ഒരു കൂറ്റന്‍ ട്രക്കിനെ മറിച്ചിട്ട് അവര്‍ കൂളായി യാത്ര തുടര്‍ന്നു: വീഡിയോ കാണൂ

യു ടേണ്‍ എടുക്കാന്‍ വേണ്ടിയാണ് ആ കാര്‍ റോഡ് നിയമങ്ങള്‍ തെറ്റിച്ച് റോഡില്‍ സ്ലോ ചെയ്തത്.
ഒരു കൂറ്റന്‍ ട്രക്കിനെ മറിച്ചിട്ട് അവര്‍ കൂളായി യാത്ര തുടര്‍ന്നു: വീഡിയോ കാണൂ

റ്റവും അടിസ്ഥാനമായ റോഡ് നിയമങ്ങള്‍ പോലും അറിയാത്തവര്‍ വണ്ടിയുമെടുത്ത് റോഡിലിറങ്ങിയാല്‍ ബാക്കിയുള്ളവര്‍ക്ക് പണിയാവും. ബാക്കിയുള്ളവര്‍ എത്ര ശ്രദ്ധയോടെ ഡ്രൈവ് ചെയ്താലും ആരെങ്കിലും ഒരാള്‍ റോഡ് നിയമം തെറ്റിച്ചാല്‍ മതി. ഇവിടെ അങ്ങനെ ഒരാളുടെ അശ്രദ്ധ കാരണം രണ്ട് ട്രക്കുകളാണ് അപകടത്തില്‍പ്പെട്ടത്. അത്തരത്തിലൊരു അപകടത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. 

ഏറെ തെരക്കുള്ള ഹൈവേയിയുടെ നടുവില്‍ അപ്രതീക്ഷിതമായി ഒരു കാറ് നിന്നു. യു ടേണ്‍ എടുക്കാന്‍ വേണ്ടിയാണ് ആ കാര്‍ റോഡ് നിയമങ്ങള്‍ തെറ്റിച്ച് റോഡില്‍ സ്ലോ ചെയ്തത്. ഹൈവേ ആവശ്യത്തിന് തെരക്ക് പിടിച്ച സമയമായിരുന്നു. കാറിന് പിന്നാലെ വന്ന രണ്ട് ട്രക്കുകളും കാറില്‍ ഇടിച്ച് അപകടമുണ്ടാക്കാതിരിക്കാന്‍ ശ്രമപ്പെട്ട് വെട്ടിച്ചു. ആദ്യത്തെ ട്രക്ക് കാറിനെ ഇടിക്കാതെ നേരെ പോയി മറഞ്ഞ് വീഴുകയാണ് ചെയ്തത്. രണ്ടാമത്തേതും സഡന്‍ ബ്രേക്ക് ഇട്ടതിനാല്‍ ഉരസി മുന്‍ഭാഗം പിന്നോട്ടാഞ്ഞ് കേടുവന്നു. ട്രക്ക് ഡ്രൈവര്‍മാരുടെ സമയോചിതമായ ഇടപെടല്‍ കാരണം വന്‍ അപകടമാണ് ഒഴിവായിപ്പോയത്. 

പക്ഷേ ഇതെല്ലാം ഒപ്പിച്ച കാര്‍ ഡ്രൈവര്‍ സുരക്ഷിതമായി സൈഡിലൂടെ വണ്ടി ഓടിച്ച് പോകുന്നതാണ് വീഡിയോയില്‍ കാണുന്നത്. ജാപ്പനീസ് ഫേസ്ബുക്ക് പേജില്‍ പബ്ലിഷ് ചെയ്ത് വന്ന വീഡിയോയാണിത്. 20 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടുകഴിഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com