രാത്രി കണ്ട സ്വപ്നം മറന്നു പോകാറുണ്ടോ? ഓര്‍ത്തെടുക്കാനാരു വഴിയുണ്ട്‌ 

ദിവസവും കഴിക്കുന്ന ഭക്ഷണത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ വൈറ്റമിന്‍ ബി6 നേടിയെടുക്കാവുന്നതാണ്
രാത്രി കണ്ട സ്വപ്നം മറന്നു പോകാറുണ്ടോ? ഓര്‍ത്തെടുക്കാനാരു വഴിയുണ്ട്‌ 

സ്വപ്‌നം കണ്ട കാര്യങ്ങള്‍ ഉറങ്ങിയെണീക്കുമ്പോള്‍ മറുന്നുപോയതോര്‍ത്ത് ഒരിക്കലെങ്കിലും നിരാശപ്പെടാത്തവര്‍ ഉണ്ടാകില്ല. നിരാശപ്പെട്ടില്ലെങ്കിലും സ്വപനത്തില്‍ കണ്ടെവ എന്താണെന്ന് ഓര്‍ച്ചെടുക്കാന്‍ ശ്രമിച്ചിട്ടുള്ളവാരാണ് എല്ലാവരുംതന്നെ. എന്നാല്‍ ഇതും ഇനി സാധ്യമാകും. വൈറ്റമിന്‍ ബി6 സപ്ലിമെന്റുകള്‍ ഇതിന് സഹായിക്കുമെന്നാണ് പുതിയ പഠനം തെളിയിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയിലെ അഡ്‌ലൈയ്ഡ് സര്‍വകലാശാലയിലെ ഗവേഷകരാണ് പുതിയ പഠനത്തിന് പിന്നില്‍.

സ്വപ്‌നം കാണുകയാണെന്നറിഞ്ഞുകൊണ്ട് സ്വപ്‌നം കാണുന്നതിന് ലുസിഡ് ഡ്രീമിംഗ് എന്നാണ് പറയുന്നത്. ഈ അവസ്ഥ മനുഷ്യര്‍ക്ക് പല തരത്തിലുള്ള ഗുണങ്ങള്‍നല്‍കുന്നതാണെന്നാണ് ഗവേഷകര്‍ പറയുന്നത്. ഒരു സാധരണ മനുഷ്യന്‍ ജീവിതത്തിന്റെ ആറ് വര്‍ഷം സ്വപ്‌നം കാണാന്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് പഠനം പറയുന്നത്. അതുകൊണ്ടുതന്നെ  ലുസിഡ് ഗ്രീമിംഗ് എന്ന അവസ്ഥയിലേക്കെത്തിക്കുകയാണെങ്കില്‍ സ്വപ്‌നം കാണുന്ന സമയം കൂടുതല്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്താനാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. 

ദുസ്വപ്നങ്ങള്‍ അതിജീവിക്കുക, പേടികളെ സ്വയം ഭേദമാക്കുക, ക്രിയാത്മമായി പ്രശ്‌നങ്ങള്‍ പരിഹരിക്കുക, തുടര്‍ച്ചയായ ചലനത്തിലൂടെ ചെയ്യേണ്ട കാര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്നു തുടങ്ങി ഫിസിക്കല്‍ ട്രോമയില്‍ നിന്നുള്ള മോചനം വരെ ലുസിഡ് ഗ്രീമിംഗ് വഴി നേടിയെടുക്കാന്‍ ആകുമെന്ന് ഗവേഷകര്‍ പഠനത്തില്‍ ചൂണ്ടികാട്ടുന്നു. 

ദിവസവും കഴിക്കുന്ന ഭക്ഷണത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ വൈറ്റമിന്‍ ബി6 നേടിയെടുക്കാവുന്നതാണ്. ധാന്യങ്ങള്‍ അടങ്ങിയ ഭക്ഷണം കൂടുതല്‍ ഉള്‍പ്പെടുത്തുന്നതുവഴിയും പഴം അവോകാഡോ തുടങ്ങിയ പഴവര്‍ഗങ്ങള്‍ കഴിക്കുന്നതും വൈറ്റമിന്‍ ബി6 നേടിതരും. പാല്‍, വെണ്ണ, മുട്ട, മത്സ്യം തുടങ്ങിയ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണെന്ന് പഠനം പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com