മദ്യപിച്ചു കഴിഞ്ഞാല്‍ പുരുഷന്മാര്‍ സ്ത്രീകളെ നോക്കുന്നത് കാമക്കണ്ണോടെ; പഠന റിപ്പോര്‍ട്ട് പുറത്ത്

മുഖത്തേക്ക് വളരെ കുറച്ചു നേരം നോക്കിയിട്ട് ബാക്കി സമയം മുഴുവന്‍ സ്ത്രീകളുടെ മാറിലേക്കും ഇടുപ്പിലേക്കുമായിരുന്നു നോട്ടം
മദ്യപിച്ചു കഴിഞ്ഞാല്‍ പുരുഷന്മാര്‍ സ്ത്രീകളെ നോക്കുന്നത് കാമക്കണ്ണോടെ; പഠന റിപ്പോര്‍ട്ട് പുറത്ത്

പുരുഷന്മാര്‍ മദ്യപിച്ച് കഴിഞ്ഞാല്‍ സ്ത്രീകളെ ലൈംഗിക വസ്തുവായി കാണാനുള്ള സാധ്യത കൂടുതലാണെന്ന് പഠന റിപ്പോര്‍ട്ട്. പുരുഷന്മാര്‍ സ്ത്രീകളെ വസ്തുവല്‍ക്കരിക്കുന്നതിനുള്ള കാരണങ്ങള്‍ കണ്ടെത്താനായി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം. യുവാക്കളായ 49 പേരെയാണ് പരീക്ഷണത്തിനായി തെരഞ്ഞെടുത്തത്. 

ഇവര്‍ക്ക് മദ്യം നല്‍കിയതിന് ശേഷം സ്ത്രീകളുടെ ചിത്രങ്ങള്‍ നല്‍കി അവരുടെ ബാഹ്യരൂപവും വ്യക്തിത്വവും വിലയിരുത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഫോട്ടോ കാണിക്കുമ്പോള്‍ സ്ത്രീയുടെ ശരീരത്തിന്റെ ഏത് ഭാഗത്തേക്കാണ് അവര്‍ നോക്കുന്നതെന്ന് ഐ ട്രാക്കിങ് ടെക്‌നോളജിയിലൂടെ കണ്ടെത്തുകയായിരുന്നു. സ്ത്രീകളുടെ ബാഹ്യരൂപം കണക്കാക്കാന്‍ പറയുമ്പോള്‍ പലരും ലൈംഗിക വസ്തു എന്ന രീതിയിലാണ് നോക്കുന്നത്. 

മുഖത്തേക്ക് വളരെ കുറച്ചു നേരം നോക്കിയിട്ട് ബാക്കി സമയം മുഴുവന്‍ സ്ത്രീകളുടെ മാറിലേക്കും ഇടുപ്പിലേക്കുമായിരുന്നു നോട്ടം. മദ്യത്തിന്റെ അളവ് കുറയുന്നതിന് അനുസരിച്ച് സ്ത്രീകളെ നോക്കുന്നതില്‍ വ്യത്യാസം വരുന്നുണ്ടെന്നും സ്പ്രിംഗര്‍ സ്റ്റഡിയില്‍ പറയുന്നു. മദ്യപിച്ച് ഇരിക്കുന്ന പുരുഷന്മാര്‍ സ്ത്രീകളുടെ വ്യക്തിത്വത്തേക്കാള്‍ പ്രാധാന്യം നല്‍കുന്നത് ബാഹ്യരൂപത്തിനായിരിക്കും. 

സ്ത്രീകള്‍ക്ക് എതിരേ അതിക്രമങ്ങള്‍ വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഈ പഠനറിപ്പോര്‍ട്ട് വളരെ അധികം സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ത്രീകളെ ലൈംഗിക വസ്തുവാക്കാനുള്ള കാരണം കണ്ടെത്തിയാല്‍ അതിക്രമങ്ങള്‍ ഒരു പരിധിവരെ നിയന്ത്രിക്കാനാവുമെന്നാണ് പ്രതീക്ഷ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com