'ഇവന്‍ വെറും പഴമല്ല, ഒരു യൂണിവേഴിസിറ്റി കാലിയാക്കാന്‍ ശക്തിയുള്ളവനാ'; ഡൂറിയന്‍ പഴം ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റിക്ക് കൊടുത്ത പണി

ചക്ക മുറിച്ചാല്‍ രണ്ട് വീട് അപ്പുറം മണം വരുമെന്നാണല്ലോ പറയാറ്. അതുപോലെ തന്നെ ഡൂറിയന്റെ മണമടിച്ചപ്പോള്‍ മെല്‍ബന്‍ യൂണിവേഴിസിറ്റി മൊത്തത്തില്‍ അടച്ചു
'ഇവന്‍ വെറും പഴമല്ല, ഒരു യൂണിവേഴിസിറ്റി കാലിയാക്കാന്‍ ശക്തിയുള്ളവനാ'; ഡൂറിയന്‍ പഴം ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റിക്ക് കൊടുത്ത പണി

ഡൂറിയന്‍ പഴം കണ്ടിട്ടുണ്ടോ?  നമ്മുടെ ചക്കയുടെ രൂപസാദൃശ്യമുള്ള ഒരു പഴം. മുള്ളുപോലുള്ള പുറംതോടിനുള്ളില്‍ മഞ്ഞ നിറത്തിലുള്ള ഫലം. പറയുമ്പോ രണ്ടും ഒന്നാണെന്ന് തോന്നു. പക്ഷേ നമ്മുടെ ചക്കയ്ക്കില്ലാത്ത ഉഗ്ര ശക്തിയുണ്ട് ഡൂറിയന്. കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയയിലെ ഒരു യൂണിവേഴ്‌സിറ്റി ഒറ്റയടിക്ക് കാലിയാക്കിയ ആളാണ്. ചക്ക മുറിച്ചാല്‍ രണ്ട് വീട് അപ്പുറം മണം വരുമെന്നാണല്ലോ പറയാറ്. അതുപോലെ തന്നെ ഡൂറിയന്റെ മണമടിച്ചപ്പോള്‍ മെല്‍ബന്‍ യൂണിവേഴിസിറ്റി മൊത്തത്തില്‍ അടച്ചു. 

ചീഞ്ഞ ഡൂറിയന്റെ മണം ഗ്യാസ് ലീക്കേജാണെന്ന് തെറ്റിദ്ധരിച്ചാണ് യൂണിവേഴ്‌സിറ്റിയിലെ 500 പേരെ അടിയന്തിരമായി നീക്കിയത്. ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് ഗ്യാസിന്റെ മണം വരുന്നെന്ന റിപ്പോര്‍ട്ട് അഗ്നിശമന സേനാംഗങ്ങള്‍ക്ക് ലഭിക്കുന്നത്. പ്രത്യേക മാസ്‌ക് ധരിച്ചുവന്ന് ഇവര്‍ റോയല്‍ മെല്‍ബണ്‍ ഇന്‍സ്റ്റിറ്റിയൂട്ട് യൂണിവേഴ്‌സിറ്റി കാമ്പസ് ലൈബ്രറിയുടെ മുക്കും മൂലയും അരിച്ചുപെറുക്കി. ഗ്യാസ് ലീക്കേജ് ഒന്നും കണ്ടെത്തിയില്ലെങ്കിലും ചീഞ്ഞ ഡൂറിയനാണ് കണ്ടെത്തിയത്. 

മുന്‍കരുതലിന്റെ ഭാഗമായി വിദ്യാര്‍ഥികളോടും ജീവനക്കാരോടും കെട്ടിടത്തില്‍ നിന്ന് പുറത്തുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു. അപകടകാരികളായ കെമിക്കല്‍സുള്ളതിനാല്‍ വളരെ കരുതലോടെയായിരുന്നു പരിശോധന. പക്ഷേ രൂക്ഷ ഗന്ധമുള്ള പഴങ്ങള്‍ അല്ലാതെ മറ്റൊന്നും കണ്ടെത്താന്‍ ഇവര്‍ക്കായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com