വശ്യമായ കണ്ണുകളോടെ ചിരിക്കുന്ന ഈ സൂപ്പര്‍ മോഡലിന് മരണമില്ല

മോഡലിങ് രംഗത്തെ താരമായ ഒരു സു്ന്ദരിയുണ്ട്, ഷുഡു. അവള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ സമൂഹമാധ്യമത്തിലെ സൗന്ദര്യാരാധകര്‍.
വശ്യമായ കണ്ണുകളോടെ ചിരിക്കുന്ന ഈ സൂപ്പര്‍ മോഡലിന് മരണമില്ല

മോഡലിങ് രംഗത്തെ താരമായ ഒരു സുന്ദരിയുണ്ട്, ഷുഡു. അവള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ സമൂഹമാധ്യമത്തിലെ സൗന്ദര്യാരാധകര്‍. ആരാധകര്‍ ഏറെയുള്ള ഈ മോഡല്‍ പക്ഷേ ഒരു യഥാര്‍ഥ യുവതിയല്ല എന്നതാണ് പ്രത്യേകത. ഹൃദയം കവര്‍ന്ന ഷുഡു എന്ന ഈ സൂപ്പര്‍ മോഡല്‍ ഒരു ഡിജിറ്റല്‍ മോഡല്‍ മാത്രമാണ്. ഈ മോഡലിന് ജീവനില്ലാത്തതുകൊണ്ട് ഇത് നിത്യഹരിത നായികയായിത്തന്നെ നിലനില്‍ക്കും. 

ലണ്ടന്‍ സ്വദേശിയായ കാമറോണ്‍ ജെയിംസ് വില്‍സണാണ് ഷുഡുവിന് രൂപം നല്‍കിയത്. ഷുഡുവിന്റെ ചിത്രങ്ങള്‍ വൈറലായതോടെ ഇത് യഥാര്‍ഥത്തില്‍ ആരാണെന്നെറിയാന്‍ ഒരുപാട് പേരാണ് താല്‍പര്യം പ്രകടിപ്പിച്ചത്. ഈ സാഹചര്യത്തിലാണ് കാമറോണ്‍ ഷുഡു തന്റെ ഡിജിറ്റല്‍ ഭാവനയാണെന്ന് വ്യക്തമാക്കി കാമറോണ്‍ രംഗത്തെത്തിയത്. 

ലോകത്തിലെ ആദ്യത്തെ ഡിജിറ്റല്‍ സൂപ്പര്‍ മോഡല്‍ എന്നാണ് ഷുഡു അറിയപ്പെടുന്നത്. ഷുഡുവിനെപോലുള്ള ഡിജിറ്റല്‍ മോഡലുകള്‍ ഭാവിയില്‍ മോഡലിങ് രംഗം കീഴടക്കുമെന്ന് കരുതുന്നവരും കുറവല്ല. മറ്റു മോഡലുകളെപ്പോലെ മറ്റാര്‍ക്കു വേണ്ടിയും റാംപില്‍ ചുവടുവെക്കാത്ത തീര്‍ത്തും വ്യത്യസ്തമായ ഡിജിറ്റല്‍ മോഡലുകള്‍ക്ക് ആവശ്യക്കാരേറുമെന്നും പറയപ്പെടുന്നുണ്ട്. അതിനിടെ ഇത്തരത്തിലുള്ള ഡിജിറ്റല്‍ മോഡലുകള്‍ സൗന്ദര്യത്തെക്കുറിച്ചുള്ള സ്ത്രീകളുടെ കാഴ്ച്ചപ്പാടില്‍ തെറ്റിദ്ധാരണയ്ക്ക് ഇടവരുത്തുമെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

ലക്ഷ്വുറി മാര്‍ക്കറ്റുകളെയാണ് തന്റെ മോഡലുകള്‍ ലക്ഷ്യം വക്കുന്നതെന്ന് കാമറോണ്‍ പറയുന്നു, ത്രീഡി അവതാറുകള്‍ക്ക് രൂപം നല്‍കാനുള്ള ചിലവു മുന്‍നിര്‍ത്തിയാണിത്. ഒരു മോഡലിനു മാത്രം ആയിരത്തോളം ഡോളറുകളാണ് ചിലവാകുക, നൂറില്‍പരം മണിക്കൂറുകളും വേണം. ഡിജിറ്റല്‍ മോഡലുകള്‍ മനുഷ്യ മോഡലുകളോട് മല്‍സരിക്കില്ലെന്നും മറിച്ച് അവര്‍ക്ക് അവരുടേതായൊരു ലോകമുണ്ടെന്നും കാമറോണ്‍ പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ പതിമൂവായിരത്തില്‍പരം പേരാണ് ഷുഡുവിന് ഫോളോവേഴ്‌സ് ആയിട്ടുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com