ആദ്യ രാത്രി ക്യാമറയില്‍ പകര്‍ത്തണം; പറ്റിയ വീഡിയോഗ്രാഫറെ തേടി വധൂവരന്മാര്‍

പരസ്യത്തിലൂടെയാണ് ആദ്യ രാത്രി ഷൂട്ട് ചെയ്യുന്നതിനുള്ള പ്രൊഫഷണല്‍ വീഡിയോഗ്രാഫറെ അവര്‍ തേടിയത്
ആദ്യ രാത്രി ക്യാമറയില്‍ പകര്‍ത്തണം; പറ്റിയ വീഡിയോഗ്രാഫറെ തേടി വധൂവരന്മാര്‍

വിവാഹത്തെക്കുറിച്ച് ഓരോരുത്തര്‍ക്കും നിറയെ സ്വപ്‌നങ്ങളുണ്ടാകും. ജീവിതത്തിലെ ഏറ്റവും ഓര്‍മിക്കപ്പെടുന്ന ദിനമാക്കി ഇത് മാറ്റണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗവും. അതിനായി അവര്‍ ഒരുപാട് പ്ലാന്‍ ചെയ്യും. ഓരോ നിമിഷവും സ്‌പെഷ്യലാക്കി മാറ്റാന്‍. എന്നാല്‍ വിവാഹ ദിവസം എന്നതൊക്കെ മാറ്റി രാത്രിയിലേക്ക് വരെ ആഘോഷം നീണ്ടിരിക്കുകയാണ്. ആദ്യ രാത്രി ഷൂട്ട് ചെയ്ത് സൂക്ഷിക്കാനുള്ള തീരുമാനത്തിലാണ് യുകെയില്‍ നിന്നുള്ള വധൂവരന്മാര്‍. അതിന് പറ്റിയ ഫോട്ടോഗ്രാഫറെ തേടിക്കൊണ്ടിരിക്കുകയാണ് ഇവര്‍.

പരസ്യത്തിലൂടെയാണ് ആദ്യ രാത്രി ഷൂട്ട് ചെയ്യുന്നതിനുള്ള പ്രൊഫഷണല്‍ വീഡിയോഗ്രാഫറെ അവര്‍ തേടിയത്. എന്നാല്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല അവരുടെ ഫോട്ടോഗ്രാഫര്‍ക്ക് വേണ്ടിയുള്ള അന്വേഷണം. 2016 ല്‍ വിവാഹ നിശ്ചയം കഴിഞ്ഞപ്പോള്‍ മുതല്‍ വീഡിയോഗ്രാഫറെ തിരയുകയാണ്. എന്നാല്‍ ഇത് ലക്ഷ്യം കാണാത്തതോടെയാണ് ബാര്‍ക് ഡോട് കോം വെബ്‌സൈറ്റിലൂടെ പരസ്യം നല്‍കിയത്. 

സെപ്റ്റംബറിലാണ് ഇരുവരുടെയും വിവാഹം. ആദ്യ രാത്രി ഷൂട്ട് ചെയ്യാന്‍ പ്രൊഫഷണലായ വീഡിയോഗ്രാഫറെയാണ് ഇരുവരും തിരയുന്നത്. രാത്രി 1 മണി മുതല്‍ 3 മണിവരെയാണ് ഷൂട്ട് ചെയ്യേണ്ടത്. ഇതിന് പ്രതിഫലമായി 2,000 പൗണ്ട് (ഏകദേശം 1,8000 ഇന്ത്യന്‍ രൂപ) നല്‍കുമെന്നും പരസ്യത്തില്‍ പറയുന്നു.

'ഒരു ദിവസം മാത്രം ഒതുങ്ങി നില്‍ക്കേണ്ടതല്ല വിവാഹ ദിനമെന്ന് ഞാനും എന്റെ ഭാവി വധുവും വിശ്വസിക്കുന്നു. വിവാഹത്തിലെ ആദ്യ രാത്രിയും പ്രധാനപ്പെട്ടതാണ്. വിവാഹ നിശ്ചയം കഴിഞ്ഞതു മുതല്‍ ആദ്യ രാത്രി ഷൂട്ട് ചെയ്യാന്‍ പറ്റിയ വീഡിയോഗ്രാഫറെ തിരയുകയാണ്. പക്ഷേ ഇതുവരെ ഞങ്ങള്‍ക്ക് കണ്ടെത്താനായില്ല. ചിലരെ കണ്ടെങ്കിലും അവര്‍ ഞങ്ങള്‍ക്ക് കംഫര്‍ട്ടബിളായി തോന്നിയില്ല. പ്രൊഫഷണലായ ഒരാളെയാണ് ഞങ്ങള്‍ തിരയുന്നത്. ഇതൊരു വിചിത്രമായ കാര്യമാണെന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍ വിവാഹ ദിനത്തിലെ ഒരു നിമിഷം പോലും മറക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. എല്ലാം ഷൂട്ട് ചെയ്യണം. ഇത് ഞങ്ങള്‍ക്ക് മാത്രം കാണാന്‍ വേണ്ടിയുളളതാണ്' പരസ്യത്തില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com