കുട്ടികളുമൊത്തുള്ള യാത്രകള്‍ ഒഴിവാക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ ഇതൊന്നു വായിക്കു 

കുട്ടികളുമായുള്ള യാത്രകള്‍ അത്ര എളുപ്പമുള്ള ഒന്നല്ല എന്നിരുന്നാലും  കുട്ടികളുമായി കൂടെകുടി പുതിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കണമെന്നു മനഃശാസ്ത്രവിദഗ്ധര്‍
കുട്ടികളുമൊത്തുള്ള യാത്രകള്‍ ഒഴിവാക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ ഇതൊന്നു വായിക്കു 

കുട്ടികളുമായുള്ള യാത്രകള്‍ അത്ര എളുപ്പമുള്ള ഒന്നല്ല എന്നിരുന്നാലും  കുട്ടികളുമായി കൂടെകുടി പുതിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കണമെന്നാണ് മനഃശാസ്ത്രവിദഗ്ധര്‍ പറയുന്നത്. കുട്ടികളോടൊപ്പമിരുന്നു വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതും പഠനകാര്യങ്ങളിലും മറ്റുമൊക്കെ അവരെ സഹായിക്കുന്നതുമെല്ലാം നല്ലതാണെങ്കിലും യാത്രകളാണ് കുടുംബ ബന്ധങ്ങളെ ദൃഢമാക്കുന്നതെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്. 

യാത്രകള്‍ ഉല്ലാസത്തിനുവേണ്ടി എന്നതിനേക്കാളുപരി പുതിയ സ്ഥലങ്ങള്‍ തിരഞ്ഞെടുത്ത് യാത്രചെയ്യണമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഭാവിയില്‍ പഠനത്തിനും മറ്റുമായി വീട്ടില്‍ നിന്ന് മാറിനില്‍ക്കേണ്ട സാഹചര്യം ഉണ്ടാകുമ്പോള്‍ ചെറുപ്പകാലത്തെ ഈ യാത്രകള്‍ അവര്‍ക്ക് പ്രായോഗിക അറിവുകള്‍ നല്‍കുമെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്. 

ആത്മവിശ്വാസം വളര്‍ത്താനും മറ്റുള്ളവരെ ബഹുമാനിക്കാനും അവര്‍ യാത്രകളില്‍ നിന്ന് പഠിക്കും. സാധാരണയില്‍ നിന്ന് വിഭിന്നമായി തികച്ചും വ്യത്യസ്തമായ സാഹചര്യത്തില്‍ അപരിചിതരായ ആളുകളുമായി ഇടപഴകേണ്ടി വരമ്പോള്‍ എങ്ങനെ പെരുമാറണം എന്ന പാഠം അവര്‍ സ്വന്തം ജീവിതസാഹചര്യങ്ങളില്‍ നിന്നുതന്നെ പഠിച്ചെടുക്കുമെന്നും ഇത് അവര്‍ക്ക് മുന്നോട്ടുള്ള ജീവിതത്തില്‍ കൂടുതല്‍ ആത്മവിശ്വാസം നല്‍കുമെന്നും വിദഗ്ധര്‍ പറയുന്നു.

പുതിയ സ്ഥലങ്ങളിലേക്ക് മാറേണ്ടിവരുമ്പോള്‍ പല കുട്ടികളുടെയും മനസില്‍ ഭയം കടന്നുകൂടാറുണ്ട്. എന്നാല്‍ സ്ഥിരമായി യാത്രകള്‍ ശീലമാക്കിയവരാണെങ്കില്‍ അവരില്‍ ഇത്തരത്തിലൊരു ഭയത്തിന് സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. കുട്ടികളെ സാമൂഹിക ജീവികളാക്കി വളര്‍ത്താന്‍ യാത്രകള്‍ വഹിക്കുന്ന പങ്കാണ് ഇത് സൂചിപ്പിക്കുന്നത്. കുട്ടികളുമായി സ്വന്തം ജീവിതത്തിലെ അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ കഴിയുന്ന അവസരമാണ് യാത്രകളെന്നും വിദഗ്ധര്‍ കൂട്ടിച്ചേര്‍ക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com