ഇതിനും വലിയ ജിമിക്കി കമ്മല്‍ ആരും കളിച്ചിട്ടില്ല: 'കണ്ട് പഠിക്കൂ': കളക്ടര്‍ ബ്രോ ഫേസ്ബുക്കിലെഴുതി

തലയ്ക്കുമീതെ വെള്ളം കയറി, ഇതുവരെ സ്വരുകൂട്ടിയതെല്ലാം നഷ്ടമായ ലക്ഷകണക്കിനാളുകളാണ് ക്യാംപുകളില്‍ കഴിയുന്നത്.
ഇതിനും വലിയ ജിമിക്കി കമ്മല്‍ ആരും കളിച്ചിട്ടില്ല: 'കണ്ട് പഠിക്കൂ': കളക്ടര്‍ ബ്രോ ഫേസ്ബുക്കിലെഴുതി

പ്രളയത്തില്‍ മലയാളികളുടെ എല്ലാം നഷ്ടപ്പെട്ട് ജീവിതം തന്നെ ചോദ്യചിഹ്നമായിരിക്കുകയാണ്. മിക്ക ആളുകളും വീടും നാടും വിട്ട് ക്യാംപുകളില്‍ അഭയാര്‍ത്ഥികളെപ്പോലെ പരിമിതമായ സാഹചര്യങ്ങളില്‍ കഴിഞ്ഞു കൂടുന്നു. ഇതിനിടയിലെ ആളുകള്‍ അതിജീവിക്കുകയാണ്, തന്നാലാവുന്ന പോലെ ആടിയും പാടിയും.


തലയ്ക്കുമീതെ വെള്ളം കയറി, ഇതുവരെ സ്വരുകൂട്ടിയതെല്ലാം നഷ്ടമായ ലക്ഷകണക്കിനാളുകളാണ് ക്യാംപുകളില്‍ കഴിയുന്നത്. എന്നാല്‍ കാത്തിരിക്കുന്ന നൊമ്പരങ്ങള്‍ താല്‍കാലികമായി മറന്ന്, ക്യാംപിലെ നിമിഷങ്ങള്‍ സന്തോഷഭരിതമാകുന്ന നല്ല കാഴ്ചകളാണ് വന്നുകൊണ്ടിരിക്കുന്നത്. 

ചേരനല്ലൂര്‍ വെട്ടിക്കല്‍ ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ ആസിയ ബീവിയുടെ കുട്ടികളുടെ സംഘവും ചേര്‍ന്നുകളിച്ച ഡാന്‍സ് സന്തോഷകാഴ്ചയാകുകയാണ്. എന്റെ അമ്മേടെ ജിമ്മിക്കി കമ്മല്‍ എന്ന ഗാനത്തിനാണ് ഇവരെല്ലാം ചുവടുവെയ്ക്കുന്നത്. ഇത്രയും നല്ല ജിമിക്കി കമ്മല്‍ വേര്‍ഷന്‍ ഇതിനുമുമ്പ് കണ്ടിട്ടില്ലെന്നാണ് കാഴ്ചക്കാരുടെ പ്രതികരണം. കളക്ടര്‍ പ്രശാന്ത് നായരാണ് ഈ കാഴ്ച പങ്കുവച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com