മൂന്ന് മുഖമുള്ള മനുഷ്യന്‍; രണ്ടാമത്തെ മുഖം മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ ആദ്യ മനുഷ്യനെക്കുറിച്ച് 

പിന്നീടുള്ള രണ്ട് മാസം ജെറോം ആശുപത്രിയില്‍ ജീവിച്ചത് മുഖമില്ലാതെയാണ്
മൂന്ന് മുഖമുള്ള മനുഷ്യന്‍; രണ്ടാമത്തെ മുഖം മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ ആദ്യ മനുഷ്യനെക്കുറിച്ച് 

മ്മള്‍ ഓരോരുത്തരുടേയും വ്യക്തിത്വം നമ്മുടെ മുഖത്തിലാണ്. ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ മുഖം നഷ്ടപ്പെടുകയാണെങ്കില്‍ എന്തായിരിക്കും നിങ്ങളുടെ അവസ്ഥ. ജെറോം ഹാമന്‍ എന്ന 43 കാരനോട് ചോദിച്ചാല്‍ ഇതിനുള്ള വ്യക്തമായ ഉത്തരം കിട്ടും. കാരണം മൂന്ന് മുഖങ്ങളില്‍ ജീവിക്കേണ്ടിവന്ന വ്യക്തിയാണ് ജെറോം. 

മൂന്ന് മുഖമുള്ള മനുഷ്യന്‍ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. മൂന്ന് മാസം മുന്‍പ് നടത്തിയ രണ്ടാമത്തെ മുഖം മാറ്റ ശസ്ത്രക്രിയയിലൂടെയാണ് ജെറോം ഇങ്ങനെ അറിയപ്പെടാന്‍ തുടങ്ങിയത്. രണ്ടാമത്തെ മുഖം മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി പാരീസിലെ ആശുപത്രിയില്‍ കഴിയുന്ന ഈ മനുഷ്യന്‍ തന്റെ പുതിയ മുഖവുമായി പൊരുത്തപ്പെട്ടു തുടങ്ങി. എന്നാല്‍ പുതിയ മുഖം ജെറോമുമായി പൂര്‍ണമായി ഇഴുകിചേര്‍ന്നിട്ടില്ല. ഇപ്പോഴും അത് നിര്‍വികാരമായി തുടരുകയാണ്. 

ജനുവരി 15-16 തിയതികളിലായാണ് ശസ്ത്രക്രിയ നടന്നത്. ഇത്തരത്തില്‍ രണ്ടാമത് മുഖം മാറ്റിവെക്കുന്ന ആദ്യത്തെ വ്യക്തിയാണ് ജെറോം. പാരീസിലെ ജോര്‍ജസ് പോംപിഡൗ യൂറോപ്യന്‍ ഹോസ്പിറ്റലിലെ ജീവനക്കാരും പ്ലാസ്റ്റിക് സര്‍ജറി പ്രൊഫസറായ ലോറെന്റ് ലോണ്‍ടീരിയും ചേര്‍ന്നാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്. 

കണ്‍പീലികള്‍ വരെ മാറ്റി വെച്ചുകൊണ്ടുള്ള ശസ്ത്രക്രിയയ്ക്ക് 2010 ലാണ് ആദ്യമായി ജെറോം വിധേയനാകുന്നത്. ക്യാനസറിനേയോ അതുപോലെയുള്ള രോഗങ്ങളേയോ തുടര്‍ന്നുണ്ടാകുന്ന ജനിതക മാറ്റമായ ന്യൂറോഫൈബ്രോമാറ്റോസിസ് ടൈപ്പ് 1 എന്ന അവസ്ഥയാണ് ജെറോമിനെ മുഖം മാറ്റത്തിലേക്ക് നയിച്ചത്. 2010 ല്‍ നടത്തിയ ആദ്യ മുഖം മാറ്റ ശസ്ത്രക്രിയ വിജയകരമായിരുന്നു. എന്നാല്‍ അതേ വര്‍ഷം മുഖം ശരീരത്തെ പൂര്‍ണമായി സ്വീകരിക്കാത്ത അവസ്ഥയുണ്ടായി. 2016 ആയപ്പോഴേക്കും മുഖത്തെ ശരീരം പൂര്‍ണമായി നിരാകരിച്ചു. ഇതോടെ മുഖം ചീയാന്‍ തുടങ്ങി. 

നവംബറില്‍ ജെറോമിന്റെ രണ്ടാമത്തെ മുഖം പൂര്‍ണമായി എടുത്തുകളഞ്ഞു. പിന്നീടുള്ള രണ്ട് മാസം ജെറോം ആശുപത്രിയില്‍ ജീവിച്ചത് മുഖമില്ലാതെയാണ്. പാരീസില്‍ നിന്ന് നൂറുകണക്കിന് കിലോമീറ്റര്‍ ദൂരെ മുഖം മാറ്റത്തിന് സമ്മതിച്ച 22 കാരന്‍ മരിക്കുന്നത്. ഇത് അറിഞ്ഞതോടെ പ്രധാന ഡോക്റ്ററായ ലോറന്റ് ലന്‍ടീരി മുഖം മാറ്റ ശസ്ത്രക്രിയയ്ക്കുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചു. മുഖം നല്‍കാനുള്ള ആളിന്റെ ശരീരം റോഡു വഴിയാണ് എത്തിച്ചത്. അങ്ങനെ ജെറോം മൂന്നാമത്തെ മുഖം സ്വീകരിച്ചു. ഈ മുഖം ശരീരം റിജക്റ്റ് ചെയ്യാതിരിക്കുന്നതിനായി മൂന്നു മാസം നീളുന്ന പ്രത്യേക ബ്ലഡ് ട്രീറ്റ്‌മെന്റിന് വിധേയനാക്കി. ആദ്യത്തെ മുഖം ജെറോമിന് പെട്ടെന്ന് അംഗീകരിക്കാന്‍ കഴിഞ്ഞിരുന്നു. ഈ പുതിയ മുഖവും അതുപോലെ അംഗീകരിക്കാനാവുമെന്നു തന്നെയാണ് ജെറോമിന്റെ വിശ്വാസം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com