ഡേറ്റിങിന് പോകുമ്പോള്‍ കൂടുതല്‍ സ്‌നേഹം കിട്ടണോ? ഈ നിറങ്ങള്‍ അണിയണം 

കൂടുതല്‍ സൗന്ദര്യം തോന്നാനും ലൈംഗികാകര്‍ഷണത്തിനും സഹായിക്കുന്ന നിറങ്ങള്‍ ഏതൊക്കെയാണെന്ന് ഗവേഷകര്‍ പറയും
ഡേറ്റിങിന് പോകുമ്പോള്‍ കൂടുതല്‍ സ്‌നേഹം കിട്ടണോ? ഈ നിറങ്ങള്‍ അണിയണം 

പങ്കാളിയുമൊത്ത് ഡേറ്റിങിന് പോകുമ്പോള്‍ ഏതു നിറത്തിലുള്ള വസ്ത്രം അണിയണമെന്നോര്‍ത്ത് വിഷമിക്കാറുണ്ടോ? അധികം ചിന്തിക്കേണ്ട, കൂടുതല്‍ സൗന്ദര്യം തോന്നാനും ലൈംഗികാകര്‍ഷണത്തിനും സഹായിക്കുന്ന നിറങ്ങള്‍ ഏതൊക്കെയാണെന്ന് ഗവേഷകര്‍ പറയും. കറുപ്പും ചുവപ്പും നിറത്തിലുള്ള വസ്ത്രങ്ങളാണ് ഡേറ്റിങിന് പോകുമ്പോള്‍ അണിയാന്‍ അനുയോജ്യമെന്നാണ് ഗവേഷകര്‍ പറയുന്നത്. 

എന്നാല്‍ ആദ്യ ഡേറ്റങാണെങ്കില്‍ ചുവപ്പിനേക്കാള്‍ കറുപ്പായിരിക്കും കൂടുതല്‍ സ്‌നേഹം സമ്മാനിക്കുന്ന നിറമെന്നും ഗവേഷകര്‍ പറയുന്നു. ചുവപ്പ് വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ ധരിക്കുന്ന വ്യക്തിയുടെ ലൈംഗീകാകര്‍ഷണം കൂടും. കറുത്ത വസ്ത്രങ്ങള്‍ ഒരാളുടെ ഫാഷന്‍ സെന്‍സിനെ എടുത്തുകാട്ടുകയും ചെയ്യും, ഗവേഷണത്തില്‍ പറയുന്നു. 

പ്രണയത്തിന്റെ നിറമെന്ന വിശേഷണം ലഭിച്ചിട്ടുള്ളത് ചുവപ്പിനാണെങ്കിലും കറുപ്പു ചുവപ്പിനോളം തന്നെ ആകര്‍ഷകത്വം നല്‍കുന്ന നിറമാണെന്നാണ് ലിന്‍കോളിന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ ചൂണ്ടികാണിച്ചിരിക്കുന്നത്. 

ഫര്‍സ്റ്റ് ഡേറ്റ്‌സ് എന്ന ബ്രിട്ടീഷ് ടെലിവിഷണ്‍ പരിപാടിയുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയിട്ടുള്ളത്. ആറ് സീരീസുകളിലൂടെ അവതരിപ്പിക്കപ്പെട്ട 546പേരുടെ ഡേറ്റിങ് ദിനത്തിലെ വസ്ത്രധാരണം നിരീക്ഷിച്ചുകൊണ്ടാണ് പഠനം പൂര്‍ത്തിയാക്കിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com