കുഞ്ഞിനെ മടിയിലിരുത്തി പരീക്ഷയെഴുതിയ അഫ്ഗാന്‍ യുവതിക്ക് കോളജില്‍ പ്രവേശനം ലഭിച്ചു

25 കാരിയായ ജഹാന്‍ താബിനെ ആളുകള്‍ മറക്കാനുള്ള സമയമായിട്ടില്ല.
കുഞ്ഞിനെ മടിയിലിരുത്തി പരീക്ഷയെഴുതിയ അഫ്ഗാന്‍ യുവതിക്ക് കോളജില്‍ പ്രവേശനം ലഭിച്ചു

ണ്ടുമാസം പ്രായമുള്ള തന്റെ കുഞ്ഞിനെ മടിയിലിരുത്തി പരീക്ഷയെഴുതിയ ഒരമ്മയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ കുറച്ചുകാലം ചര്‍ച്ചയായിരുന്നു. അഫ്ഗാനിസ്ഥാനിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്നും ആറുമണിക്കൂറോളം യാത്ര ചെയ്ത് പരീക്ഷാഹാളിലെത്തിയ അവളുടെ പേര് ജഹാന്‍ താബ് എന്നായിരുന്നു. 25 കാരിയായ ജഹാന്‍ താബിനെ ആളുകള്‍ മറക്കാനുള്ള സമയമായിട്ടില്ല. ഏതായാലും ഈ യുവതി അന്നെഴുതിയ എന്‍ട്രന്‍സ് പരീക്ഷ വിജയകരമായി പാസായി. മികച്ച മാര്‍ക്കും നേടി. 200ല്‍ 152 മാര്‍ക്കാണ് ജഹാന് ലഭിച്ചത്.

തന്റെ ഗ്രാമത്തിലെ ആകെയുള്ള എലമെന്ററി സ്‌കൂളില്‍ അധ്യാപികയായി ജോലി ലഭിക്കാന്‍ ജഹാന്‍ താബിന് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം മാത്രം മതിയായിരുന്നു. പക്ഷേ അവര്‍ക്ക് ഇനിയും പഠിക്കണമായിരുന്നു. അതുകൊണ്ട് മാത്രമാണ് ദൂരങ്ങള്‍ താണ്ടി കൈക്കുഞ്ഞിനെയുമെടുത്ത് അവര്‍ പരീക്ഷയ്‌ക്കെത്തിയത്. കുഞ്ഞിനെ മടിയിലിരുത്തി ജഹാന്‍ പരീക്ഷയെഴുതുന്നത് കണ്ട ഒരു അധ്യാപകനാണ് അവരുടെ ഫോട്ടോയെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പിന്നീടത് വൈറലാവുകയായിരുന്നു. 

അഫ്ഗാനിസ്താനിലെ ദായ്കുംദി പ്രവിശ്യയിലുള്ള ഒരു സ്വകാര്യ സര്‍വകലാശാലയുടെ പ്രവേശന പരീക്ഷ എഴുതിയാണ് ജഹാന്‍ താബ് സര്‍വ്വകലാശാലയില്‍ പ്രവേശനം നേടിയത്. മാര്‍ച്ച് 15നായിരുന്നു പരീക്ഷ. പരീക്ഷ തുടങ്ങി കുറച്ച് കഴിഞ്ഞതോടെ കുഞ്ഞ് കരച്ചില്‍ ആരംഭിച്ചതിനാല്‍ പിന്നെ കുഞ്ഞിനേയും എടുത്ത് കസേരയില്‍ നിന്ന് ഇറങ്ങി നിലത്ത് ഇരുന്നുകൊണ്ടാണ് ജഹാന്‍ പരീക്ഷ എഴുതിയത്. നസീര്‍ഖോസ്ര എജ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ സാമൂഹ്യ ശാസ്ത്ര പഠനത്തിനായി നടത്തുന്ന കാങ്കോര്‍ പരീക്ഷയായിരുന്നു ജഹാന്‍ എഴുതിയത്. 

പരീക്ഷഹാളില്‍ നിരീക്ഷകനായി എത്തിയിരുന്ന യഹിയ ഇര്‍ഫാന്‍ എന്ന അധ്യാപകനാണ് യുവതിയുടെ ചിത്രമെടുത്ത് ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. അഫ്ഗാനിസ്ഥാനിലെ യുവതികള്‍ക്ക് പ്രചോദനമായാണ് അധ്യാപകന്‍ ചിത്രം പങ്കുവെച്ചത്. അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് ലോകം മുഴുവന്‍ ചിത്രം ഏറ്റെടുക്കുകയായിരുന്നു. ആറുമണിക്കൂര്‍ യാത്ര ചെയ്താണ് പരീക്ഷ എഴുതുന്നതിനായി യുവതി നിള്ളിയില്‍ എത്തിയത്. കര്‍ഷകന്റെ ഭാര്യയായ ജഹാന് മൂന്ന് കുട്ടികളാണുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com