ഹിന്ദിയും മറാഠിയും പച്ചവെള്ളം പോലെ പറയും; സോഫിയ റോബോട്ടിന് ഒരു ഇന്ത്യന്‍ പതിപ്പ്

റാഷ്മി എന്ന് പേര് നല്‍കിയിട്ടുള്ള റോബോട്ട് ഇംഗ്ലീഷിന് പുറമേ ഹിന്ദി, ബോജ്പൂരി, മറാത്തി എന്നീ ഭാഷകള്‍ സംസാരിക്കും
ഹിന്ദിയും മറാഠിയും പച്ചവെള്ളം പോലെ പറയും; സോഫിയ റോബോട്ടിന് ഒരു ഇന്ത്യന്‍ പതിപ്പ്

നുഷ്യസ്ത്രീയുടെ രൂപവും മനുഷ്യന്റേതുപോലുള്ള പെരുമാറ്റരീതികളുമാണ് സോഫിയയെ വ്യത്യസ്തമാക്കുന്നത്. ഹോങ്‌കോങ് ആസ്ഥാനമായ ഹാന്‍സണ്‍ റോബോട്ടിക്‌സ് എന്ന കമ്പനിയാണ് സോഫിയയുടെ രൂപകല്‍പ്പനയ്ക്ക് പിന്നില്‍. നിര്‍മ്മിത ബുദ്ധി, വിഷ്വല്‍ ഡാറ്റ പ്രൊസസിങ്, മുഖം തിരിച്ചറിയാനുള്ള ശേഷി എന്നിവ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സോഫിയയുടെ ഇന്ത്യന്‍ വേര്‍ഷണ്‍ ആണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. റാഞ്ചി സ്വദേശിയായ രഞ്ജിത് ശ്രീവാസ്തവയാണ് സോഫിയയുടെ ഇന്ത്യന്‍വേര്‍ഷന് പിന്നില്‍. റാഷ്മി എന്ന് പേര് നല്‍കിയിട്ടുള്ള റോബോട്ട് ഇംഗ്ലീഷിന് പുറമേ ഹിന്ദി, ബോജ്പൂരി, മറാത്തി എന്നീ ഭാഷകള്‍ സംസാരിക്കും.

ഹിന്ദി സംസാരിക്കുന്ന ലോകത്തിലെ ആദ്യ മനുഷ്യ റോബോട്ടാണ് റാഷ്മി എന്നാണ് രഞ്ജിത് അവകാശപ്പെടുന്നത്. അതോടൊപ്പംതന്നെ ഇന്ത്യയിലെ ആദ്യത്തെ ലിപ് സിങ്കിങ് റോബോട്ടും റാഷ്മിയാണെന്ന് ഇദ്ദേഹം പറയുന്നു. ലിങ്ക്വിസ്റ്റിക് ഇന്റര്‍പ്രെറ്റേഷന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വിഷ്വല്‍ ഡാറ്റ, മുഖം തിരിച്ചറിയാനുള്ള ശേഷി എന്നിവയാണ് റാഷ്മി ഉപയോഗപ്പെടുത്തുന്നത്. 

റാഷ്മിക്ക് ഒരു മനുഷ്യന്റേതുപോലെ പൂര്‍ണ്ണ രൂപം നല്‍കാന്‍ ഒരു മാസം കൂടി വേണ്ടിവരുമെന്നും നിലവില്‍ തലയും ഉടലിന്റെ ഭാഗവുമാണ് പൂര്‍ത്തിയാക്കിയിട്ടുള്ളതെന്നും രഞ്ജിത് പറയുന്നു. കൈകളും കാലുകളുമൊക്കെ ഇതിനോട് ചേര്‍ക്കേണ്ടതുണ്ടെന്നും അതിന്റെ പ്രവര്‍ത്തനത്തിലാണ് താന്‍ ഇപ്പോഴെന്നും അദ്ദേഹം പറഞ്ഞു. 

ലിപ് സിങ്കിങിന് പുറമേ മുഖത്തെ മറ്റ് അവയവങ്ങള്‍ ഉപയോഗപ്പെടുത്തി ഭാവങ്ങള്‍ പ്രകടിപ്പിക്കാന്‍ റാഷ്മിക്ക് സാധിക്കുമെന്നും രഞ്ജിത് പറയുന്നു. കണ്ണുകളും പുരികവും ചുണ്ടുമെല്ലാം റാഷ്മി ഇത്തരത്തില്‍ ഉപയോഗിക്കും. നിങ്ങള്‍ വിരൂപമാണെന്ന് റാഷ്മിയോട് പറഞ്ഞാല്‍ ഗോ ടു ഹെല്‍ എന്നായിരിക്കും മറുപടി എന്നാല്‍ സുന്ദരിയാണെന്ന് പറഞ്ഞുനോക്കു നന്ദി എന്ന് മറുപടി കേള്‍ക്കാം. 

സോഫിയ തന്നെയാണ് റാഷ്മിയുടെ നിര്‍മാണത്തിലേക്ക് കടക്കാന്‍ തന്നെ പ്രേരിപ്പിച്ചതതെന്ന് രഞ്ജിത് പറയുന്നു. ഭാവിയില്‍ ഏറ്റവും അനിവാര്യമായ ഒന്നായി മനുഷ്യ റോബോട്ടുകള്‍ മാറുമെന്നും ബാങ്ക് പോലുള്ള സ്ഥാപനങ്ങളില്‍ ഇതിന്റെ പ്രയോജനം വരുംകാലങ്ങളില്‍ വ്യാപകമായി വര്‍ദ്ധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

15വര്‍ഷത്തിലേറെയായി സ്ഫ്റ്റ്‌വെയര്‍ നിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളാണ് രഞ്ജിത്. രണ്ട് വര്‍ഷം കൊണ്ട് 50,000രൂപ മാത്രം ചിലവില്‍ സംസാരശേഷിയുള്ള റോബോട്ടുകളെ ഇദ്ദേഹം നിര്‍മ്മിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com