ഇവിടെ പഴയ മരങ്ങളേയും, പുതിയ മരങ്ങളേയും കാണാം; ഇതുപോലൊരു ടവര്‍ ലോകത്ത് വേറെയില്ല

വനത്തിന് നടുക്ക്, മരങ്ങള്‍ക്ക് നടുക്ക്‌ അവര്‍ വളഞ്ഞുവളഞ്ഞു പൊങ്ങി നീളുന്ന ഒരു നടപാതയുണ്ടാക്കി
ഇവിടെ പഴയ മരങ്ങളേയും, പുതിയ മരങ്ങളേയും കാണാം; ഇതുപോലൊരു ടവര്‍ ലോകത്ത് വേറെയില്ല

വനത്തിന് നടുക്ക്, മരങ്ങള്‍ക്ക് നടുക്ക്‌ അവര്‍ വളഞ്ഞുവളഞ്ഞു പൊങ്ങി നീളുന്ന ഒരു നടപാതയുണ്ടാക്കി. പച്ചപ്പില്‍ നിറഞ്ഞ ഈര്‍പ്പം നല്‍കുന്ന തണുപ്പില്‍ നിന്ന് കാടിന്റെ ഭംഗി മുഴുവന്‍ കാണാം. പ്രകൃതിയെ ശല്യപ്പെടുത്താതെ കാടിന്റെ ഭംഗി അടുത്തറിയുന്നതിനായി ഡെന്‍മാര്‍ക്കിലാണ് വിസ്മയിപ്പിക്കുന്ന വാല്‍ക്ക് വേ ഉയര്‍ന്നത്. 

150 അടി ഉയരത്തിലാണ് പ്രകൃതിയോട് ഇണങ്ങിയ ഈ ടവര്‍. കോപ്പന്‍ഹേഗനില്‍ നിന്നും ഒരു മണിക്കൂര്‍ സഞ്ചരിച്ചാല്‍ എത്താവുന്ന സംരക്ഷിത വനമേഖലയായ ജിസെല്‍ഫെല്‍ഡ് ക്ലോസ്‌റ്റേഴ്‌സ് സ്‌കോവ് വനത്തിലാണ് സംഭവം. 

ടവറിന്റെ താഴെ നിന്ന്‌ രണ്ട് സൈഡിലേക്ക് ഇതിന്റെ കൈകള്‍ നീളുന്നു. ഒന്നിലൂടെ നടന്നാല്‍ വനത്തിലെ ഏറ്റവും പഴയ മരങ്ങളെ കാണാം. മറ്റൊന്നിലൂടെ നടന്നാല്‍ ഏറ്റവും ചെറുപ്പമായ മരങ്ങളേയും. ഇത്തരത്തില്‍ ലോകത്ത് ആദ്യമായി ഉയരുന്ന ടവറിന്റെ നിര്‍മാനം 2018ല്‍ പൂര്‍ത്തിയാവും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com