ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെ പിന്തള്ളിയിരിക്കുന്നു മൂന്ന് വയസുള്ള ഈ കുഞ്ഞുപെണ്‍കുട്ടി

ഒഫേലിയ മോര്‍ഗന്‍ ഡ്യു എന്ന കുട്ടിക്ക് ഇപ്പോള്‍ മൂന്ന് വയസുണ്ട്. ഇവളാണിപ്പോള്‍ താരം
ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെ പിന്തള്ളിയിരിക്കുന്നു മൂന്ന് വയസുള്ള ഈ കുഞ്ഞുപെണ്‍കുട്ടി

നിച്ച് എട്ടാം മാസത്തില്‍ അവള്‍ ആദ്യമായി പറഞ്ഞ വാക്ക് 'ഹിയ ' എന്നായിരുന്നു. ഒഫേലിയ മോര്‍ഗന്‍ ഡ്യു എന്ന കുട്ടിക്ക് ഇപ്പോള്‍ മൂന്ന് വയസുണ്ട്. ഇവളാണിപ്പോള്‍ താരം. ഐക്യു ലെവലില്‍ സാക്ഷാല്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെ പിന്നിലാക്കുന്നു ഒഫേലിയ. 

ബ്രിട്ടനിലാണ് ഈ അദ്ഭുത ബാലികയുള്ളത്. എട്ടാം മാസം മുതല്‍ സംസാരിച്ചു തുടങ്ങിയ ഒഫീലിയ വളരെ പെട്ടെന്ന് തന്നെ അക്കങ്ങളും അക്ഷരങ്ങളും ഹൃദിസ്ഥമാക്കി. ഒരു വയസിന് മുന്‍പ് തന്നെ പല കാര്യങ്ങളും മനഃപാഠമാക്കാനും കുട്ടിക്ക് കഴിഞ്ഞു. മകളുടെ ഈ പ്രത്യേകതകള്‍ ആദ്യം മനസ്സിലാക്കിയത് അമ്മയാണ്. വിദഗ്ധരുടെ നിര്‍ദേശമനുസരിച്ച് അമ്മ നടത്തിയ ഐക്യു ടെസ്റ്റിലാണ് ഒഫീലിയയുടെ ഐക്യു ലെവല്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റിനേക്കാള്‍ കൂടുതലാണെന്ന് തെളിഞ്ഞത്. ഐന്‍സ്റ്റീന്‍, സ്റ്റീഫന്‍ ഹോക്കിന്‍സ് എന്നിവരേക്കാള്‍ 11 പോയിന്റുകള്‍ അധികമാണ് ഒഫീലിയക്കുള്ളത്. ടെസ്റ്റില്‍ 171 സ്‌കോറാണ് ഒഫീലിയ നേടിയത്. ഐക്യു ലെവലില്‍ മുന്‍പന്തിയില്‍ നിന്നിരുന്ന പതിനൊന്നുകാരന്‍ അര്‍ണവ് ശര്‍മ്മയുടെയും പന്ത്രണ്ടുകാരന്‍ രാഹുല്‍ ദോഷിയുടേയും റെക്കോര്‍ഡുകളും ഒഫീലിയ തകര്‍ത്തു. അര്‍ണവിനും രാഹുലിനും 162 സ്‌കോറാണ് നേടാന്‍ സാധിച്ചത്. 

ലോകത്തിലെ ഏറ്റവും പഴക്കമുള്ളതും വലുതുമായ ഐക്യു സൊസൈറ്റിയായ മെന്‍സയിലെ അംഗമായിരിക്കുകയാണ് ഇപ്പോള്‍ ഒഫീലിയ. പുസ്തകങ്ങള്‍, കമ്പ്യൂട്ടര്‍, അക്കങ്ങള്‍ എന്നിവയൊക്കെയാണ് ഒഫീലിയക്ക് ഏറെയിഷ്ടം.

ഓരോരുത്തരുടെയും ഐക്യു ലെവല്‍ മറ്റുള്ളവരുടേതില്‍ നിന്ന് വ്യത്യസ്തമായിരിക്കും. എന്നാല്‍ അപൂര്‍വം ചിലര്‍ വളരെ ഉയര്‍ന്ന തോതിലുള്ള ഐക്യുവുമായി ജനിക്കാറുണ്ട്. ചരിത്രത്തില്‍ ഇതുവരെ ഏറ്റവും ഉയര്‍ന്ന ഐക്യുവുള്ള വ്യക്തിയായി കണക്കാക്കിയിട്ടുള്ളത് അമേരിക്കക്കാരനായ വില്ല്യം ജെയിംസ് സിഡിസിനെയാണ്. 250നും 300നും ഇടയിലാണ് സിഡിസ് സ്‌കോര്‍ ചെയ്തത്. ഗണിത ശാസ്ത്രജ്ഞനും ലിംഗ്വിസ്റ്റിക് വിദഗ്ധനുമായിരുന്നു സിഡിസ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com