വേനലില്‍ വീടിനകം തണുപ്പിക്കാന്‍ ചില പൊടിക്കൈകള്‍

വീടിനകത്തും പുറത്തും ചൂട് ഒരുപോലെ വില്ലനാകുമ്പോള്‍ ശരീരത്തിന് ദോഷകരമാകാതെതന്നെ വീടിനകത്തെ ചൂട് നിയന്ത്രിക്കാന്‍ ചില പൊടികൈകള്‍ അറിഞ്ഞിരിക്കാം
വേനലില്‍ വീടിനകം തണുപ്പിക്കാന്‍ ചില പൊടിക്കൈകള്‍

വേനല്‍കാലമായതോടെ ഏറ്റവുമധികം കേള്‍ക്കുന്നത് 'ഹോ എന്താ ചൂട്' എന്ന പരാതി തന്നെ. വീടിനകത്തും പുറത്തും ചൂട് ഒരുപോലെ വില്ലനാകുമ്പോള്‍ ശരീരത്തിന് ദോഷകരമാകാതെതന്നെ വീടിനകത്തെ ചൂട് നിയന്ത്രിക്കാന്‍ ചില പൊടികൈകള്‍ അറിഞ്ഞിരിക്കാം. എസി പോലെയുള്ളവയുടെ സഹായത്തോടെ തണുപ്പാസ്വദിക്കാമെന്നതല്ല മാര്‍ഗ്ഗം, മറിച്ച് തികച്ചും പ്രകൃതിയോടിണങ്ങിതന്നെ ചൂടിന്റെ വെല്ലുവിളികളെ തോല്‍പിക്കാന്‍ കഴിയും. ചെറിയ മാറ്റങ്ങള്‍ വരുത്തികൊണ്ട് വീടും ഓഫീസും സ്‌കൂളമെല്ലാം വേനലിലെ പേടിസ്വപ്‌നത്തില്‍ നിന്ന് മാറ്റിനിര്‍ത്താം. 

വായു ശുദ്ധീകരിക്കുന്നതും അധികം വെള്ളം ആവശ്യമില്ലാത്തതുമായ ചെടികള്‍ നടാം എന്നതാണ് ആദ്യ മാര്‍ഗം. നിങ്ങള്‍ താമസിക്കുനിടത്ത് തണുപ്പ് പകരുന്നതിനും വൃത്തിയായി സൂക്ഷിക്കുന്നതിനും ഈ ചെടികള്‍ സഹായകരമാണ്. ഇത്തരത്തില്‍ ഉപയോഗപ്പെടുത്താവുന്ന ഒന്നാണ് കറ്റാര്‍വാഴ. മറ്റ് ചെടികളില്‍ നിന്ന് വ്യത്യസ്തമായി കറ്റാര്‍വാഴ അന്തരീക്ഷത്തില്‍ നിന്ന് ഓക്‌സിജന്‍ വലിച്ചെടുക്കില്ലെന്നതും മറിച്ച് അന്തരീക്ഷത്തിലേക്ക് ഓക്‌സിജന്‍ പുറപ്പെടുവിക്കുമെന്നതുമാണ് ഇതിനെ കൂടുതല്‍ ഗുണകരമാക്കുന്നത്. 

പകല്‍ സമയത്ത് കര്‍ട്ടനുകളും മറ്റും ഉപയോഗിച്ച് മുറി പരമാവധി അടച്ചിടാന്‍ ശ്രമിക്കുകയാണ് മറ്റൊരു മാര്‍ഗ്ഗം. പുറത്തുനിന്നുള്ള ചൂട് അമിതമായി മുറിക്കുള്ളില്‍ പ്രവേശിക്കുന്നത് തടയാന്‍ ഇത് സഹായിക്കും. 

വായു സഞ്ചാരമുള്ള ചെറിയ വിടവുകള്‍ അടയ്ക്കാന്‍ നനഞ്ഞ തുണി ഉപയോഗിക്കുന്നത് മുറിക്കുള്ളിലെ ചൂട് കുറയ്ക്കാന്‍ സഹായകരമാണ്. മുറികള്‍ക്ക് ശരിയായ വെന്റിലേഷന്‍ നല്‍കുന്നത് വേനല്‍കാല രാത്രികളിലെ ഉഷ്ണത്തെ മാറ്റിനിര്‍ത്താന്‍ ഗൂണകരമാണ്. വൈകുനേരങ്ങളില്‍ ജനലും വാതിലുമെല്ലാം തുറന്നിട്ട് ശരിയായി വായൂസഞ്ചാരം ഉറപ്പുവരുത്തുന്നതുവഴി പകല്‍ സമയത്ത് ഉള്ളില്‍ കടന്ന ഉഷ്ണവായുവിനെ പുറത്താക്കാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com