ഇല്ലെങ്കിലും, ഉള്ള ശരീരവും കരുത്തായ ബുദ്ധിയും വെച്ച് അവന്‍ കയറുന്നത് ആദ്യം കാണുമ്പോള്‍ പലരുടേയും കണ്ണ് നിറയുമെങ്കിലും ജീവിതത്തോട് പൊരുതുന്ന അവന്‍ നല്‍കുന്ന പ്രചോദനം ചെറുതല്ല. 

മഹീന്ദ്ര ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയാണ് വീഡിയോ ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്. ആദ്യം എനിക്കത് നോക്കാന്‍ കൂടി കഴിഞ്ഞില്ല. എന്നാല്‍ പിന്നെ അവന്റെ ശ്രമങ്ങള്‍ എന്നെ ഉണര്‍ത്തി. ഇനി എത്ര പ്രയാസമേറിയ ജോലി ആയാലും താന്‍ പരാതി പറയുമെന്ന് തോന്നുന്നില്ലെന്ന് ആനന്ദ് മഹീന്ദ്ര വീഡിയോ ഷെയര്‍ ചെയ്തു കൊണ്ട് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com