ഒറ്റയ്ക്കും കളിക്കാം ജിമിക്കി കമ്മല്‍, അതും സ്റ്റൈലായി, ട്രെന്‍ഡായി സോളോ

ജിമിക്കി കമ്മലിനൊപ്പം ചുവടുവെച്ച ഒരു കൂട്ടം പേരെയാണ് കണ്ടതെങ്കില്‍, ഇപ്പോള്‍ ഒറ്റയ്ക്ക് ചുവടു വയ്ക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡ് ആവുന്നത്
ഒറ്റയ്ക്കും കളിക്കാം ജിമിക്കി കമ്മല്‍, അതും സ്റ്റൈലായി, ട്രെന്‍ഡായി സോളോ

ജിമിക്കി കമ്മലിന് ചുവടുവെച്ചായിരുന്നു മലയാളികള്‍ ഓണാഘോഷം പൊടിപൊടിച്ചത്. കോളെജിലും, സ്‌കൂളുകളിലും, ജോലി സ്ഥലങ്ങളിലുമെല്ലാം ജിമിക്കി കമ്മലിനൊപ്പം അവര്‍ ചുവടുവെച്ചു. 

എന്നാലിതുവരെ ജിമിക്കി കമ്മലിനൊപ്പം ചുവടുവെച്ച ഒരു കൂട്ടം പേരെയാണ് കണ്ടതെങ്കില്‍, ഇപ്പോള്‍ ഒറ്റയ്ക്ക് ചുവടു വയ്ക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡ് ആവുന്നത്. അതില്‍ ശ്രദ്ധേയമാകുന്നതാവട്ടെ രേവതി രാജിവന്‍ എന്ന മാധ്യമ പ്രവര്‍ത്തകയുടെ ചുവടുകളാണ്. 

ജിമിക്കി കമ്മല്‍ തന്റെ തലയില്‍ നിന്നും പോകുന്നില്ല. സുഹൃത്ത് പാര്‍വതി തനിക്കൊപ്പം ജിമിക്കി കമ്മലിന് ചുവടുവയ്ക്കാം എന്ന് പറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞില്ല. അതുകൊണ്ട് തന്റെ സൂപ്പര്‍ സോളോ പെര്‍ഫോമന്‍സ് നിങ്ങള്‍ക്ക് മുന്നില്‍ വയ്ക്കുന്നുവെന്ന് രേവതി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com