ഓണ്‍ലൈന്‍ ഡേറ്റിംഗിന് മുമ്പ് പെണ്‍കുട്ടികള്‍ അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങള്‍ 

ഓണ്‍ലൈന്‍ ഡേറ്റിംഗിന് മുമ്പ് പെണ്‍കുട്ടികള്‍ അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങള്‍ 

വെര്‍ച്വല്‍ ലോകത്തെ സുഹൃത്തിനെ നേരിട്ടുകാണാന്‍ തീരുമാനിക്കുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട ചില മുന്‍കരുതലുകളുണ്ട്

ലോകത്തെ ഏത് മുക്കിലും മൂലയിലുമുള്ള ആളുകളെ ഒന്നിച്ചുകൊണ്ടുവരുന്ന ഇടമാണ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍. പലപ്പോഴും ഓണ്‍ലൈന്‍ ഇടങ്ങളിലെ പരിചയങ്ങള്‍ ജീവിതത്തിലെ പ്രധാന വഴിത്തിരിവുകള്‍ക്ക് കാരണമാകാറുണ്ട്. എന്നാല്‍ ഓണ്‍ലൈന്‍ അനുഭവങ്ങള്‍ എപ്പോഴും നല്ലതുമാത്രമാകണമെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഓണ്‍ലൈന്‍ ഡേറ്റിംഗ് വളരെ സുരക്ഷിതമായ ഒന്നായി നിലനില്‍ക്കുമെന്നതില്‍ യാതൊരു ഉറപ്പും ഇല്ലതാനും. വെര്‍ച്വല്‍ ലോകത്തെ സുഹൃത്തിനെ നേരിട്ടുകാണാന്‍ തീരുമാനിക്കുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട ചില മുന്‍കരുതലുകളുണ്ട്. 

  • നിങ്ങള്‍ ചാറ്റ് ചെയ്യുന്ന വ്യക്തിയെ അയാള്‍ അറിയാതെ പിന്തുടരുക. നിങ്ങള്‍ എപ്പോഴും ഒരേ ആളോട് തന്നെയാണോ ചാറ്റ് ചെയ്തുകൊണ്ടിരിക്കുന്നത് എന്ന കാര്യ ഉറപ്പിക്കാം. ജോലി സ്ഥലം, സുഹൃത്തുക്കള്‍, താമസസ്ഥലം എന്നിവ നേരത്തെ അറിഞ്ഞിരിക്കുക. നിങ്ങള്‍ ചാറ്റ് ചെയ്യുന്ന വ്യക്തി ഷെയര്‍ ചെയ്യുന്ന ആശയങ്ങള്‍ പരിശോധിക്കുന്നത് ആ വ്യക്തിയുടെ കാഴ്ചപാടുകളും ഇഷ്ടങ്ങളും അറിഞ്ഞിരിക്കാന്‍ സഹായിക്കും. 
  • ഒരു ഓണ്‍ലൈന്‍ സുഹൃത്തിനോട് എത്ര നാളായി ചാറ്റ് ചെയ്യുന്നു എന്നതല്ല പ്രധാനം മറിച്ച് നിങ്ങളുടെ സുരക്ഷിതത്വം തന്നെയാണ് പ്രധാനം. അതുകൊണ്ടുതന്നെ നേരിട്ടുള്ള കണ്ടുമുട്ടലിന് തയ്യാറാകുന്നതിന് മുമ്പ് നിങ്ങള്‍ക്ക് ഏറ്റവുമടുത്ത സുഹൃത്തുക്കളോടെങ്കിലും അതേക്കുറിച്ച് പറഞ്ഞിരിക്കുന്നത് നല്ലതാണ്. ആ വ്യക്തിയുമായി പോകാനുദ്ദേശിക്കുന്ന സ്ഥലവും കാണാനുദ്ദേശിക്കുന്ന സമയവുമെല്ലാം പങ്കുവയ്ക്കാവുന്നതാണ്. 
  • ആദ്യമായി ഡേറ്റിംഗിന് പോകുമ്പോള്‍ ഒരു പൊതു ഇടത്ത് തമ്മില്‍ കാണാമെന്ന തീരുമാനത്തിലേക്ക് എത്തുന്നതാണ് ഉത്തമം. സുഹൃത്തിന്റെ ഫഌറ്റ് പോലുള്ള ഇടങ്ങള്‍ ഒഴിവാക്കണം. പൊതുഗതാഗതം ഉപയോഗപ്പെടുത്താനാകുന്ന ഇടങ്ങളാണ് ഏറ്റവും സുരക്ഷിതം.
  • ഓണ്‍ലൈന്‍ സുഹൃത്തിനെ ആദ്യമായി കാണുമ്പോള്‍ ആളെകുറിച്ച് അധികം പ്രതീക്ഷ ഇല്ലാതിരിക്കുന്നതാണ് നല്ലത്. നേരിട്ടുള്ള ആദ്യ കാഴ്ചയില്‍ തന്നെ ഈ ബന്ധത്തില്‍ നിങ്ങളുടെ സ്റ്റാന്‍ഡ് വ്യക്തമാക്കുക, സൗഹൃദം, പ്രണയം അങ്ങനെ എന്താണ് നിങ്ങളുടെ മനസ്സില്‍ എന്ന് തുറന്നുപറയാന്‍ കഴിയണം. തിരിച്ച് നിങ്ങള്‍ക്കൊപ്പമുള്ള ആളുടെ പ്രതീക്ഷകളെകുറിച്ച് ചോദിക്കുകയും വേണം. ഈ വിഷയത്തില്‍ വ്യക്തത ഉണ്ടെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് ശരീയായ രീതിയില്‍ മുന്നോട്ടുപോകാന്‍ കഴിയു. 
  • ഈ കൂടികാഴ്ചയ്ക്കിടയില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും സുരക്ഷിതത്വകുറവ് തോന്നുകയാണെങ്കില്‍ അവിടെനിന്ന് ഒഴിവാകാനുള്ള ഒരു പദ്ധിതി കൂടെ പ്ലാന്‍ ചെയ്തുവച്ചിരിക്കണം. നിങ്ങളെ സഹായിക്കാനായി ഒരു സുഹൃത്തിനെയോ മറ്റോ പറഞ്ഞുവയ്ക്കുന്നത് നല്ലതാണ്. ഏറ്റവും അടുത്ത സുഹൃത്തുക്കളുടെ നമ്പറുകള്‍ സ്പീഡ് ഡയലില്‍ ചേര്‍ത്തുവയ്ക്കാവുന്നതാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com