അംഗവൈകല്യമുള്ളവര്‍ക്ക് ചേരുന്ന വസ്ത്രങ്ങളുമായി ടോമി ഹില്‍ഫിംഗര്‍

2016ലാണ് ഹില്‍ഫിംഗര്‍ ആദ്യമായി അംഗവൈകല്യമുള്ള കുട്ടികള്‍ക്കുള്ള വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തത്.
അംഗവൈകല്യമുള്ളവര്‍ക്ക് ചേരുന്ന വസ്ത്രങ്ങളുമായി ടോമി ഹില്‍ഫിംഗര്‍

ഫാഷന്‍ വസ്ത്രമേഖലയില്‍ പേരുകേട്ട ബ്രാന്‍ഡ് ആണ് ടോമി ഹില്‍ഫിംഗര്‍. നിരവധി ഫേഷന്‍ പ്രതിഭകള്‍ക്കും സാധാരണക്കാര്‍ക്കും വസ്ത്രമൊരുക്കിയ കമ്പനി അംഗവൈകല്യമുള്ളവര്‍ക്ക് വേണ്ടി പ്രത്യേക തരം ഫാഷന്‍ വസ്ത്രങ്ങള്‍ക്ക് പുറമെ സാധാരണ വസ്ത്രങ്ങളും ഡിസൈന്‍ ചെയ്യുകയാണ്. അത്തരക്കാര്‍ക്ക് തൃപ്തകരമായ രീതിയിലും ഉപയോഗിക്കാന്‍ എളുപ്പത്തിലമാണ് വസ്ത്രങ്ങള്‍ രൂപഘടന ചെയ്തിട്ടുളളത്.

2016ലാണ് ഹില്‍ഫിംഗര്‍ ആദ്യമായി അംഗവൈകല്യമുള്ള കുട്ടികള്‍ക്കുള്ള വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തത്. പിന്നീട് 2017ലായിരുന്നു മുതിര്‍ന്നവര്‍ക്ക് വേണ്ടി ഫാഷന്‍ വസ്ത്രങ്ങള്‍ നിര്‍മ്മിച്ചത്. പാന്റ്, ജാക്കറ്റ്, പാവാട, ഷോര്‍ട്ട്‌സ് തുടങ്ങിയ കാഷ്വല്‍ വസ്ത്രങ്ങളെല്ലാം ഇവര്‍ക്ക് നിര്‍മ്മിക്കുന്നുണ്ട്. അഴിക്കാനും ഇടാനുമെല്ലാം വളരെ സുഖപ്രദമായ ബട്ടനുകള്‍ പിടിപ്പിച്ചാണ് നിര്‍മ്മാണരീതി. ഇത് ഒരു കയ്യുള്ളവര്‍ക്കും കാലുള്ളവര്‍ക്കുമെല്ലാം ആശ്വാസകരമാണ്. മറ്റുള്ളവരുടെ സഹായം ആവശ്യമില്ല.

ഡിസൈനര്‍ വസ്ത്രരംഗത്ത് പേര് കേട്ട അമേരിക്കന്‍ കമ്പനിയാണ് ടോമി ഹില്‍ഫിംഗര്‍. മെറ്റ് ഗാല ഉള്‍പ്പെടെ നിരവധി ഫേഷന്‍ ഷോകള്‍ക്ക് ഡിസൈന്‍ ചെയ്തിട്ടുള്ള ടോമി ഹില്‍ഫിംഗര്‍ 1985ലാണ് സ്ഥാപിക്കപ്പെട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com