യൂട്യൂബിലെ പാട്ട് തുണച്ചു; നാല്‍പ്പത് വര്‍ഷം മുന്‍പ് കാണാതായ ആളെ കണ്ടെത്തി 

നാട്ടില്‍ നിന്നും കാണാതായ ഈ റൈഫില്‍മാന്‍ പോയകാലമത്രയും ജീവിച്ചത് മുംബൈ തെരുവുകളില്‍ പാട്ടുപാടിയായിരുന്നു.
യൂട്യൂബിലെ പാട്ട് തുണച്ചു; നാല്‍പ്പത് വര്‍ഷം മുന്‍പ് കാണാതായ ആളെ കണ്ടെത്തി 

ഗുവാഹട്ടി: നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മണിപ്പൂര്‍ റൈഫില്‍സിലെ മുന്‍ റൈഫില്‍മാന്‍ ആയിരുന്ന ഘോംഡ്രാം ഗംഭീര്‍ സിങ്ങിനെ കാണാതാകുന്നത്. വീട്ടുകാര്‍ ഏറെ അന്വേഷിച്ചെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഗംഭീര്‍ സിങ്ങിന്റെ 70താമത്തെ വയസില്‍ അദ്ദേഹത്തെ കണ്ടെത്തിയിരിക്കുകയാണ്. അതും പൊലീസും സേനയുമൊന്നുമല്ല, യുട്യൂബാണ് ഇദ്ദേഹത്തെ വീട്ടിലേക്ക് തിരിച്ച് കൊണ്ടു വന്നത്.

'ഒരു സാധാരണ ദിവസം അദ്ദേഹം യാതൊന്നും പറയാതെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി. പിന്നീടൊരിക്കലും വീട്ടിലേക്ക് തിരിച്ച് വന്നില്ല'- ഗംഭീര്‍ സിങ്ങിന്റെ സഹോദരന്‍ ഘോംഡ്രാം കുല്‍ച്ചന്ദ്ര പറഞ്ഞു.

നാട്ടില്‍ നിന്നും കാണാതായ ഈ റൈഫില്‍മാന്‍ പോയകാലമത്രയും ജീവിച്ചത് മുംബൈ തെരുവുകളില്‍ പാട്ടുപാടിയായിരുന്നു. മുംബൈയിലെ ഒരു ഫോട്ടോഗ്രഫര്‍ ഇദ്ദേഹം പാട്ടുപാടുന്ന വീഡിയോ എടുത്ത് യുട്യൂബില്‍ അപ് ലോഡ് ചെയ്തു. ഈ വീഡിയോ കണ്ട് തിരിച്ചറിഞ്ഞാണ് ഗംഭീര്‍ സിങ്ങിന്റെ കുടുംബം അദ്ദേഹത്തെ തേടി മുംബൈയിലെത്തിയത്. 

മണിപ്പൂര്‍ പൊലീസിന്റെ സഹായത്തോടെയാണ് ഗംഭീര്‍ സിങ്ങിന്റെ സഹോദരന്‍ അദ്ദേഹത്തെ തേടിയെത്തിയത്. രണ്ട്- മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ സിങ്ങ് കുടുംബവുമായി ഇണങ്ങിച്ചേരുമെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com