മദ്യം വാങ്ങാന്‍ യുവാവ് കടയിലെത്തിയത് ചീങ്കണ്ണിക്കുഞ്ഞുമായി ; വീഡിയോ വൈറല്‍

ഫ്‌ളോറിഡയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റിലേക്കാണ് റോബി ചീങ്കണ്ണി കുഞ്ഞുമായി എത്തിയത്
മദ്യം വാങ്ങാന്‍ യുവാവ് കടയിലെത്തിയത് ചീങ്കണ്ണിക്കുഞ്ഞുമായി ; വീഡിയോ വൈറല്‍

ഫ്‌ളോറിഡ : കടയിലോ സൂപ്പര്‍മാര്‍ക്കറ്റിലോ പോകുമ്പോള്‍ പഴ്‌സും ബാഗും ഒക്കെ കരുതുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഫ്‌ളോറിഡയില്‍ ഒരു യുവാവ് സൂപ്പര്‍മാര്‍ക്കറ്റില്‍ ബിയര്‍ വാങ്ങാനെത്തിയത് ചീങ്കണ്ണി കുഞ്ഞുമായാണ്. റോബി സ്ട്രാറ്റണ്‍ എന്ന 28 കാരനാണ് ചീങ്കണ്ണി കുഞ്ഞുമായി കടയിലെത്തിയത്. ഇതിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. 

ഫ്‌ളോറിഡയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റിലേക്കാണ് റോബി ചീങ്കണ്ണി കുഞ്ഞുമായി എത്തിയത്. കാറില്‍ നിന്ന് ചീങ്കണ്ണിയെയും കയ്യില്‍ പിടിച്ചുകൊണ്ട് ഇറങ്ങിയ റോബി, കടയിലെത്തി ബിയര്‍ ചോദിക്കുന്നു. തുടര്‍ന്ന് ബിയര്‍ ഇരിക്കുന്ന ഭാഗത്തേക്ക് ഇയാള്‍ ചീങ്കണ്ണിയെയും പിടിച്ചുകൊണ്ട് ഓടുന്നു. ബിയര്‍ എടുത്തുകൊണ്ട് പുറത്തേക്ക് വരുമ്പോള്‍, കടയിലുണ്ടായിരുന്ന ഒരാള്‍ ചീങ്കണ്ണിയെ തൊട്ടുനോക്കുന്നതും വീഡിയോയില്‍ കാണാം. 

വീഡിയോ നവമാധ്യമങ്ങളില്‍ വൈറലായതോടെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. നിയമവിരുദ്ധമായി ചീങ്കണ്ണിയെ കൈവശം വെച്ചതിനാണ് അറസ്റ്റ്. ഫ്‌ളോറിഡയിലെ ഫിഷ് ആന്റ് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ കമ്മീഷന്‍ ഇയാളെ ചോദ്യം ചെയ്തുവരികയാണ്. നിയമം അനുസരിച്ച് അനുമതിയില്ലാതെ ചീങ്കണ്ണിയെ കൈവശം വെക്കുന്നത് അഞ്ചുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com