ശരീരത്തില്‍ ഇവിടെ പെര്‍ഫ്യൂം പൂശിയാല്‍ കൂടുതല്‍ സമയം സുഗന്ധം നിലനില്‍ക്കും? 

ശരീരത്തില്‍ ചൂട് പുറപ്പെടുവിക്കുന്ന ഇടങ്ങളാണ് ഇതിന് ഏറ്റവും അനുയോജ്യം
ശരീരത്തില്‍ ഇവിടെ പെര്‍ഫ്യൂം പൂശിയാല്‍ കൂടുതല്‍ സമയം സുഗന്ധം നിലനില്‍ക്കും? 

വിലകൂടിയ പെര്‍ഫ്യൂമുകള്‍ ധാരാളം വാങ്ങികൂട്ടുമെങ്കിലും ഇവ പ്രതീക്ഷിച്ച ഫലം താരത്തപ്പോള്‍ പലരും നിരാശരാകാറുണ്ട്. പലതിന്റെയും സുഗന്ധം അധികനേരം നീണ്ടുനില്‍ക്കില്ലെന്നതാണ് വ്യാപകമായി കേള്‍ക്കുന്ന പരാതി. എന്നാല്‍ ഇത് പെര്‍ഫ്യൂമിന്റെ മാത്രം കുഴപ്പമല്ല. ശരീരത്തിലെ ചില പ്രത്യേക ഇടങ്ങളില്‍ പെര്‍ഫ്യൂം അടിച്ചാല്‍ സുഗന്ധം ദീര്‍ഘനേരം നീണ്ടുനില്‍ക്കും. 

ശരീരത്തില്‍ ചൂട് പുറപ്പെടുവിക്കുന്ന ഇടങ്ങളാണ് ഇതിന് ഏറ്റവും അനുയോജ്യം. കേള്‍ക്കുമ്പോള്‍ നെറ്റിചുളിയുമെങ്കിലും പെര്‍ഫ്യൂമിന്റെ സുഗന്ധം ദീര്‍ഘനേരം നിലനില്‍ക്കാന്‍ അനുയോജ്യമായ ഇടം പൊക്കിളാണ്. 

മുടിയിലും ചെവിയുടെ പിന്‍ഭാഗത്തും കാല്‍മുട്ടിന് പിന്നിലും കൈമിട്ടിനകത്തുമൊക്കെ പെര്‍ഫ്യൂം അടിക്കുന്നതും ഇതിന്റെ സുഗന്ധം ദീര്‍ഘനേരം നിലനിര്‍ത്തും. തലമുടിയില്‍ പെര്‍ഫ്യൂം ഉപയോഗിക്കുമ്പോള്‍ ഇത് അധികമാകാതിരിക്കാനും ശ്രദ്ധിക്കണം കാരണം ഇത് മുടിയെ വരണ്ടതാക്കാന്‍ ഇടയുണ്ട്. 

ചെവികള്‍ക്ക് പിന്നിലെ ഞെരമ്പുകള്‍ ചര്‍മ്മവുമായി ഏറ്റവും അടുത്തുള്ളതായതിനാലാണ് ഇവിടെ പെര്‍ഫ്യൂം ഉപയോഗിക്കുന്നത് അധികനേരം നീണ്ടുനില്‍ക്കാന്‍ കാരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com