നിര്‍ത്തരുതേ ഈ പാട്ട്; അവരുടെ കുറിഞ്ഞിനോട്ടം ആ തെരുവു ഗായകനോടു പറഞ്ഞു

അസ്വസ്ഥനായ ആ പാട്ടുകാരന്‍ തന്റെ പാട്ട് നിര്‍ത്തി തിരികെ പോകാന്‍ ആലോചിക്കുമ്പോഴായിരുന്നു ആ കാഴ്ച കണ്ടത്.
നിര്‍ത്തരുതേ ഈ പാട്ട്; അവരുടെ കുറിഞ്ഞിനോട്ടം ആ തെരുവു ഗായകനോടു പറഞ്ഞു

മലേഷ്യയിലും മറ്റുമുള്ള തെരുവുകളില്‍ ഗ്വിറ്റാര്‍ വായിച്ച് പാട്ടുപാടുകയായിരുന്നു ആ ചെറുപ്പക്കാരന്‍. എന്നാല്‍ ഒരു ദിവസം അദ്ദേഹത്തിന്റെ അതി തീക്ഷ്ണമായ പ്രകടനത്തിന് കാതോര്‍ക്കാന്‍ ആരും തന്നെ തയാറായില്ല. അസ്വസ്ഥനായ ആ പാട്ടുകാരന്‍ തന്റെ പാട്ട് നിര്‍ത്തി തിരികെ പോകാന്‍ ആലോചിക്കുമ്പോഴായിരുന്നു ആ കാഴ്ച കണ്ടത്.

പെട്ടെന്ന് എവിടെ നിന്നോ വന്ന നാല് പൂച്ചക്കുഞ്ഞുങ്ങള്‍ അയാള്‍ക്ക് മുന്നിലിരിക്കുന്നു, പാട്ട് കേള്‍ക്കുന്നു.. പാട്ടിന്റെ താളത്തിനൊത്ത് തലയാട്ടിക്കൊണ്ടിരിക്കുന്ന പൂച്ചക്കുഞ്ഞുങ്ങള്‍ വളരെ രസകരമായ കാഴ്ചയായിരുന്നു.. ഏകദേശം ഒരു മാസത്തോളം പ്രായം വരുന്ന ആ പൂച്ചക്കുഞ്ഞുങ്ങള്‍ പാട്ട് ആസ്വദിക്കുന്നതിനോടൊപ്പം ആ യുവാവിന്റെ പാട്ട് ഗംഭീരമാണെന്ന് മറ്റുള്ളവര്‍ക്ക് മനസിലാക്കിക്കൊടുക്കാനും മറന്നില്ല.

തന്റെ പാട്ട് ആസ്വദിച്ചതിന് അദ്ദേഹം പൂച്ചക്കുഞ്ഞുങ്ങള്‍ക്ക് ഹാര്‍ദമായി നന്ദി പറഞ്ഞു. ഈ പൂച്ചക്കുഞ്ഞുങ്ങള്‍ തീര്‍ച്ചയായും അയാളുടെ ആ ദിവസം മനോഹരമാക്കിക്കാണും. ഇത്രയൊക്കെ ചെയ്യാനും മറ്റുള്ളവരെ ലാഭേച്ചയില്ലാതെ സന്തോഷിപ്പിക്കാനും ചിലപ്പോള്‍ മനുഷ്യര്‍ക്ക് കഴിഞ്ഞെന്ന് വരില്ല. ഇതോടെ കഥ അവസാനിക്കുന്നില്ല, സുന്ദരനായ ഈ ഗായകന്‍ ആ നാല് പൂച്ചക്കുഞ്ഞുങ്ങളെയും തന്റെ കൂടെ കൂട്ടുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com