വരയാടുകളുടെ പ്രസവകാലം കഴിഞ്ഞു: ഇരവികുളം ദേശീയോദ്യാനത്തില്‍ ഇനി സഞ്ചാരികള്‍ക്ക് പ്രവേശിക്കാം

വരയാടുകള്‍ക്ക് പ്രജനനകാലത്തെ തുടര്‍ന്ന് ഇരവികുളം ദേശീയോദ്യാനം രണ്ടുമാസത്തേക്ക് അടച്ചിട്ടിരിക്കുകയായിരുന്നു.
വരയാടുകളുടെ പ്രസവകാലം കഴിഞ്ഞു: ഇരവികുളം ദേശീയോദ്യാനത്തില്‍ ഇനി സഞ്ചാരികള്‍ക്ക് പ്രവേശിക്കാം

മൂന്നാര്‍: വരയാടുകള്‍ക്ക് പ്രജനനകാലത്തെ തുടര്‍ന്ന് ഇരവികുളം ദേശീയോദ്യാനം രണ്ടുമാസത്തേക്ക് അടച്ചിട്ടിരിക്കുകയായിരുന്നു. പ്രസവാവധി കഴിഞ്ഞതോടെ പാര്‍ക്ക് സഞ്ചാരികള്‍ക്ക് വേണ്ടി അധികൃതര്‍ തുറന്ന് കൊടുത്തിരിക്കുകയാണ്. വരയാടുകളുടെ പ്രസവകാലം കഴിഞ്ഞതോടെ തുറന്ന ഉദ്യാനത്തിലേക്ക് ഇന്നലെ സന്ദര്‍ശകരുടെ ഒഴുക്കായിരുന്നു. ഇത്തവണ നൂറിലധികം വരയാട്ടിന്‍ കുഞ്ഞുങ്ങള്‍ പിറന്നിട്ടുണ്ടാകുമെന്നാണ് വന്യജീവി വകുപ്പിന്റെ നിഗമനം. എത്ര ആട്ടിന്‍കുട്ടികള്‍ പിറന്നു എന്നതിന്റെ കണക്കെടുപ്പ് രണ്ടാഴ്ചക്കുള്ളില്‍ ആരംഭിക്കും. 

കഴിഞ്ഞ വര്‍ഷം 97 വരയാടുകളാണ് പിറന്നത്. കണക്കെടുപ്പ് പൂര്‍ത്തിയായാല്‍ മാത്രമേ കൃത്യമായ വിവരം ലഭിക്കൂ. വരയാടുകളുടെ കേന്ദ്രമായ രാജമലയില്‍ എല്ലാ വര്‍ഷവും പ്രജനനകാലത്ത് സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്താറുണ്ട്. ഏപ്രില്‍ ആദ്യം പാര്‍ക്ക് വീണ്ടും തുറക്കാറുണ്ടെങ്കിലും ഇത്തവണ പ്രജനനകാലം അവസാനിക്കാന്‍ സമയമെടുത്തതിനാല്‍ പാര്‍ക്ക് തുറക്കാനും വൈകുകയായിരുന്നു.

ബുധനാഴ്ച രാവിലെ മുതല്‍ തന്നെ ഉദ്യാനത്തിലേക്ക് കയറാന്‍ പാസിനായി വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. മൂന്നാര്‍ ടൗണിലെ വനം വകുപ്പ് ഓഫിസിലും ടിക്കറ്റ് കൗണ്ടറുകള്‍ തുറന്നിരുന്നു. പുലര്‍ച്ചെ ആദ്യമെത്തുന്നവര്‍ക്ക് 11 വരെ ടിക്കറ്റുകള്‍ ഇവിടെ നിന്ന് ലഭിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com