സ്റ്റീവ് ഇര്‍വിനെ മറന്നോ? ഇര്‍വിന്റെ മകനും അതേ വഴിയിലാണ്

ലോകത്താകമാനുള്ള ജനങ്ങളെ വിസ്മയിപ്പിച്ച സ്റ്റീവ് ഇര്‍വിന്റെ അതേ പാതയിലാണ് മകന്‍ റോബര്‍ട്ട് ഇര്‍വിനും
സ്റ്റീവ് ഇര്‍വിനെ മറന്നോ? ഇര്‍വിന്റെ മകനും അതേ വഴിയിലാണ്

അച്ഛനെ പോലെ മകനും എന്നാണ് പൊതുവെ പറയാറ്. സ്റ്റീവ് ഇര്‍വിന്റേയും മകന്റേയും കാര്യത്തില്‍ അത് അക്ഷരാര്‍ഥത്തില്‍ ശരിയാവുകയാണ്. ലോകത്താകമാനുള്ള ജനങ്ങളെ വിസ്മയിപ്പിച്ച സ്റ്റീവ് ഇര്‍വിന്റെ അതേ പാതയിലാണ് മകന്‍ റോബര്‍ട്ട് ഇര്‍വിനും. 

സ്റ്റീവ് ഇര്‍വിനൊപ്പം കുഞ്ഞുനാളില്‍ മുതലക്കുഞ്ഞുങ്ങള്‍ക്കൊപ്പം വരെ നിന്ന് റോബര്‍ട്ട് തന്റെ ധൈര്യം തെളിയിച്ചതാണ്. പിതാവിനെ പോലെ എല്ലാവരേയും പ്രകൃതിയുമായി ഇണക്കുക എന്ന ചുമതല ഏറ്റെടുത്തിരിക്കുകയാണ് റോബര്‍ട്ട്. 

ലോകം മുഴുവനും സഞ്ചരിച്ച് മൃഗങ്ങളുടെ ലോകത്തെ അടുത്ത് അറിയുകയാണ് റോബര്‍ട്ട് കുടുംബത്തിനൊപ്പം. യാത്രയ്ക്കിടയില്‍ ഈ പതിമൂന്ന് വയസുകാരന്‍ പകര്‍ത്തിയ പ്രകൃതിയിലെ കാഴ്ചകള്‍ ഇപ്പോള്‍ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയിലേക്കും എത്തുകയാണ്. 

അവാര്‍ഡ് വിന്നിങ് ഫോട്ടോഗ്രാഫറായി ഉയരുകയാണ് ചെറു പ്രായത്തില്‍ തന്നെ റോബര്‍ട്ട് ഇര്‍വിന്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com